മോഡിഫിക്കേഷന്‍ ലോകത്ത് പേരു കുറിച്ച് മഹീന്ദ്ര മറാസോ

By Rajeev Nambiar

കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മഹീന്ദ്ര മറാസോ എംപിവി വിപണിയിലെത്തിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ പുതിയ മഹീന്ദ്ര എംപിവി മോഡിഫിക്കേഷന്‍ ലോകത്ത് പേര് നേടിയിരിക്കുന്നു. ഇപ്പോള്‍ കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാഹന മോഡിഫിക്കേഷന്‍ സ്ഥാപനം ട്യൂണേര്‍സ് എഡ്ജ് പുറത്തിറക്കിയ മറാസോ ബോഡി കിറ്റ് വാഹന പ്രേമികള്‍ക്കിടയില്‍ പ്രചാരം നേടുകയാണ്.

മോഡിഫിക്കേഷന്‍ ലോകത്ത് പേരു കുറിച്ച് മഹീന്ദ്ര മറാസോ

കുറഞ്ഞ ഗ്രൗണ്ട് ക്ലിയറന്‍സ് മറാസോയുടെ മാറ്റുകൂട്ടുന്നു. എംപിവിയില്‍ അധികമായി ഒരുങ്ങുന്ന സ്‌കേര്‍ട്ടിങ്ങിനാണ് ഗ്രൗണ്ട് ക്ലിയറന്‍സ് കുറച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം. മറാസോയുടെ ആകാരത്തിന് അടിവരയിടുന്ന സ്‌കേര്‍ട്ടിങ്, ലോ റൈഡര്‍ ശൈലി സമര്‍പ്പിക്കുന്നതില്‍ നിര്‍ണായകമായി.

മോഡിഫിക്കേഷന്‍ ലോകത്ത് പേരു കുറിച്ച് മഹീന്ദ്ര മറാസോ

മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകളിലും കാണാം പരിഷ്‌കാരം. ഫോഗ്‌ലാമ്പുകള്‍ക്ക് ചുറ്റുമൊരുങ്ങുന്ന ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ മറാസോയ്ക്ക് പുത്തന്‍ ഭാവമാണ് കാഴ്ച്ചവെക്കുന്നത്. പിറകില്‍ മേല്‍ക്കൂരയില്‍ സ്ഥാപിച്ച സ്‌പോയിലര്‍ ശ്രദ്ധയാകര്‍ഷിക്കും.

മോഡിഫിക്കേഷന്‍ ലോകത്ത് പേരു കുറിച്ച് മഹീന്ദ്ര മറാസോ

പിന്‍ വിന്‍ഡ്ഷീല്‍ഡിന് തൊട്ടുതാഴെ മഹീന്ദ്ര നല്‍കിയിട്ടുള്ള ക്രോം ഡിസൈന്‍ ശൈലിയും ഇവര്‍ പുനരാവിഷ്‌കരിച്ചു. ബോഡി കിറ്റിന്റെ ഭാഗമായി പിന്‍ ബമ്പറില്‍ പ്രത്യേക എല്‍ഇഡി ലൈറ്റുകള്‍ ഒരുങ്ങുന്നുണ്ട്. കേവലം കാഴ്ച്ചഭംഗി മാത്രമെ ഡിഫ്യൂസര്‍ ലക്ഷ്യമിടുന്നുള്ളൂ.

മോഡിഫിക്കേഷന്‍ ലോകത്ത് പേരു കുറിച്ച് മഹീന്ദ്ര മറാസോ

മറാസോയുടെ ക്യാബിനിലും എഞ്ചിനിലും മാറ്റങ്ങളില്ല. മഹീന്ദ്ര പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് എംപിവിയില്‍. എഞ്ചിന് 121 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

മോഡിഫിക്കേഷന്‍ ലോകത്ത് പേരു കുറിച്ച് മഹീന്ദ്ര മറാസോ

എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലേക്ക് എത്തും. ബോഡി ഓണ്‍ ലാഡര്‍ ഫ്രെയിം ഉപയോഗിക്കുന്ന മറാസോയില്‍ ട്രാന്‍സ്‌വേഴ്‌സ് (കിഴക്ക് - പടിഞ്ഞാറ്) ഘടനയാണ് എഞ്ചിന്‍ പാലിക്കുന്നത്. വടക്കേ അമേരിക്കയിലുള്ള മഹീന്ദ്രയുടെ ടെക്‌നിക്കല്‍ കേന്ദ്രമാണ് മറാസോ എംപിവിക്ക് പിന്നില്‍.

Most Read: കാര്‍ വാങ്ങാന്‍ ചെന്നു, ഷോറൂം ഇടിച്ച് തകര്‍ത്ത് യുവതി — വീഡിയോ

മോഡിഫിക്കേഷന്‍ ലോകത്ത് പേരു കുറിച്ച് മഹീന്ദ്ര മറാസോ

ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ മോഡലുകള്‍ക്കിടയിലെ വിടവ് നികത്താന്‍ മറാസോയിലൂടെ മഹീന്ദ്ര നോട്ടമിടുന്നു. എര്‍ട്ടിഗയെക്കാള്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും മറാസോയ്ക്കുണ്ട്; എന്നാല്‍ ഇന്നോവയോളം വിലയില്ലാതാനും.

മോഡിഫിക്കേഷന്‍ ലോകത്ത് പേരു കുറിച്ച് മഹീന്ദ്ര മറാസോ

M2, M4, M6, M8 എന്നിങ്ങനെ നാലു വകഭേദങ്ങളില്‍ അണിനിരക്കുന്ന മറാസോ എംപിവിക്ക് 9.99 ലക്ഷം രൂപ മുതലാണ് വിപണിയില്‍ വില. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ (മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയോടു കൂടി), മൂന്നു സ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്നതുപോലുള്ള ഹാന്‍ഡ്‌ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ വിശേഷങ്ങളാണ്.

മോഡിഫിക്കേഷന്‍ ലോകത്ത് പേരു കുറിച്ച് മഹീന്ദ്ര മറാസോ

ഇരട്ട എയര്‍ബാഗുകള്‍, ഡിസ്‌ക് ബ്രേക്ക് (നാലു ചക്രങ്ങളിലും), ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ISOFIX ചൈല്‍ഡ് മൗണ്ടുകള്‍, ഇംപാക്ട് സെന്‍സിറ്റീവ് ഡോര്‍ ലോക്കുകള്‍ എന്നിവയെല്ലാം യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ എംപിവിയിലുണ്ട്.

മോഡിഫിക്കേഷന്‍ ലോകത്ത് പേരു കുറിച്ച് മഹീന്ദ്ര മറാസോ

ഈ വര്‍ഷം അവസാനത്തോടെ മറാസോയുടെ ഓട്ടോമാറ്റിക് പതിപ്പിനെ വിപണിയില്‍ പ്രതീക്ഷിക്കാം. ആറു സ്പീഡ് എഎംടി യൂണിറ്റായിരിക്കും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. 60,000 രൂപ മുതല്‍ 80,000 രൂപ വരെ വിലവര്‍ധനവ് എഎംടി മോഡലിന് കരുതാം. ടര്‍ബ്ബോ എഞ്ചിന്‍ തുടിക്കുന്ന മറാസോ പെട്രോള്‍ പതിപ്പിനെ കൊണ്ടുവരാനുള്ള ഒരുക്കങ്ങളും പിന്നണിയില്‍ മഹീന്ദ്ര നടത്തുന്നുണ്ട്.

Source: Tuner's Edge

Most Read Articles

Malayalam
English summary
Mahindra Marazzo Modification. Read in Malayalam.
Story first published: Friday, February 22, 2019, 11:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X