Just In
- 51 min ago
XUV500 എസ്യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര
- 1 hr ago
ബിഎസ് VI എക്സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 1 hr ago
പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ
- 1 hr ago
ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
Don't Miss
- News
കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു; കെ സുരേന്ദ്രന്
- Sports
IND vs ENG: എലൈറ്റ് ക്ലബ്ബില്‍ ഇനി അക്ഷറും, കപിലിന് തൊട്ടരികെ!
- Travel
ഹിമാചല്‍ പ്രദേശിലെ ഷോജ, കണ്ടുതീര്‍ക്കുവാന്‍ ബാക്കിയായ നാട്
- Movies
സായ് റിയലാണ്, ചെറുപ്പം മുതലേ കുടുംബത്തിന്റെ ഭാരം തലയിലെടുത്തവന്; അമ്മ പറയുന്നു
- Finance
ഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
- Lifestyle
ഭാരതരത്നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ നാഴികക്കല്ല് പിന്നിട്ട് മഹീന്ദ്ര മറാസോ
2018 സെപ്റ്റംബറിലാണ് വിപണി കാത്തിരുന്ന എംപിവിയായ മറാസോയെ മഹീന്ദ്ര വില്‍പ്പനയ്ക്കെത്തിച്ചത്. മറാസോയുടെ പ്രരാംഭ മോഡലിന് 9.99 ലക്ഷം രൂപയും ഉയര്‍ന്ന മോഡലിന് 13.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. മാരുതി എര്‍ട്ടിഗയുടെയും ശ്രേണിയിലെ വമ്പന്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെയും ഇടയിലാണ് മറാസോ എംപിവിയെ മഹീന്ദ്ര അവതിരിപ്പിച്ചത്.

ഇതിനാല്‍ തന്നെ എര്‍ട്ടിഗയുടെ ഉയര്‍ന്ന മോഡല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇന്നോവ ക്രിസ്റ്റയുടെ പ്രാരംഭ മോഡല്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച മറ്റൊരു ഓപ്ഷന് കൂടിയാണ് മറാസോ എംപിവി.

വിപണിയിലെത്തി ഒരു മാസം പിന്നിടുമ്പോഴേക്കും 10,000 ബുക്കിംഗാണ് എംപിവി കുറിച്ചത്. കൂടാതെ 2018 സെപ്റ്റംബറില്‍ 3,810 യൂണിറ്റ് വിറ്റഴിച്ച് മറാസോ കരുത്ത് തെളിയിക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര സമൂഹ മാധ്യമങ്ങളിലൂടെ മറ്റൊരു കാര്യം കൂടി വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍.

ഏതാണ്ട് 20,000 മറാസോ ഉപഭോക്താക്കള്‍ നിലവില്‍ രാജ്യത്തുണ്ടെന്ന വെളിപ്പെടുത്തലാണ് സമൂഹ മാധ്യമങ്ങളിലൂടെ കമ്പനി നടത്തിയത്. ഈ വര്‍ഷം അവസാനത്തോട് കൂടെ ഈ കണക്കുകളില്‍ വര്‍ധനവുണ്ടായേക്കുമെന്നും കമ്പനി വാദിക്കുന്നു.

2019 ജനുവരിയില്‍ എംപിവിയുടെ ഉയര്‍ന്ന വകഭേദമായ M8 നിരയിലേക്ക് എട്ട് സീറ്റര്‍ പതിപ്പിനെ കമ്പനി ചേര്‍ത്തിരുന്നു. M8 വകഭേദത്തിന്റെ ഏഴ് സീറ്റര്‍ പതിപ്പിനെക്കാളും 8,000 രൂപ അധികം വിലയിലാണ് ഈ എട്ട് സീറ്റര്‍ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.

സ്രാവിന്റെ ആകാരത്തിലാണ് മറാസോ എംപിവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്പാനിഷ് ഉപഭാഷയായ ബാസ്ഖില് നിന്നാണ് സ്രാവ് എന്നര്‍ഥം വരുന്ന ' മറാസോ' എന്ന പേര് എംപിവിയ്ക്കായി കമ്പനി തിരഞ്ഞെടുത്തത്.

ഇറ്റാലിയന്‍ ഡിസൈന്‍ ഹൗസായാ പിനിന്‍ഫറീനയാണ് എംപിവിയെ രൂപകല്‍പ്പന ചെയ്തത്. പുതിയ 1.5 ലിറ്റര്‍ D15 നാല് സിലിണ്ടര്‍ ട്രാന്സ്വേഴ്സ് മൗണ്ടഡ് ഡീസല്‍ എഞ്ചിനാണ് എംപിവിയിലുള്ളത്. ഇത് 121 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കും.
Most Read:അഴകും കരുത്തും ഒത്തുചേര്‍ന്നൊരു റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍

ലിറ്ററിന് 17.6 കിലോമീറ്റര്‍ മൈലേജാണ് ആ എഞ്ചിന് നല്‍കുക. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് മറാസോ എംപിവിയിലുള്ളത്. അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ പെട്രോള്‍ എഞ്ചിനില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്സ് സംവിധാനമുള്ള മറാസോ എംപിവിയെ മഹീന്ദ്ര വിപണിയിലെത്തിക്കമെന്ന് സൂചനകളുണ്ട്.

ആഗോള NCAP ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാറുകള്‍ കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത എംപിവിയെന്ന ബഹുമതി മഹീന്ദ്ര മറാസോ നേടിയിട്ടുണ്ട്.