ആനന്ദ് മഹീന്ദ്രയെ അമ്പരപ്പെടുത്തി മഹീന്ദ്ര റോക്സോർ രൂപമാറ്റം

അമേരിക്കന്‍ വിപണിയില്‍ മാത്രം വില്‍പ്പനയ്ക്കുള്ള മഹീന്ദ്ര റോക്‌സോര്‍ എടിവിയ്ക്കിപ്പോള്‍ ഇന്ത്യക്കാരിലും ആരാധകരേറുകയാണ്. ഇന്ത്യയിലുള്ള മഹീന്ദ്ര ഥാര്‍ DI മോഡലിനെ അടിസ്ഥാനമാക്കിയാണ് റോക്‌സോര്‍ എടിവി നിര്‍മ്മിച്ചിരിക്കുന്നത്. മോഡിഫിക്കേഷന്‍ സര്‍വ്വസാധാരാണമായ യുഎസ്എയില്‍ രൂപമാറ്റം വരുത്തിയ നിരവധി റോക്‌സോര്‍ എടിവികളാണുള്ളത്. ഇവ കൂടുതല്‍ കരുത്തുള്ളവയാക്കാന്‍ എഞ്ചിന്‍ വരെ ആളുകള്‍ മോഡിഫൈ ചെയ്യാറുണ്ട്.

ആനന്ദ് മഹീന്ദ്രയെ അമ്പരപ്പെടുത്തി മഹീന്ദ്ര റോക്സോർ രൂപമാറ്റം

അത്തരത്തില്‍ മോഡിഫൈ ചെയ്‌തൊരു റോക്‌സോര്‍ എടിവി ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണിപ്പോള്‍. മോഡിഫൈ ചെയ്ത ഈ റോക്‌സോറിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമമായ ട്വിറ്ററില്‍ ഇതിനകം ആനന്ദ് മഹീന്ദ്ര പങ്കുവച്ച് കഴിഞ്ഞു.

വര്‍ഷത്തില്‍ ഭൂരിഭാഗം ദിവസങ്ങളിലും മഞ്ഞ് മൂടിക്കിടക്കുന്ന യഎസ്എയിലെ അലാസ്‌കയില്‍ നിന്നാണ് മോഡിഫൈ ചെയ്ത റോക്‌സോര്‍ ചിത്രങ്ങള്‍ എത്തിയിരിക്കുന്നത്. എടിവിയിലെ തനത് വീലുകള്‍ക്ക് പകരം കാറ്റര്‍പില്ലാര്‍ ട്രാക്കുകളാണ് ഘടിപ്പിച്ചിരിക്കുന്നത്.

Most Read:പുത്തൻ നിറങ്ങളും ഗ്രാഫിക്സും, കാണാം ഹാരിയറിന്റെ രൂപമാറ്റം - വീഡിയോ

ആനന്ദ് മഹീന്ദ്രയെ അമ്പരപ്പെടുത്തി മഹീന്ദ്ര റോക്സോർ രൂപമാറ്റം

ഇത് കനത്ത മഞ്ഞിലൂടെ എടിവിയ്ക്ക് സുഗമമായി സഞ്ചരിക്കുന്നതിന് വഴിയൊരുക്കുന്നു. കാറ്റര്‍പില്ലാര്‍ ട്രാക്കുകള്‍ ഘടിപ്പച്ച ആദ്യ റോക്‌സോറൊന്നുമല്ല ഇത്. മുമ്പും കാറ്റര്‍പില്ലാര്‍ ട്രാക്കോടെയുള്ള മഹീന്ദ്ര റോക്‌സോറുകളുടെ വീഡോയോകളും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ആനന്ദ് മഹീന്ദ്രയെ അമ്പരപ്പെടുത്തി മഹീന്ദ്ര റോക്സോർ രൂപമാറ്റം

മഞ്ഞ് മൂടിക്കിടക്കുന്ന പ്രദേശങ്ങള്‍, ദുര്‍ഘടമായ പാതകള്‍ എന്നിടങ്ങളിലെല്ലാം തടസങ്ങളില്ലാതെ സഞ്ചരിക്കാമെന്നുള്ളതാണ് റോക്‌സോറിനെ ഇത്തരത്തില്‍ മോഡിഫൈ ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകം.

ആനന്ദ് മഹീന്ദ്രയെ അമ്പരപ്പെടുത്തി മഹീന്ദ്ര റോക്സോർ രൂപമാറ്റം

ഇക്കാരണത്താലാണ് സൈനിക ടാങ്കുകളും ചില ക്രെയിനുകളും കാറ്റര്‍പില്ലാര്‍ ട്രാക്കുകള്‍ ഉപയോഗിക്കുന്നത്. വീലുകള്‍ പരിഷ്‌കരിച്ച മഹീന്ദ്ര റോക്‌സോര്‍ വളരെ അനായാസമായി മഞ്ഞിലൂടെ സഞ്ചരിക്കുന്നതാണ് വീഡിയോയിലുള്ളത്.

ആനന്ദ് മഹീന്ദ്രയെ അമ്പരപ്പെടുത്തി മഹീന്ദ്ര റോക്സോർ രൂപമാറ്റം

അലാസ്‌കയിലുള്ള സ്‌കീയിംഗ് റിസോര്‍ട്ടാണ് വീഡിയോയ്ക്ക് ആധാരമായ സ്ഥലം. കാറ്റര്‍പില്ലാര്‍ ട്രാക്കില്ലാത്ത മറ്റേത് വാഹനങ്ങളാണ് ഈ സാഹചര്യത്തിലൊന്ന് കഷ്ടപ്പെടുമെന്നുള്ളത് ഉറപ്പാണ്.

ആനന്ദ് മഹീന്ദ്രയെ അമ്പരപ്പെടുത്തി മഹീന്ദ്ര റോക്സോർ രൂപമാറ്റം

എന്നാല്‍ യുഎസ്എയിലെ നിരത്തിലിറങ്ങാന്‍ മഹീന്ദ്ര റോക്‌സോറിന് അനുമതിയില്ല, ഓഫ് റോഡ് ആവശ്യങ്ങള്‍ക്കായി മാത്രമാണ് റോക്‌സോറിനെ ഉപയോഗിക്കാന്‍ പറ്റൂ. ഏകദേശം ഒമ്പത് ലക്ഷം രൂപയാണ് മഹീന്ദ്ര റോക്‌സോറിന്റെ വില.

ആനന്ദ് മഹീന്ദ്രയെ അമ്പരപ്പെടുത്തി മഹീന്ദ്ര റോക്സോർ രൂപമാറ്റം

രണ്ടുപേര്‍ക്കു ഇരിക്കാവുന്ന നാലു വീല്‍ ഡ്രൈവ് റോക്സോറില്‍ 2.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് തുടിക്കുന്നത്. എഞ്ചിന് 62 bhp കരുത്തും 195 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Most Read:ഹ്യുണ്ടായി വെന്യു മെയ് 21 -ന്, ഭീഷണി മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്‌സോണിനും

അഞ്ചു സ്പീഡ് ഗിയര്‍ബോക്സ് മുഖേനയാണ് നാലു ചക്രങ്ങളിലേക്കും എഞ്ചിന്‍ കരുത്തെത്തുക. കുറഞ്ഞ അനുപാതമുള്ള രണ്ടു സ്പീഡ് ഗിയര്‍ബോക്സും മോഡലിലുണ്ട്. ആകര്‍ഷകമായ നിരവധി നിറങ്ങളില്‍ ലഭ്യമാണ് മഹീന്ദ്ര റോക്‌സോര്‍. മണിക്കൂറില്‍ 72 കിലോമീറ്ററാണ് റോക്‌സോറിന്റെ പരമാവധി വേഗം.

Source: Diesel Freak

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
here's the mahindra roxor modified atv with tank track impressed by anand mahindra: read in malayalam
Story first published: Thursday, April 18, 2019, 17:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X