റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

വില്ലിസ് ജീപ്പിനെ അതേപടി അനുകരിച്ചെന്ന ആക്ഷേപമാണ് മഹീന്ദ്ര റോക്‌സോര്‍ ആദ്യം കേട്ടത്. വില കുറഞ്ഞ റോക്‌സോറിന് മുന്നില്‍ ജീപ്പിന്റെ വിപണിയിടിയുമോയെന്ന് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടമൊബൈല്‍സ് ഭയന്നു. അമേരിക്കന്‍ വിപണിയില്‍ നിന്നും റോക്‌സോറിനെ പുറത്താക്കാനുള്ള മുറവിളി എഫ്‌സിഎ കുറേ നടത്തി. യുഎസ് ട്രേഡ് കമ്മീഷണില്‍വരെ ചെന്നു പരാതിയുമായി.

റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

പക്ഷെ ഇതിലൊന്നും മഹീന്ദ്ര പതറിയില്ല. എഫ്‌സിഎയുടെ പരാതിയില്‍ കഴമ്പില്ലെന്ന് യുഎസ് ട്രേഡ് കമ്മീഷണ്‍ കണ്ടെത്തിയതോടെ പൂര്‍വ്വാധികം ഊര്‍ജ്ജവുമായി റോക്‌സോറുകള്‍ അമേരിക്കന്‍ മണ്ണില്‍ ചുവടുപ്പിക്കുകയാണ്. ഇതേസമയം, റോഡിലിറങ്ങാന്‍ റോക്‌സോറിന് അനുവാദമില്ല. റോഡ് ലീഗല്‍ വാഹനമല്ല മഹീന്ദ്ര റോക്‌സോര്‍. ഓഫ്‌റോഡ് ആവശ്യങ്ങള്‍ക്ക് മാത്രമേ റോക്‌സോര്‍ ഉപയോഗിക്കാന്‍ അമേരിക്കന്‍ അനുവാദമുള്ളൂ.

റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

എന്നാല്‍ റോക്‌സോറിനുള്ള പ്രചാരം കണ്ട് എസ്‌യുവിയുടെ റോഡ് ലീഗല്‍ പതിപ്പിനെ യാഥാര്‍ത്ഥ്യമാക്കാന്‍ മഹീന്ദ്ര ഒരുക്കം തുടങ്ങി. ഇതിനിടയില്‍ അമേരിക്കന്‍ വിപണി മാത്രം ലക്ഷ്യമിട്ട് 2019 റോക്‌സോര്‍ റോക്‌സ്‌ബോക്‌സ് കോണ്‍സെപ്റ്റിനെയും മഹീന്ദ്ര കാഴ്ച്ചവെച്ചിരിക്കുകയാണ്. റോക്‌സോറിന്റെ പ്രായോഗികത കൂടിയ ഓഫ്‌റോഡ് പതിപ്പാണ് റോക്‌സ്‌ബോക്‌സ്.

റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

റോക്‌സോര്‍ എസ്‌യുവിയുടെ ക്ലാസിക്ക് ഭാവം പുതിയ റോക്‌സ്‌ബോക്‌സിലും കാണാം. പിറകിലെ പരന്ന വര്‍ക്ക് ഡെക്കാണ് റോക്‌സ്‌ബോക്‌സിനെ റോക്‌സോറില്‍ നിന്നും വേറിട്ടുനിര്‍ത്തുക. റോക്‌സോറിന്റെ പിന്‍ഭാഗം ട്രക്ക് ബെഡ് ശൈലിയാണ് പിന്തുടരുന്നത്. റോക്‌സ് ലൈനറെന്ന് മഹീന്ദ്ര വിശേഷിപ്പിക്കുന്ന പരുക്കന്‍ ആവരണം റോക്‌സോര്‍ റോക്‌സ്‌ബോക്‌സിന്റെ പുറംമോടിയ്ക്ക് പുതുമ സമര്‍പ്പിക്കും.

റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

മുന്‍ ബമ്പറും മേല്‍ക്കൂരയും സ്റ്റീല്‍ നിര്‍മ്മിതമാണ്. മടക്കിവെയ്ക്കാവുന്ന സ്റ്റീല്‍ കൂടും റോക്‌സ്‌ബോക്‌സ് കോണ്‍സെപ്റ്റിന്റെ സവിശേഷതയാണ്. മേല്‍ക്കൂരയില്‍ പ്രത്യേക എല്‍ഇഡി ലൈറ്റ് ബാര്‍ കമ്പനി ഘടിപ്പിച്ചിട്ടുണ്ട്. എസ്‌യുവിയുടെ അകത്തളം ലളിതമാണ്. സ്റ്റീയറിങ് വീല്‍, പെഡലുകള്‍, ഗിയര്‍-നാലു വീല്‍ ഡ്രൈവ് ലെവറുകള്‍ എന്നിവകൊണ്ടു ഉള്ളിലെ ആഢംബരം അവസാനിക്കും.

Most Read: ആള്‍ട്ടോയുടെ ചേട്ടനാവാന്‍ മാരുതി എസ്-പ്രെസ്സോ

റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

ചുവന്ന ഫാബ്രിക്കുകൊണ്ടാണ് സീറ്റുകളുടെ നിര്‍മ്മിതി. പ്രായോഗികത വര്‍ധിപ്പിക്കാനായി ഡോര്‍ ഘടന പാതി മാത്രം. ഡോറുകളുടെ ഉള്‍ഭാഗത്ത് ചെറു ബാഗുകളും കമ്പനി നല്‍കുന്നുണ്ട്. 2.5 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് റോക്‌സ്‌ബോക്‌സിന്റെ ഹൃദയം. എഞ്ചിന് 63 bhp കരുത്തും 144 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Most Read: കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

മണിക്കൂറില്‍ 88 കിലോമീറ്ററാണ് എസ്‌യുവിയുടെ പരമാവധി വേഗം. 158 കിലോ ഭാരം വരെ വഹിക്കാന്‍ റോക്‌സോര്‍ പ്രാപ്തമാണ്. 1,583 കിലോ ഭാരം വരെ റോക്‌സോര്‍ കെട്ടിവലിക്കും. വൈകാതെ റോക്‌സോര്‍ റോക്‌സ്‌ബോക്‌സിന്റെ പ്രൊഡക്ഷന്‍ പതിപ്പ് വിപണിയില്‍ യാഥാര്‍ത്ഥ്യമാവുമെന്നാണ് വിവരം.

Most Read: 2030-ന് ശേഷം വൈദ്യുത വാഹനങ്ങള്‍ മാത്രം: നീതി ആയോഗ്

റോക്‌സോറില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണം, ഇതാണ് റോക്‌സ്‌ബോക്‌സ്

നിലവില്‍ 15,000 ഡോളര്‍ മുതലാണ് (ഏകദേശം പത്തു ലക്ഷം രൂപ) മഹീന്ദ്ര റോക്‌സോറിന് അമേരിക്കയില്‍ വില. പുതിയ റോക്‌സ്‌ബോക്‌സ് പതിപ്പിന് 17,000 ഡോളര്‍ മുതല്‍ വില പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Source: Topspeed

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Roxor ‘Roxbox’ Concept: Things To Know. Read in Malayalam.
Story first published: Thursday, June 20, 2019, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X