2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ നവീകരിച്ച് വിപണിയിലെത്തിക്കാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ജനപ്രിയ മോഡലുകളായ സ്കോർപിയോ, ഥാർ, XUV500 തുടങ്ങിയ വാഹനങ്ങളുടെ പരീക്ഷണയോട്ടങ്ങളും കമ്പനി നടത്തി വരികയാണ്.

2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

2020 മഹീന്ദ്ര സ്കോർപിയോയും ഥാറും ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ അരങ്ങേറ്റം കുറിക്കുമെന്ന് മഹീന്ദ്ര ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിയുടെ ശ്രേണിയിൽ മികച്ച വിൽപ്പന പ്രകടനം കാഴ്ച്ചവെക്കുന്ന മോഡലുകളിലൊന്നാണ് സ്കോർപിയോ.

2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

2002 മുതൽ വിൽപ്പനയ്‌ക്കെത്തിയ വാഹനം രണ്ട് പ്രധാന ഫെയ്‌സ്‌ലിഫ്റ്റ് പ്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്. ആദ്യം 2006-ൽ നവീകരിച്ചെത്തി. രണ്ടാമത്തെ പൂർണ നവീകരണം 2014-ൽ ആയിരുന്നു. അതായിരുന്നു സ്കോർപിയോയിക്ക് ലഭിച്ച ഏറ്റവും പുതിയ പരിഷ്ക്കരണം. വരാനിരിക്കുന്ന മോഡൽ നിലവിലുള്ള സ്കോർപിയോയിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് പരീക്ഷണ ചിത്രങ്ങളിലൂടെ നമുക്ക് മനസിലാക്കാം.

2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

അതോടൊപ്പം ഇന്റീരിയറിലും കാര്യമായ മാറ്റങ്ങൾ അണിനിരക്കുമെന്ന് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന സ്പൈ ചിത്രങ്ങൾ നമുക്ക് വ്യക്തമാക്കി തരുന്നു. എങ്കിലും സെന്റർ കൺസോളും കൺട്രോൾ ഡയലുകളും നിലവിലുള്ള സ്കോർപിയോയിൽ ഉപയോഗിക്കുന്നതിന് സമാനമാണ്. മൌണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള ചങ്കി സ്റ്റിയറിംഗ് വീലാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

മെറ്റീരിയൽ ഗുണനിലവാരം നവീകരിക്കുന്നതിനൊപ്പം ഡാഷ്‌ബോർഡിന്റെയും മറ്റ് മേഖലകളുടെയും പ്രീമിയം ഫിനിഷ് വർധിപ്പിക്കാനും മഹീന്ദ്രയ്ക്ക് കഴിയും. മാത്രമല്ല ഡ്യുവൽ ടോൺ ക്യാബിൻ കളർ സ്കീമും 2020 സ്കോർപിയോയെ വ്യത്യസ്തമാക്കും. ഉയർന്ന വകഭേദങ്ങളിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവ ഉപയോഗിക്കാവുന്ന ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും കമ്പനി നൽകിയേക്കും.

2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

കർശനമായ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി 2020 മഹീന്ദ്ര സ്കോർപിയോയിലെ മൂന്നാം നിര സീറ്റ് സജ്ജീകരണം മുന്നോട്ട് തിരിഞ്ഞുള്ളതാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന സ്കോർപിയോയുടെ മൊത്തത്തിലുള്ള അളവുകളും ക്യാബിൻ സ്പേസും നിലവിലുള്ള മോഡലിനേക്കാൾ ഉയർന്നതാകും.

Most Read: മോഡിഫൈഡ് സെൽറ്റോസ് ഓഫ്റോഡ് പതിപ്പ് അവതരിപ്പിച്ച് കിയ

2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

എഞ്ചിനെ സംബന്ധിച്ചിടത്തോളം പുതിയ 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനായിരിക്കും 2020 സ്കോർപിയോയിൽ മഹീന്ദ്ര വാഗ്ദാനം ചെയ്യുകയെന്നാണ് സൂചന. ഇത് രണ്ടാം തലമുറ ഥാറിന് കരുത്തേകുന്ന അതേ യൂണിറ്റ് തന്നെയാണ്. അതോടൊപ്പം തന്നെ പുതിയ മലിനീകരണ മാനദണ്ഡമായ ബിഎസ്-VI ന് അനുസൃതമായി നവീകരിച്ചതുമായിരിക്കും. ഇത് ഒരു മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായി ജോടിയാക്കും.

Most Read: സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി

2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

കൂടാതെ ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനും എസ്‌യുവിയില്‍ കമ്പനി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. 2020 സ്‌കോര്‍പിയോയുടെ മിക്ക വകഭേദങ്ങളും പിന്‍വീല്‍ ഡ്രൈവ് ആവാനാണ് സാധ്യത. തെരഞ്ഞെടുത്ത വകഭേദങ്ങള്‍ക്ക് മാത്രമെ കമ്പനി ഓള്‍വീല്‍ ഡ്രൈവ് നല്‍കൂ.

Most Read: ഇന്ത്യയിൽ ചുവടുവെയ്ക്കാൻ ഒരുങ്ങി മാക്‌സസ് D90; എത്തുന്നത് എംജി ബാഡ്ജിൽ

2020 മഹീന്ദ്ര സ്കോർപിയോയുടെ കൂടുതൽ സ്പൈ ചിത്രങ്ങൾ പുറത്ത്

അടുത്ത തലമുറ ഥാര്‍ ഓഫ്‌റോഡറില്‍ ഉപയോഗിക്കുന്ന ലാഡര്‍ ഫ്രെയിമായിരിക്കും 2020 മഹീന്ദ്ര സ്‌കോര്‍പിയോ എസ്‌യുവിയും പങ്കിടുക. പുറംമോഡിയിൽ പുതിയ ഗ്രില്ലും ഹെഡ്‌ലാമ്പുകളും ഉപയോഗിക്കുന്നതിലൂടെ കാറിന് പുതിയ മുഖം ലഭിക്കും. ആധുനിക ടെയിൽ ലാമ്പുകളുള്ള ഒരു പുതിയ രൂപകൽപ്പന ആയിരിക്കും പിൻഭാഗത്തിനുള്ളത്.

Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Scorpio 2020 Interior spied. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X