വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

നവംബറിലെ വിൽപ്പ കണക്കുകൾ പുറത്തുവിട്ട് ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. 2019 നവംബറിൽ മൊത്തം 14,240 യൂണിറ്റ് വിൽപ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്.

വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 15,155 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപ്പന വളർച്ചയിൽ ആറ് ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ മാസത്തെ വിൽപ്പനയിൽ ഉയർച്ച രേഖപ്പെടുത്തിയ ഒരേയൊരു മോഡൽ സ്കോർപിയോ ആയിരുന്നു.

വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

2019 നവംബറിൽ സ്കോർപിയോ എസ്‌യുവി 3,878 യൂണിറ്റ് വിൽപ്പനയാണ് നേടിയത്. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 2,906 യൂണിറ്റ് മാത്രമായിരുന്നു. 33 ശതമാനം വളർച്ചയാണ് 2018-നെ അപേക്ഷിച്ച് വാഹനത്തിനുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

2019 ഒക്‌ടോബറിലെ ഉത്സവ സീസണിൽ 4,628 യൂണിറ്റ് വിൽപ്പന നടത്തി എസ്‌യുവി 16 ശതമാനം വളർച്ച കൈവരിച്ചിരുന്നു. രണ്ട് മാസവും വിൽപ്പനയിൽ മികവ് പുലർത്തിയ മഹീന്ദ്രയുടെ ഏക വാഹനവും സ്‌കോർപിയോ തന്നെയാണ്.

വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

വരും മാസങ്ങളിൽ ഒരു പുതിയ തലമുറ വിപണിയിൽ എത്തുമെന്നതിനാൽ നിലവിലുള്ള സ്കോർപിയോയുടെ വിൽപ്പന നല്ല രീതിയിൽ തന്നെ അവസാനം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനകം തന്നെ നിരവധി തവണ 2020 മോഡൽ സ്കോർപിയോയുടെ പരീക്ഷണയോട്ടം കമ്പനി ഇന്ത്യൻ നിരത്തിൽ നടത്തിയിരുന്നു. ഇതിന്റെ സ്പൈ ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പല തവണ പുറത്തുവന്നിരുന്നു.

വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

17 വർഷത്തിലേറെയായി വിപണിയിലെത്തുന്ന സ്കോർപിയോയുടെ ആദ്യ പ്രധാന നവീകരണമാകും 2020-ൽ ഉണ്ടാവുക. ഇന്ത്യൻ വിപണിയിൽ നിലവിലുള്ള മോഡൽ ഇതുവരെ രണ്ട് ഫെയ്‌സ് ലിഫ്റ്റുകൾക്ക് മാത്രമാണ് വിധേയമായിരുന്നത്. മികച്ച ബാഹ്യവും ആന്തരികവുമായ മാറ്റങ്ങളുമായി 2020 സ്കോർപിയോ എത്തും.

വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

ഫെബ്രുവരിയിൽ നടക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ രണ്ടാം തലമുറ ഥാർ ഓഫ് റോഡറിനൊപ്പം പുതിയ സ്കോർപിയോയും അരങ്ങേറ്റം കുറിക്കും. ഡിസൈൻ പരിഷ്ക്കരണങ്ങൾ മഹീന്ദ്ര മോഡലുകളുടെ ഏറ്റവും പുതിയ പ്ലാറ്റ്ഫോമിന് അനുസൃതമാണ്.

Most Read: സിയാസ്, എർട്ടിഗ, എസ്-ക്രോസ് മോഡലുകൾക്ക് 1.5 ബിഎസ് VI ഡീസൽ എഞ്ചിൻ നൽകാനൊരുങ്ങി മാരുതി

വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

കൂടുതൽ മികച്ച ഫാസിയയും പുനർ‌ രൂപകൽപ്പന ചെയ്ത ഹെഡ്‌ലൈറ്റുകള്‍, ഗ്രിൽ, ബമ്പർ വിഭാഗങ്ങൾ എന്നിവ ഉപയോഗിച്ച് വാഹനത്തിന്റെ റോഡ് സാന്നിധ്യം വർധിപ്പിക്കും.

Most Read: സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

അതോടൊപ്പം ഇന്റീരിയറിൽ ഡാഷ്‌ബോർഡിലേക്കും സെന്റർ കൺസോളിലേക്കും ഉയർന്ന മാർക്കറ്റ് ഫിനിഷ് അലങ്കരിക്കും. കൂടാതെ ക്യാബിൻ തീമും പരിഷ്‌ക്കരിച്ചായിരിക്കും വാഹനത്തെ മഹീന്ദ്ര അണിനിരത്തുക.

Most Read: പ്രീമിയം എസ്‌യുവി വിൽപ്പനയിൽ ടൊയോട്ട ഫോർച്യൂണർ തന്നെ മുന്നിൽ

വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

ഹെഡ്-അപ്പ് ഡിസ്പ്ലേ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 2020 സ്കോർപിയോയുടെ സവിശേഷതകളിൽ ഇടംപിടിച്ചേക്കാം.

വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

2020 മഹീന്ദ്ര സ്കോർപിയോ കർശനമായ ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾക്കനുസൃതമായി നവീകരിക്കും. കൂടാതെ ഫോർവേഡ് ഫേസിംഗ് സീറ്റുള്ള അവസാന വരി സീറ്റിഗും കമ്പനി അവതരിപ്പിച്ചേക്കാം.

വിൽപ്പനയിൽ 33% വളർച്ച കൈവരിച്ച് മഹീന്ദ്ര സ്കോർപിയോ

അതേസമയം മൊത്തത്തിലുള്ള വാഹനത്തിന്റെ അളവ് വർധിക്കും. പുതിയ ബി‌എസ്‌-VI കംപ്ലയിന്റ് 2.0 ലിറ്റർ നാല് സിലിണ്ടർ ഡീസൽ എഞ്ചിനും 2020 സ്കോർപിയോയുടെ ശ്രദ്ധാകേന്ദ്രമായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Scorpio Sales Up By 33%. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X