പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

2017 സെപ്റ്റംബര്‍ പത്തിനാണ് ഗുര്‍മൈല്‍ സിംഗ് സെഖോണ്‍ മഹീന്ദ്രയുടെ ഡീലര്‍മാരായ ഹാര്‍ബിര്‍ ഓട്ടോമൊബൈല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും പുത്തന്‍ സ്‌കോര്‍പിയോ വാങ്ങിയത്. തൊട്ടടുത്ത ദിവസം തന്നെ എസ്‌യുവിയിലെ ബ്ലോവര്‍ കണ്‍ട്രോളര്‍ പ്രവര്‍ത്തനരഹിതമായി. ഗുര്‍മൈല്‍ സിംഗ് ഈ വിവരം ഡീലര്‍ഷിപ്പിനെ അറിയിച്ചപ്പോള്‍, ഉടന്‍ ഈ പ്രശ്‌നം പരിഹരിക്കാമെന്ന് അവര്‍ പറഞ്ഞെങ്കിലും പീന്നീട് ഇവരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവുമുണ്ടായില്ല.

പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഗുര്‍മൈല്‍ എസ്‌യുവിയെ വാഷിനായി സര്‍വീസ് സെന്ററിലേക്ക് കൊണ്ട് പോയി. ഇവിടെ വച്ചാണ് സ്‌കോര്‍പിയോയുടെ തുരുമ്പ് പിടിച്ചതും ചളുങ്ങിയതുമായ റൂഫ് ഗുര്‍മൈല്‍ സിംഗിന്റെ ശ്രദ്ധയില്‍പ്പെടുന്നത്.

പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

കാര്‍ വാഷിംഗിനെത്തിയ ജീവനക്കാരനാണ് സ്‌കോര്‍പിയോയിലെ ഈ പിഴവ് ഗുര്‍മൈല്‍ സിംഗ് സെഖോണിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. സെപ്റ്റംബര്‍ 29 -ന് സെഖോണ്‍ ഇത് സംബന്ധിച്ചൊരു ഇ-കംപ്ലയിന്റ് ഫയല്‍ ചെയ്‌തെങ്കിലും ഇതിനും മറുപടിയൊന്നും കിട്ടാതെ വന്നപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടതായി സെഖോണിന് തോന്നിയത്.

Most Read:ഇടിയില്‍ മലക്കം മറിഞ്ഞ് ടിയാഗൊ, യാത്രക്കാര്‍ സുരക്ഷിതര്‍ - ടാറ്റയ്ക്ക് നന്ദിയറിയിച്ച് ഉടമ

പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

ഏകദേശം 13.77 ലക്ഷം രൂപ വില നല്‍കി പുത്തന്‍ മഹീന്ദ്ര സ്‌കോര്‍പിയോ സെഖോണ്‍ സ്വന്തമാക്കി ഏതാനും ദിവസങ്ങള്‍ കഴിയും മുമ്പേയാണ് ഈ പ്രശനങ്ങളൊക്കെ സംഭവിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച ഒരു തരത്തിലുള്ള പരാതിയും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു കമ്പനിയും ഡീലര്‍ഷിപ്പും മറുപടി നല്‍കിയത്.

പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

ഒടുവില്‍ പ്രശ്‌നം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയിലെത്തി. ഇരു കൂട്ടരും അവരവരുടെ വാദങ്ങളില്‍ ഉറച്ച് നിന്നു. എസ്‌യുവിയുടെ റൂഫില്‍ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഡീലര്‍ക്കയച്ച ഇ-മെയില്‍ സെഖോണ്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചു.

പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

സ്‌കോര്‍പിയോ വാങ്ങി വെറും 18 ദിവസങ്ങള്‍ക്കുള്ളിലായിരുന്നു ഈ സംഭവങ്ങളെല്ലാം നടന്നതെന്ന് ഇതില്‍ നിന്ന് വ്യക്തമായിരുന്നു. കൂടാതെ വാഹനത്തിലെ ഈ പിഴവിന്റെ ചിത്രങ്ങള്‍ കൂടി കോടതി മുമ്പാകെ സമര്‍പ്പിച്ചപ്പോള്‍ സെഖോണിന്റെ വാദത്തിന് ശക്തിയേറി.

പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

വാഹനത്തിലെ പിഴവിന് ഡീലര്‍ഷിപ്പായ ഹാര്‍ബിര്‍ ഓട്ടോമൊബൈല്‍ പ്രൈവറ്റ് ലിമിറ്റഡിനോടും നിര്‍മ്മാതാക്കളായ മഹീന്ദ്രയോടും 50,000 രൂപ നഷ്ടപരിഹാരമായി വാഹന ഉടമയ്ക്ക് നല്‍കാന്‍ ചണ്ഡീഗഢിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി ഉത്തരവിട്ടു.

Most Read:സ്പോര്‍ടി ഭാവത്തില്‍ മാരുതി എര്‍ട്ടിഗ, ആദ്യ ചിത്രങ്ങള്‍ പുറത്ത്

പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

എന്നാല്‍ തര്‍ക്കം ഇവിടം കൊണ്ടും തീര്‍ന്നില്ല. കേടുപാട് പറ്റിയ റൂഫ് റീ പെയിന്റ് ചെയ്ത് പുത്തനാക്കി തരാമെന്ന് ഡീലറും കമ്പനിയും വാദിച്ചപ്പോള്‍ ഇത് സ്വീകാര്യമല്ലെന്നും വാഹനം മാറ്റി പുതിയ വാഹനം നല്‍കണമെന്നുമായിരുന്നു ഉപഭോക്താവിന്റെ ഡിമാന്‍ഡ്.

പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

വെറും 25 കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ച സ്‌കോര്‍പിയോയില്‍ മറ്റൊരു രീതിയിലുള്ള കേടുപാടുകളൊന്നും ദൃശ്യമാകുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

പുത്തനെന്നും പറഞ്ഞ് ഡീലർഷിപ്പ് വിറ്റത് തുരുമ്പിച്ച സ്കോർപിയോ, മഹീന്ദ്രയ്ക്ക് പിഴ വിധിച്ച് കോടതി

ഇതിനാല്‍ തന്നെ സേവനത്തില്‍ വീഴ്ച വരുത്തിയതിനും അണ്‍ഫെയര്‍ ട്രേഡ് പ്രാക്ടീസിനും ഉപഭോക്താവിന് നേരിടേണ്ടി വന്ന മാനസിക പ്രയാസത്തിനും ഡീലറും കമ്പനിയും 50,000 രൂപ നഷ്ട പരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിന് പുറമെ കോടതി ചെലവുകള്‍ക്കായി 10,000 രൂപയും നല്‍കണമെന്ന് കോടതി ഇവരോട് ആവശ്യപ്പെട്ടു.

*ചിത്രങ്ങള്‍ പ്രതീകാത്മകം മാത്രം

Source: ET Auto

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
mahindra scorpio damage, dealer fined rs. 60,000 by court: read in malayalam
Story first published: Monday, April 22, 2019, 11:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X