Just In
- 12 hrs ago പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- 13 hrs ago 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- 14 hrs ago റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ ഇസൂസുവുമായി അഭ്യാസം
- 15 hrs ago ഇന്ത്യയ്ക്ക് പപ്പടം പായസം, UK-യ്ക്ക് ബീഫ് സ്റ്റീക്കും; 2024 സ്വിഫ്റ്റിന്റെ കാര്യത്തിൽ സുസുക്കിയുടെ നയം ഇങ്ങനെ
Don't Miss
- News റായ്ബറേലിയിലും അമേഠിയിലും സസ്പെൻസ് തുടരും; ഒൻപതാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
- Sports IPL 2024: വെറും 21, അവസാന 5 ഓവറില്‍ കോലി കാണിച്ചതെന്ത്? ആര്‍സിബിയുടെ യഥാര്‍ഥ വില്ലന്‍!
- Movies പൊലീസും മണിയും തമ്മിലുണ്ടായ പ്രശ്നം; സുഹൃത്തുക്കൾ പറഞ്ഞതെല്ലാം മണി വിശ്വസിച്ചു; ഒടുവിൽ സംഭവിച്ചത്
- Lifestyle ഭാര്യമാര്‍ പ്രതീക്ഷകളുടെ കൂമ്പാരമല്ല, ഈ കുറച്ച് കാര്യങ്ങള്‍ മാത്രമേ അവര്‍ ആഗ്രഹിക്കുന്നുള്ളൂ
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പ് അടുത്ത വര്‍ഷം
കഴിഞ്ഞ വര്‍ഷമാണ് പ്രീമിയം എസ്യുവി സെഗ്മെന്റിലേക്ക് ആള്‍ട്യുറാസ് G4 -നെ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിക്കുന്നത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നീ മോഡലുകള്‍ കളംവാഴുന്ന എസ്യുവി നിരയിലേക്കായിരുന്നു ഏഴ് സീറ്റര്‍ ആള്ട്ട്യുറാസ് G4 -യെയും കൊണ്ട് മഹീന്ദ്ര എത്തുന്നത്.
ഇപ്പോള്‍ വാഹനത്തിന്റെ ബിഎസ് VI എഞ്ചിന് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.
2020 മുതല്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് 6 (ബിഎസ് VI) മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് മുന്നോടിയായി തങ്കളുടെ നിരയിലെ വാഹനങ്ങളെ പരിഷ്കരിക്കുന്ന തിരക്കിലാണ് രാജ്യത്തെ വാഹന നിര്‍മ്മാതാക്കള്‍ എല്ലാവരും തന്നെ.
നിലവില്‍ ബിഎസ് IV നിലവാരത്തിലുള്ള എഞ്ചിനാണ് ആള്‍ട്യുറാസ് G4 -ല്‍ കമ്പനി നല്‍കിയിരിക്കുന്നത്. 2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 2157 സിസിയില്‍ 181 bhp പവറും 420 Nm torque ഉം ഈ എഞ്ചിന് ഉത്പാദിപ്പിക്കും. ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളും വാഹനത്തിന്റെ സവിശേഷതയാണ്.
ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമാണ് ആള്‍ട്യുറാസിന് നല്‍കിയിരിക്കുന്നത്. പുതിയ പതിപ്പില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അലോയി വീലുകള്‍ക്ക് പുതിയ ഡിസൈനും, ഡ്യുവല്‍ ടോണ്‍ നിറവും നല്‍കിയേക്കും.
അതിനൊപ്പം തന്നെ 7-സ്ലാറ്റ് വെര്‍ട്ടിക്കിള്‍ ഗ്രില്ലിന്റെ വലിപ്പം കമ്പനി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ ബമ്പറും വാഹനത്തിന്റെ സവിശേഷതയായിരിക്കും. അകത്തളത്തില്‍ കമ്പനി മാറ്റങ്ങള്‍ ഉള്പ്പെടുത്തിയേക്കുമോ എന്നതിനെക്കുറിച്ച് ഒന്നുംതന്നെ വ്യക്തമാക്കിയിട്ടില്ല.
സാങ്യോങ് റെക്സ്റ്റണ്‍ G4 അടിസ്ഥാനത്തിലാണ് ആള്‍ട്യുറാസ് G4 -ന്റെ നിര്‍മാണം. രൂപത്തിലും ഈ സാദൃശ്യം പ്രകടമാണ്. കമ്പനിയുടെ ചാകന് പ്ലാന്റിലാണ് ഇതിന്റെ നിര്‍മാണം നടക്കുക. വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്ലാറ്റ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, എന്നിവയാണ് വാഹനത്തിന്റെ പുറമേ ഉള്ള സവിശേഷതകള്‍.
അകത്തളത്തില്‍ പരമാവധി ആഡംബരം നിറച്ചാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, 9.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.
Most Read: 2019 ലെ മികച്ച ഏഴ് 150 സിസി ബൈക്കുകൾ
സുരക്ഷയ്ക്ക് പ്രധാന്യം നല്കി അടിസ്ഥാന മോഡല്‍ മുതല്‍ ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി സുരക്ഷ ഒരുക്കുന്നുണ്ട്. ടോപ്പ് എന്‍ഡില്‍ റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ട്രാക്ഷന്‍ കണ്ട്രോള്, ഹില്‍ ഡിസെന്റ് കണ്ട്രോള്, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയ്ക്കൊപ്പം എട്ട് എയര്‍ബാഗും കമ്പനി നല്‍കും.
Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ
അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ വാഹനം വിപണിയില്‍ എത്തിയേക്കും. വില സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ലെങ്കിലും, വിപണിയില്‍ ഉള്ള പതിപ്പില്‍ നിന്നും വില ഉയരാം എന്നു തന്നെയാണ് റിപ്പോര്‍ട്ട്. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 27.7 ലക്ഷം മുതല്‍ 30.7 ലക്ഷം രൂപ വരെയാണ് എക്സഷോറും വില.
തങ്ങളുടെ നിരയിലെ ഒരു ഡീസല്‍ എഞ്ചിന് ഒഴികെ ബാക്കിയുള്ള ഏഴെണ്ണവും പരിഷ്കരിക്കുമെന്നാണ് മഹീന്ദ്ര അടുത്തിടെ അറിയിച്ചത്. KUV100 -യിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എഞ്ചിനായിരിക്കും കമ്പനി നിര്‍ത്തുക. വിപണിയില്‍ താരതമ്യേന കുറവ് ഡിമാന്‍ഡാണ് മോഡലിനുള്ളത്. ബാക്കിയുള്ള ഏഴ് ഡീസല്‍ എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് കമ്പനി പരിഷ്കരിക്കും.