തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

തങ്ങളുടെ വാഹന നിരയില്‍ തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് മഹീന്ദ്ര സബ്‌സ്‌ക്രിപ്ഷന്‍ സര്‍വ്വീസ് പദ്ധതി അവതരിപ്പിച്ചു. പ്രതിമാസം 19,720 രൂപമുതലാണ് ഈ പദ്ധതി ആംഭിക്കുന്നത്. വാഹനത്തന്റെ മെയിന്റെനന്‍സും, ഇന്‍ഷുറന്‍സും ചേര്‍ത്താണ് ഈ തുക.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

KUV100, TUV300, XUV300, മറാസ്സോ, XUV500, സ്‌കോര്‍പ്പിയോ, അള്‍ട്ടുറാസ് G4 എന്നീ മോഡലുകള്‍ക്കാണ് സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുന്നത്. റേവ്വ് എന്ന കമ്പനിയുമായി കൂടി ചേര്‍ന്നാണ് മഹീന്ദ്ര ഈ സംരംഭം മുമ്പോട്ട് വയ്ക്കുന്നത്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

ഉപഭോക്താക്കള്‍ക്ക് മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റ് അല്ലെങ്കില്‍ റേവ്വ് വെബ്‌സൈറ്റ് എന്നിവഴി ഇഷ്ടപ്പെട്ട മഹീന്ദ്ര മോഡല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

നിലവില്‍ ഡെല്‍ഹി, മുംബൈ, പൂനേ, ബാംഗളൂര്‍, ഹൈദരാബാദ്, കൊല്‍കത്ത, ചണ്ടിഗര്‍, അഹമെദാബാദ് എന്നീ എട്ട് നഗരങ്ങളില്‍ മാത്രമാണ് ഈ പദ്ധതി ലഭ്യമാവുന്നത്. പില്‍ക്കാലങ്ങളില്‍ പധ്ധതിയുടെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ നഗരങ്ങള്‍ കൂട്ടി ചേര്‍ക്കും.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

സബ്‌സ്‌ക്രിപ്ഷന്‍ സര്‍വ്വീസിനായി താല്‍പര്യപ്പെടുന്ന ഉപഭോക്താവിന് പുതിയ വാഹനമോ, സെക്കന്‍ഡ് ഹാന്‍ഡ് വാഹനമോ തെരഞ്ഞെടുക്കാം. വാഹനങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ കാലയളും ഉപഭോക്താവിന് തൂരുമാനിക്കാം.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

പുതിയ വാഹനങ്ങള്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷമാണ് സബ്‌സ്‌ക്രിപ്ഷന്‍ കാലയളവ്. എന്നാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ മൂന്ന് മാസമാണ് കുറഞ്ഞ സബ്‌സ്‌ക്രിപ്ഷന്‍.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

പുതിയ വാഹനം സ്വന്തമായി വാങ്ങാതെ തന്നെ ഉപയോഗിക്കാനുള്ള അവസരമാണ് ഈ സബ്‌സ്‌ക്രപ്ഷന്‍ പദ്ധതി നല്‍കുന്നത്. വാഹനത്തിനായുള്ള ഡൗണ്‍ പെയ്‌മെന്റ്, റോഡ് ടാക്‌സ്, റീസേല്‍ വില എന്നിവയെ കുറിച്ച് ഒന്നു ആകുലപ്പെടേണ്ടതില്ല എന്നതാണ് ഈ പദ്ധിയുടെ മറ്റൊരു ഗുണം. പ്രതിമാസം അടക്കേണ്ട നിശ്ചിത തുകയില്‍ വാഹനത്തിന്റെ മെയിന്റെനന്‍സ് ചിലവും ഉള്‍ക്കൊള്ളുന്നു.

Most Read: ട്രാഫിക്ക് നിയമലംഘന പിഴകള്‍ സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

സബ്‌സ്‌ക്രിപ്ഷന്‍ കാലയളവിന്റെ അവസാനത്തില്‍ ഉപയോഗിച്ചിരുന്ന വാഹനം കമ്പനിയില്‍ നിന്ന് സ്വന്തമായി വാഹങ്ങാനും ഉപഭേക്താക്കള്‍ക്ക് അവസരമുണ്ട്.

Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മഹീന്ദ്ര & മഹീന്ദ്ര സെയില്‍ ആന്റ് മാര്‍ക്കെറ്റിങ് മേധാവി വീജേയ് റാം നക്ര അറിയിച്ചു.

Most Read: ഡീസൽ എഞ്ചിൻ നിർത്തലാക്കാൻ ഒരുങ്ങുന്ന 10 കാറുകൾ

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

സ്വന്തം ഉടമസ്ഥതയിലല്ലാതെ വാഹനം ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളെ ഇത് പ്രചോദിപ്പിക്കും. ഇത്തരത്തില്‍ രാജ്യത്ത് വാഹനം സ്വന്തമാക്കുക എന്ന സമ്പ്രദായത്തിന് തന്നെ ഒരു മാറ്റം സൃഷ്ടിക്കാനാവും എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

വ്യക്തികളുടെ ചില സ്വകാര്യ വിവരങ്ങള്‍ സമര്‍പ്പിച്ചതിന് ശേഷം ഇവര്‍ പദ്ധതി അര്‍ഹരാണോ എന്ന് പരിശോധന നടത്തിയ ശേഷമേ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിക്കുകയുള്ളൂ. തെരഞ്ഞെടുക്കുന്ന മോഡലുകള്‍ക്കും, കാലയളവിനും അനുസരിച്ച് ഓരോ ഉപഭോക്താവും തിരികെ ലഭിക്കുന്നതായ ഒരു സംഖ്യ ആദ്യം തന്നെ ഡെപ്പോസിറ്റ് ചെയ്യണം.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

ഇവ പൂര്‍ത്തീകരിച്ചാല്‍ പുതിയ വാഹനത്തിനായുള്ള ഓഡര്‍ ക്‌നപനി സമര്‍പ്പിക്കും. സ്വാഭാവികമായും ഒരു മാസത്തിനുള്ളില്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വാഹനം ലഭിക്കും. വാഹനത്തിന്റെ ഡെലിവറിക്കായി ആദ്യ മാസത്തെ വരിസംഖ്യ മുന്‍കൂറായി അടക്കേണ്ടതാണ്.

തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതിയുമായി മഹീന്ദ്ര

അതു പോലെ സബ്‌സ്‌ക്രിപ്ഷന്‍ കാലയളവ് കഴിയും വരെ പ്രതിമാസം ഉപഭേക്താവ് ഈ തുക അടക്കേണ്ടതാണ്. ഇത്തരത്തിലുള്ള പദ്ധതി ആരംഭിക്കുന്ന ആദ്യ കമ്പനിയല്ല മഹീന്ദ്ര. ഇതിന് സമാനമായി ഹോണ്ടയും ഇത്തരത്തിലുള്ള പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Subscription Service Introduced For Select Cars: Details & Prices. Read more Malayalam.
Story first published: Friday, September 13, 2019, 15:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X