തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

ഉത്സവ സീസണ്‍ ആരംഭിച്ചതോടെ വാഹന നിര്‍മ്മാതാക്കളെല്ലാം വിപണി പിടിക്കാന്‍ ഓഫറുകളുമായി രംഗത്തെത്തിയിരിക്കുകയാണ്. തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് ഇപ്പോള്‍ വന്‍ ഓഫറുകളുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

വിപണിയിലെ മാന്ദ്യം മഹീന്ദ്രയുടെ വില്‍പ്പനെയും ഗണ്യമായി കുറച്ചിരിക്കുകയാണ്. ഇതോടെയാണ് വിപണി തിരിച്ച് പിടിക്കാം എന്ന പ്രതീക്ഷയില്‍ ഓഫറുകളുമായി വാഹന നിര്‍മ്മാതക്കള്‍ എല്ലാ രംഗത്തെത്തിയിരിക്കുന്നത്. തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് മാത്രമാണ് കമ്പനി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

രാജ്യമെമ്പാടുമുള്ള അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഈ ഇളവുകളില്‍ വാഹനം സ്വന്തമാക്കാന്‍ സാധിക്കും. സെപ്തംബര്‍ 30 വരെയാണ് നിലവില്‍ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുകയെന്നപും കമ്പനി അറിയിച്ചു.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

മഹീന്ദ്ര TUV300

കോംപാക്ട് എസ് യു വികളില്‍ തലയെടുപ്പുള്ള ഒരു വാഹനമാണ് മഹീന്ദ്രയുടെ TUV300. അടുത്തിടെ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. എഴു വേരിയന്റുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

8.37 ലക്ഷം മുതല്‍ 10.40 ലക്ഷം രൂപ വരെയാണ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വിപണിയിലെ വില. ഉത്സവ സീസണോട് അനുബന്ധിച്ച് 59,000 രൂപ വരെയാണ് TUV300 -ല്‍ കമ്പനി വാഗ്ദാനം ചെയ്യുന്നത്. തുടക്ക പതിപ്പായ T4+, T6+ വേരിയന്റുകള്‍ക്ക് 59,000 രൂപയും ഉയര്‍ന്ന പതിപ്പായ T8, T10 വേരിയന്റുകള്‍ക്ക് 49,000 രൂപയുമാണ് കമ്പനി ഇളവ് നല്‍കുന്നത്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

ഏറ്റവും ഉയര്‍ന്ന പതിപ്പായ T10 (0) വേരിയന്റിന് 40,000 രൂപയുമാണ് കമ്പനി ഇളവ് നല്‍കിയിരിക്കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 100 bhp പവറും 240 Nm torque ഉം സൃഷ്ടിക്കുന്നു. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

മഹീന്ദ്ര സ്‌കോര്‍പിയോ

പിറവി മുതല്‍ ഇന്നുവരെ സൗന്ദര്യം ചോര്‍ന്ന് പോയിട്ടില്ലാത്ത മഹീന്ദ്രയുടെ ജനപ്രീയ വാഹനമാണ് സ്‌കോര്‍പിയോ. ഈ ഉത്സവ സീസണില്‍ 50,000 രൂപയുടെ ഇളവാണ് കമ്പനി മോഡലിന് നല്‍കിയിരിക്കുന്നത്. 2017 -ലാണ് ഇപ്പോള്‍ നിരത്തിലുള്ള പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.

Most Read:ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

2020 -ഓടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. വാഹനത്തിന്റെ പരീക്ഷണ ഓട്ടത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു. ഓഫ് റോഡ് യാത്രകള്‍ സുഗമമാക്കുന്നതിനായി ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും വാഹനത്തില്‍ ഒരുങ്ങും.

Most Read:നവംബര്‍, ഡിസംബര്‍ മാസത്തേക്കുള്ള ബുക്കിങ് ആരംഭിച്ച് റിവോള്‍ട്ട്

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

തുടക്ക പതിപ്പായ S5 വേരിയന്റിന് 50,000 രൂപയും ഉയര്‍ന്ന പതിപ്പുകളായ S7, S9, S11 വേരിയന്റുകള്‍ക്ക് 30,000 രൂപയുമാണ് ഇളവ് ലഭിക്കുന്നത്. മഹീന്ദ്ര ഥാറിന് അടിസ്ഥാനമൊരുക്കുന്ന ലാഡര്‍ ഫ്രെയിം ഷാസിയിലാണ് പുതിയ സ്‌കോര്‍പിയോ വിപണിയില്‍ എത്തുന്നത്.

Most Read:മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

ബിഎസ് VI നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് പുതിയ സ്‌കോര്‍പിയോയിക്ക് കരുത്ത് നല്‍കുന്നത്. ഇത് 170 bhp പവറും 400 Nm torque ഉം സൃഷ്ടിക്കും. ആദ്യഘട്ടത്തില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലാകും വാഹനം വിപണിയില്‍ എത്തുക. പിന്നാലെ ഓട്ടോമാറ്റിക് പതിപ്പിനെയും വിപണിയില്‍ എത്തിക്കും.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

മഹീന്ദ്ര ഥാര്‍

46,000 രൂപയാണ് ഥാറിന് മഹീന്ദ്ര ഇളവ് നല്‍കുന്നത്. അടുത്ത വര്‍ഷത്തോടെ ഇന്ത്യയില്‍ ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നതോടെ പുതിയ പതിപ്പിനെ 2020 -ന്റെ തുടക്കത്തില്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

എബിഎസ് സുരക്ഷയില്‍ എത്തുന്ന പതിപ്പുകള്‍ക്ക് 29,000 രൂപയും എബിഎസ് സംവിധാനം ഇല്ലാത്ത മോഡലുകള്‍ക്ക് 46,000 രൂപയുമാണ് കമ്പനി ഇളവ് നല്‍കുന്നത്. അടുത്തിന്റെ ഥാര്‍ 700 -ന്റെ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിനെ കമ്പനി അവതരിപ്പിച്ചിരുന്നു.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

മഹീന്ദ്ര TUV300 പ്ലസ്

ഒമ്പത് സീറ്റര്‍ പരിവേഷത്തില്‍ മഹീന്ദ്ര വിപണിയില്‍ എത്തിച്ച മോഡലാണ് TUV300 പ്ലസ്. 45,000 രൂപ വരെയാണ് മോഡലിന് കമ്പനി ഇളവ് അനുവദിച്ചിരിക്കുന്നത്. TUV300 -ന്റെ നീളമേറിയ പതിപ്പാണ് TUV300 പ്ലസ്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

2.2 ലിറ്റര്‍ mHawk 120 ഡീസല്‍ എഞ്ചിനിലാണ് TUV300 പ്ലസ് ഒരുങ്ങിയിരിക്കുന്നത്. 118.35 bhp കരുത്തും 280 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ഇടംപിടിക്കുന്നത്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

മഹീന്ദ്ര XUV500

അടുത്തിടെ നിരത്തിലെത്തിയ എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ്, ടാറ്റ ഹാരിയര്‍, ഹ്യുണ്ടായ് ക്രെറ്റ എന്നിവരാണ് മഹീന്ദ്ര XUV500 -ന്റെ നിരത്തിലെ എതിരാളികള്‍. ഇടത്തരം എസ്‌യുവി ശ്രണിയില്‍ മഹീന്ദ്ര അവതരിപ്പിച്ചിരിക്കുന്ന മോഡലാണ് XUV500.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

45,000 രൂപയാണ സെപ്തംബര്‍ മാസത്തില്‍ വാഹനത്തിന് ഇളവ് ലഭിക്കുക. പ്രാരംഭ പതിപ്പുകള്‍ക്ക് 37,500 രൂപയും ഉയര്‍ന്ന പതിപ്പുകള്‍ക്ക് 45,000 രൂപയുമാണ് കമ്പനി ഇളവ് അനുവദിച്ചിരിക്കുന്നത്. രണ്ട എഞ്ചിന്‍ ഓപഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാണ്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

2.2 ലിറ്റര്‍ mHawk ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ ഡീസല്‍ എന്‍ജിനുകളാണ് XUV500 -ന് കരുത്തേകുന്നത്. ഡീസല്‍ എന്‍ജിന്‍ 155 bhp പവറും 360 Nm torque ഉം സൃഷ്ടിക്കുന്നു. പെട്രോള്‍ എഞ്ചിന്‍ 140 bhp പവറും 320 Nm torque ഉം സൃഷ്ടിക്കുന്നു.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

മഹീന്ദ്ര സൈലോ

2009 -ലാണ് എംപിവി നിരയിലേക്ക് മഹീന്ദ്ര സൈലോയെ അവതരിപ്പിക്കുന്നത്. മികച്ച സ്വീകാര്യത ലഭിച്ചതോടെ നിരത്തിലെ താരമായി മാറി സൈലോ. ടൊയോട്ടയുടെ ഇന്നോവയായിരുന്നു സൈലോയുടെ നിരത്തിലെ എതിരാളി.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

2011 -ല്‍ മാരുതി എര്‍ട്ടിഗ വിപണിയില്‍ എത്തിയതോടെയാണ് സൈലോയുടെ വില്‍പ്പനയില്‍ ഇടിവ് തട്ടിയത്. ഇപ്പോള്‍ ഉത്സവ സീസണായതോടെ 45,000 രൂപയുടെ ഇളവാണ് കമ്പനി വാഹനത്തിന് നല്‍കിയിരിക്കുന്നത്. സൈലോയുടെ എല്ലാ വേരിയന്റുകള്‍ക്കും ഈ ഇളവ് ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

നാല് വേരിയന്റുകളിലാണ് സൈലോ വിപണിയില്‍ എത്തുന്നത്. 2.5 ലിറ്റര്‍ CRDE ഡീസല്‍ എഞ്ചിന്‍, 2.2 ലിറ്റര്‍ mHawk എഞ്ചിനുമാണ് വാഹനത്തിന്റെ കരുത്ത്. 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 94 bhp പവറും 218 Nm torque ഉം സൃഷ്ടിക്കും. 2.2 ലിറ്റര്‍ എഞ്ചിന്‍ 120 bhp പവറും 280 Nm torqe -മാണ് ഉത്പാദിപ്പിക്കുന്നത്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

മഹീന്ദ്ര KUV100 NXT

മഹീന്ദ്ര KUV100 -ന്റെ പുതുക്കിയ പതിപ്പാണ് KUV100 NXT. 39,000 രൂപയുടെ ഇളവാണ് കമ്പനി മോഡലില്‍ നല്‍കുന്നത്. മാരുതി ഇഗ്നിസ്, ഫോര്‍ഡ് ഫ്രീസ്റ്റൈയില്‍ എന്നിവരാണ് KUV100 NXT -യുടെ നിരത്തിലെ എതിരാളികള്‍.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

K2 ടാക്‌സി പതിപ്പുകള്‍ക്ക് 55,000 രൂപയുടെ ഇളവും കമ്പനി നല്‍കുന്നു. 1.2 ലിറ്റര്‍ എഞ്ചിനാണ് മഹീന്ദ്ര KUV100 NXT യില്‍ ഒരുങ്ങുന്നത്. 5500 rpm -ല്‍ 82 bhp കരുത്തും 3500-3600 rpm -ല്‍ 115 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

3750 rpm ല്‍ 77 bhp കരുത്തും 1750-2250 rpm -ല്‍ 190 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് KUV100 NXT ഡീസല്‍ വേര്‍ഷന്‍. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ മഹീന്ദ്ര നല്‍കുന്നത്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

മഹീന്ദ്ര മറാസോ

ഇന്നോവയുടെ വിപണി ലക്ഷ്യമിട്ട് 2018 -ല്‍ മഹീന്ദ്ര വിപണിയില്‍ അവതരിപ്പിച്ച എംപിവിയാണ് മറാസോ. നാല് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. 32,500 രൂപയുടെ ഇളവാണ് മോഡലില്‍ കമ്പനി നല്‍കുന്നത്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

M4 വേരിയന്റിന് 25,000 രൂപയും, ഉയര്‍ന്ന പതിപ്പുകളായ M6, M8 വേരിയന്റുകള്‍ക്ക് 32,500 രൂപയുടെ ഇളവുമാണ് കമ്പനി നല്‍കുന്നത്. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയുടെ കരുത്ത്. ഡീസല്‍ എഞ്ചിന്‍ 120 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് എഞ്ചിന്‍ കരുത്ത്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

മഹീന്ദ്ര ബൊലേറോ

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന യൂട്ടിലിറ്റി വാഹനമാണ് മഹീന്ദ്രയുടെ ബൊലേറോ. 30,000 രൂപയുടെ ഇളവാണ് കമ്പനി നല്‍കുന്നത്. പുതിയ പതിപ്പിനെ 2020 -ഓടെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ്

നാലു മീറ്ററില്‍ താഴെ നീളത്തിലേക്കു ചുരുങ്ങി മുഖം മിനുക്കിയാണ് കമ്പനി ബൊലേറോ പവര്‍ പ്ലസിനെ നിരത്തിലെത്തിച്ചിരിക്കുന്നത്. 25,000 രൂപ വരെയാണ് മോഡലിന് കമ്പനി നല്‍കുന്ന ഇളവ്.

തെരഞ്ഞെടുത്ത് മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

1.5 ലിറ്റര്‍ mHawk D70 എഞ്ചിന്‍ 70 bhp കരുത്തും 195 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. പുതിയ പതിപ്പില്‍ എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തല്‍ എന്നിവ പോലുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി നല്‍കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra SUV and MPV discounts offer for September. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X