മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

രാജ്യത്തുടനീളമുള്ള ഡീലര്‍ഷിപ്പുകളില്‍ ആകര്‍ഷകമായ ഓഫറുകളാണ് വിവിധ മഹീന്ദ്ര എസ്‌യുവികള്‍ക്ക് ലഭിക്കുന്നത്. ഓരോ മോഡലുകള്‍ക്കനുസരിച്ച് 10,000 രൂപ മുതല്‍ 85,000 രൂപ വരെ നീളുന്ന ഡിസ്‌കൗണ്ടുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനി ഒരുക്കിയിരിക്കുന്നത്. 2019 മെയ് മാസത്തില്‍ വിവിധ മഹീന്ദ്ര എസ്‌യുവികള്‍ക്ക് ലഭ്യമായ ഓഫര്‍ വിവരങ്ങള്‍ താഴെ നല്‍കുന്നു.

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

മഹീന്ദ്ര TUV300, TUV300 പ്ലസ്

TUV300 ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയില്‍ അവതരിപ്പിച്ചതോടെയാണ് പ്രീ- ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ക്ക് 85,000 രൂപയോളം ഡിസ്‌കൗണ്ടുകള്‍ കമ്പനി പ്രഖ്യാപിക്കാന്‍ ഇടയായത്.

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

98.6 bhp കരുത്ത് കുറിക്കുന്ന 1.5 ലിറ്റര്‍ ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് ആദ്യ മോഡലായ TUV300 -യിലുള്ളത്. മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ എസ്‌യുവി ലഭിക്കുന്നുണ്ട്.

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

TUV300 പ്ലസിനാവട്ടെ 70,000 രൂപയുടെ ഓഫറുകളാണ് ലഭ്യമാവുന്നത്. സാധാരണ TUV300 -യെ്കകാളും നീളമേറിയതാണ് മഹീന്ദ്ര TUV300 പ്ലസ്. 118 bhp കരുത്ത് സൃഷ്ടിക്കുന്ന 2.2 ലിറ്റര്‍ mHawk ഡീസല്‍ എഞ്ചിനാണ് TUV300 പ്ലസിലുള്ളത്.

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

മഹീന്ദ്ര KUV100 NXT

മഹീന്ദ്ര വാഹന നിരയിലെ മൈക്രോ എസ്‌യുവിയായ KUV100 NXT -യ്ക്ക് 75,000 രൂപയുടെ ഡിസ്‌കൗണ്ടുകളാണ് കമ്പനി നല്‍കുന്നത്. അഞ്ച്, ആറ് സീറ്റര്‍ പതിപ്പുകളില്‍ KUV100 NXT ലഭ്യമാണ്. 81 bhp കുറിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, 76.9 bhp കുറിക്കുന്ന 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളില്‍ എസ്‌യുവി ലഭ്യമാണ്.

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. വിപണിയില്‍ മാരുതി ഇഗ്‌നിസ്, ഫോര്‍ഡ് ഫ്രീ സ്റ്റൈല്‍ എന്നിവരാണ് മഹീന്ദ്ര KUV100 NXT -യുടെ എതിരാളികള്‍.

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

മഹീന്ദ്ര XUV500

ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ബോണസുമുള്‍പ്പടെ 65,000 രൂപയുടെ ഓഫറുകളാണ് മഹീന്ദ്ര ഡീസലര്‍ഷിപ്പുകളില്‍ XUV500 -യ്ക്ക് ലഭ്യമാവുന്നത്. വിപണിയില്‍ പ്രധാനമായും ടാറ്റ ഹെക്‌സയോടാണ് മഹീന്ദ്ര XUV500 മത്സരിക്കുന്നത്.

Most Read:കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

എസ്‌യുവിയിലെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 152.8 bhp കരുത്താണ് സൃഷ്ടിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഡീസല്‍ പതിപ്പിലുണ്ട്. 138 bhp സൃഷ്ടിക്കുന്ന 2.2 പെട്രോള്‍ എഞ്ചിനും എസ്‌യുവിയിലുണ്ട്. ഇതില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണുള്ളത്. എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ലഭ്യമാണ്. എന്നാല്‍ പെട്രോള്‍ പതിപ്പ് ഒരു വകഭേദത്തില്‍ മാത്രമെ ലഭ്യമാവുന്നുള്ളൂ.

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

മഹീന്ദ്ര സ്‌കോര്‍പിയോ

ഒരുപാട് നാളുകളായി വിപണിയിലുള്ള എസ്‌യുവിയാണ് മഹീന്ദ്ര സ്‌കോര്‍പിയോ. നാളിതുവരെ മികച്ച പ്രകടനമാണ് വിപണിയില്‍ എസ്‌യുവി കാഴ്ചവെയ്ക്കുന്നത്.

Most Read:ഈ വര്‍ഷം നാല് പുതിയ കാറുകള്‍ പുറത്തിറക്കാന്‍ മാരുതി - വിവരങ്ങള്‍ പുറത്ത്

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

എന്നാല്‍, പുതിയ എതിരാളികളുടെ വരവ് സ്‌കോര്‍പിയോയുടെ വില്‍പ്പനയെ തെല്ലൊന്ന് ബാധിച്ചിട്ടുണ്ടെന്ന് വേണം പറയാന്‍. ഇപ്പോഴിതാ 60,000 രൂപയുടെ ഓഫറുകളാണ് സ്‌കോര്‍പിയോയ്ക്കായി മെയ് മാസത്തില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

രാജ്യത്തെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ മാത്രമായിരിക്കും ഇത് ലഭ്യമാവുക. 2.2 ലിറ്റര്‍, 2.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് എസ്‌യുവിയിലുള്ളത്. അഞ്ച്, ആറ് സ്പീഡ് ഗിയര്‍ബോക്‌സ് സംവിധാനങ്ങളും എസ്‌യുവിയില്‍ കമ്പനി ലഭ്യമാക്കുന്നു. ഓള്‍ വീല്‍ ഡ്രൈവാണ് ഉയര്‍ന്ന വകഭേദം.

Most Read:സ്‌കൂട്ടറുകള്‍ക്ക് വില കുറച്ച്, വാറന്റി കൂട്ടി ഏഥര്‍

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

മഹീന്ദ്ര മറാസോ

മാരുതി എര്‍ട്ടിഗയുടെ എതിരാളിയായ മറാസോയ്ക്ക് 40,000 രൂപയുടെ ഓഫറുകളാണ് കമ്പനി നല്‍കുന്നത്. ഏഴ്, എട്ട് സീറ്റ ലേ ഔട്ടുകളില്‍ നാല് വകഭേദങ്ങളായാണ് വിപണിയില്‍ മറാസോ ലഭ്യമാവുന്നത്. 121 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മറാസോ എംപിവിയിലുള്ളത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് മറാസോയിലുള്ളത്.

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ്

ഏഴ് സീറ്ററായ ബൊലേറോ ഇന്ത്യക്കാര്‍ക്കിടയില്‍ പ്രിയമേറിയൊരു എസ്‌യുവിയാണ്. സാധാരണ ബൊലേറോയുമായി താരതമ്യം ചെയ്യുമ്പോള്‍ വില കുറവാണ് ബൊലേറോ പ്ലസിന്. 69 bhp കരുത്ത് സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് ഈ നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവിയിലുള്ളത്. ഏകദേശം 30,000 രൂപയുടെ ഡിസ്‌കൗണ്ടുകളാണ് എസ്‌യുവിയ്ക്ക് മഹീന്ദ്ര നല്‍കുന്നത്.

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

മഹീന്ദ്ര ഥാര്‍

വിപണിയില്‍ ലഭ്യമായ മികച്ച ഓഫ്‌റോഡറാണ് മഹീന്ദ്ര ഥാര്‍ എന്നത് ഏവര്‍ക്കും നിസംശയം പറയാന്‍ പറ്റുന്ന കാര്യമാണ്. ഓള്‍വീല്‍ ഡ്രൈവായ ഥാര്‍ എസ്‌യുവിയ്ക്ക് 10,000 രൂപയുടെ ഓഫറാണ് കമ്പനി നല്‍കുന്നത്.

മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

വരാനിരിക്കുന്ന സുരക്ഷ ചട്ടങ്ങള്‍ക്കനുസരിച്ച് ഥാറിന് പരിഷ്‌കരിക്കാനിരിക്കുകയാണ് മഹീന്ദ്ര. എന്നാല്‍, നിലവില്‍ വില്‍പ്പനയ്ക്കുള്ള മോഡലുകള്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ചിട്ടില്ല. പുതിയ മഹീന്ദ്ര ഥാര്‍ അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Source: ACI

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Discounts Upto Rs.85,000 on Mahindra SUV's 2019 May: read in malayalam
Story first published: Monday, May 13, 2019, 15:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X