കുത്തൊഴുക്കുള്ള പുഴയ്ക്ക് മുന്നിലും മുട്ടുമടക്കാതെ മഹീന്ദ്ര ഥാർ — വീഡിയോ

ഓഫ് റോഡ് ഡ്രൈവ് ചെയ്യുന്നവര്‍ മിക്കവരും തിരഞ്ഞെടുക്കുന്ന വാഹനമാണ് മഹീന്ദ്ര ഥാര്‍. ഓഫ് റോഡിംഗില്‍ ഥാറിനുള്ള ശേഷി തന്നെയാണ് പലരെയും ഇത് തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതും. ഇതാ മഹീന്ദ്ര ഥാര്‍ എസ്‌യുവിയുടെ ഓഫ് റോഡിംഗ് ശേഷി തെളിയിക്കുന്നൊരു വീഡിയോ താഴെ നല്‍കിയിരിക്കുന്നു. കുത്തൊഴുക്കുള്ളൊരു പുഴ കടക്കാന്‍ മഹീന്ദ്ര ഥാര്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ഏത് പുഴയാണിതെന്ന് വ്യക്തമാല്ലെങ്കിലും ശക്തമായ മഴക്കാലത്താണ് ഇത് നടക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് അറിയാന്‍ കഴിയുന്നുണ്ട്.

കുത്തൊഴുക്കുള്ള പുഴയ്ക്ക് മുന്നിലും മുട്ടുമടക്കാതെ മഹീന്ദ്ര ഥാർ — വീഡിയോ

നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പുഴയുടെ മറുഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്ന മഹീന്ദ്ര ഥാറിനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണാന്‍ കഴിയുന്നത്. പുഴ കടക്കാന്‍ ശ്രമിക്കുന്ന ഥാറിനെ ശക്തമായി ഒഴുകുന്ന പുഴവെള്ളത്തില്‍ ആദ്യം നിയന്ത്രണം കിട്ടിയിരുന്നില്ല.

കുത്തൊഴുക്കുള്ള പുഴയ്ക്ക് മുന്നിലും മുട്ടുമടക്കാതെ മഹീന്ദ്ര ഥാർ — വീഡിയോ

ഒരുഘട്ടത്തില്‍ വാഹനം ഒഴുകിപ്പോവുമെന്ന് വരെ തോന്നിച്ചിരിന്നെങ്കിലും പിന്നിട് ഥാര്‍ ഈ അവസ്ഥ മറികടക്കുയായിരുന്നു. ടയര്‍ മുഴുവന്‍ മുങ്ങിയ നിലയിലായിരുന്നു ഥാര്‍ പുഴയിലിറങ്ങിയതെങ്കിലും വളരെ പെട്ടന്ന് തന്നെ ഈ കടമ്പ മറികടക്കാന്‍ വാഹനത്തിന് കഴിഞ്ഞു.

കുത്തൊഴുക്കുള്ള പുഴയ്ക്ക് മുന്നിലും മുട്ടുമടക്കാതെ മഹീന്ദ്ര ഥാർ — വീഡിയോ

വാഹനത്തിന്റെ ശേഷിയെ കൂടാതെ ശ്ലാഖനീയമായ മറ്റൊരു കാര്യമെന്തെന്നാല്‍, അതി ദുര്‍ഘടമേറിയതും അപകടപൂര്‍ണ്ണവുമായൊരു സാഹചര്യത്തില്‍ മനസാന്നിധ്യം കൈവിടാതെ മുന്നോട്ട് പോയ മഹീന്ദ്ര ഥാര്‍ ഡ്രൈവറുടെ ധൈര്യമാണ്.

കുത്തൊഴുക്കുള്ള പുഴയ്ക്ക് മുന്നിലും മുട്ടുമടക്കാതെ മഹീന്ദ്ര ഥാർ — വീഡിയോ

ഓഫ് റോഡ് ഡ്രൈവിംഗില്‍ വളരെ പരിചയമുള്ളൊരാള്‍ക്ക് ഇത്തരം സാഹചര്യങ്ങള്‍ മറികടക്കാന്‍ സാധിക്കൂ. സാധാരണഗതിയിലുള്ള ഓഫ് റോഡ് അഭ്യാസങ്ങളിലോ മറ്റുമൊക്കെ ഏര്‍പ്പെടുന്ന വാഹനങ്ങളെ സഹായിക്കാന്‍ പുറമെയൊരു വാഹനം കൂടി കാണും.

കുത്തൊഴുക്കുള്ള പുഴയ്ക്ക് മുന്നിലും മുട്ടുമടക്കാതെ മഹീന്ദ്ര ഥാർ — വീഡിയോ

എന്നാലിവിടെ പുറമെ നിന്ന് ഒരു സഹായവും കൂടാതെയാണ് ഥാര്‍ പുഴ കടന്നത്. വലിയ രീതിയില്‍ രൂപമാറ്റം വരുത്തിയ ഥാറല്ല നമുക്ക് വീഡിയോയില്‍ കാണാനാവുന്നത്. വെള്ളത്തിലൂടെ കടന്ന് പോവുമ്പോള്‍ എഞ്ചിനിലേക്ക് വായു കടത്തി വിടാന്‍ സഹായകമാവുന്ന സ്‌നോര്‍ക്കലാണ് ഇതില്‍ എടുത്ത് പറയാനുള്ളത്.

കുത്തൊഴുക്കുള്ള പുഴയ്ക്ക് മുന്നിലും മുട്ടുമടക്കാതെ മഹീന്ദ്ര ഥാർ — വീഡിയോ

ഫോര്‍സ് ഗൂര്‍ഖയെ പോലെ മഹീന്ദ്ര ഥാറിന് ഫാക്ടറി നിര്‍മ്മിത സ്‌നോര്‍ക്കല്‍ ലഭിക്കുന്നില്ലെന്നതാണ് ഇത് ആഫ്റ്റര്‍ മാര്‍ക്കറ്റ് ആക്‌സസറിയായി ഥാറില്‍ ഉള്‍പ്പെടുത്താന്‍ കാരണം.

കുത്തൊഴുക്കുള്ള പുഴയ്ക്ക് മുന്നിലും മുട്ടുമടക്കാതെ മഹീന്ദ്ര ഥാർ — വീഡിയോ

കൂടാതെ നല്ല ഗ്രിപ്പ് കിട്ടുന്ന ആഫ്റ്റര്‍ മാര്‍ക്കറ്റ് ടയറുകളും ഥാറിനുള്ളതായി വീഡിയോയില്‍ കാണാം. മറ്റ് കാര്യമായ പരിഷ്‌കണങ്ങളൊന്നും ഥാറിനുള്ളതായി വീഡിയോയില്‍ കാണുന്നില്ല. വെള്ളക്കെട്ട് നിറഞ്ഞ സാഹചര്യങ്ങളിലൂടെ പോവുമ്പോള്‍ ഡ്രൈവിംഗിലും കാര്യമായ മുന്നൊരുക്കങ്ങള്‍ വേണം.

ഉദാഹരണത്തിന് തുടര്‍ച്ചയായി ആക്‌സലറേറ്റര്‍ ഉപയോഗിക്കുന്നത് എക്‌സ്‌ഹോസ്റ്റ് സംവിധാനത്തില്‍ കൂടുതല്‍ മര്‍ദ്ദം ചെലുത്താനും ഇതിനാല്‍ വാഹനം കൂടുതല്‍ ശക്തിയില്‍ മുന്നോട്ട് പോവാനും കാരണമാവും. ഏതായാലും ഇവിടെ പുഴ മറികടക്കാന്‍ ഥാര്‍ ഡ്രൈവറുടെ സ്തുത്യര്‍ഹ സേവനം സഹായകമായെന്നുള്ളത് യാഥാര്‍ഥ്യമാണ്.

Source: Nellikka Wines

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
mahindra thar crosses the river: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X