അഞ്ചു ഡോര്‍ പരിവേഷം, ജീപ്പ് റാംഗ്ലറിനെ പകര്‍ത്താന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍

By Rajeev Nambiar

നാളിതുവരെ ഥാറിന്റെ മൂന്നു ഡോര്‍ പതിപ്പിനെ മാത്രമെ മഹീന്ദ്ര പുറത്തിറക്കിയിട്ടുള്ളൂ. അഞ്ചു ഡോര്‍ ഓഫ്‌റോഡ് എസ്‌യുവി വേണമെന്നുള്ളവര്‍ക്ക് ബൊലേറോയില്‍ നോട്ടമെത്തിക്കാം. പക്ഷെ ഥാറിലേതുപോലുള്ള ക്ലാസിക്ക് 'ജീപ്പ്' ഭാവം ബൊലേറോയ്ക്കില്ല. അതുകൊണ്ട് ആഗ്രഹങ്ങള്‍ പൂട്ടിക്കെട്ടി മൂന്നു ഡോര്‍ ഥാറില്‍ തൃപ്തിയടയേണ്ട സ്ഥിതിവിശേഷമാണ് വാഹന പ്രേമികള്‍ക്ക് നിലവില്‍.

അഞ്ചു ഡോര്‍ പരിവേഷം, ജീപ്പ് റാംഗ്ലറിനെ പകര്‍ത്താന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍

പക്ഷെ പതിവുകള്‍ തെറ്റിച്ച് ഥാറിന് അഞ്ചു ഡോര്‍ പരിവേഷം ഇപ്പോള്‍ ലഭിച്ചിരിക്കുന്നു. ജീപ്പ് റാംഗ്ലര്‍ അണ്‍ലിമിറ്റഡ് പതിപ്പ് ആധാരമായി ഒരുങ്ങുന്ന പുതിയ ഥാര്‍ മോഡിഫിക്കേഷന്‍ രാജ്യത്ത് പ്രചാരം നേടുകയാണ്. 37 ഇഞ്ച് വലുപ്പമുള്ള ഭീമന്‍ ടയറുകള്‍ വാഹനത്തില്‍ ശ്രദ്ധയാകര്‍ഷിക്കും.

അഞ്ചു ഡോര്‍ പരിവേഷം, ജീപ്പ് റാംഗ്ലറിനെ പകര്‍ത്താന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍

മുഖച്ഛായയില്‍ വിപ്ലവം കുറിക്കുന്ന മാറ്റങ്ങളില്ല. വട്ടത്തിലുള്ള ഹെഡ്‌ലാമ്പുകളും ഏഴു സ്ലാറ്റ് ജീപ്പ് ഗ്രില്ലും എസ്‌യുവിയില്‍ തുടരുന്നു. എന്നാല്‍ ഗ്രില്ലിന് 'ആംഗ്രി ബേര്‍ഡ്' ശൈലിയാണ്. എല്‍ഡി ഹെഡ്‌ലാമ്പുകളില്‍ ചെറിയ മാറ്റങ്ങള്‍ അനുഭവപ്പെടും. വെട്ടിക്കുറച്ച മുന്‍ ബമ്പറിലും കാണാം പരിഷ്‌കാരങ്ങള്‍.

അഞ്ചു ഡോര്‍ പരിവേഷം, ജീപ്പ് റാംഗ്ലറിനെ പകര്‍ത്താന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍

പാര്‍ശ്വങ്ങളില്‍ നോട്ടം പതിഞ്ഞാല്‍ മാത്രമെ മോഡലിന്റെ നീളം തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. ഒപ്പം എസ് യുവിയുടെ ഉയരം കാഴ്ച്ചക്കാരനില്‍ കൗതുകമുണര്‍ത്തും. വലിയ മഡ് ടെറെയ്ന്‍ ടയറുകളും കറുത്ത അലോയ് വീലുകളും ഥാറിന്റെ ഉയരം കൂട്ടുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു.

അഞ്ചു ഡോര്‍ പരിവേഷം, ജീപ്പ് റാംഗ്ലറിനെ പകര്‍ത്താന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍

ഥാറിന്റെ DI വകഭേദമാണ് മോഡിഫിക്കേഷന് ആധാരമാവുന്നത്. രൂപമാറ്റത്തിന്റെ ഭാഗമായി ബൊലേറോ/മഹീന്ദ്ര മാക്‌സ് മോഡലില്‍ നിന്നുള്ള ഷാസിയാവണം ഇവിടെ ഥാര്‍ പങ്കിടുന്നത്. അഞ്ചു ഡോര്‍ പരിവേഷത്തിനായി എസ്‌യുവിയുടെ നീളം ഉടമ കൂട്ടി. തത്ഫലമായി രണ്ടാം നിര സീറ്റുകളില്‍ കൂടുതല്‍ ലെഗ് റൂം പ്രതീക്ഷിക്കാം.

അഞ്ചു ഡോര്‍ പരിവേഷം, ജീപ്പ് റാംഗ്ലറിനെ പകര്‍ത്താന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍

പിറകില്‍ ബൂട്ട് ശേഷിയും കാര്യമായി വര്‍ധിച്ചിട്ടുണ്ട്. ടയര്‍ കാരിയറും ലോഹ നിര്‍മ്മിത ബമ്പറും മാത്രമാണ് പിന്നഴകില്‍ എടുത്തുപറയേണ്ട സവിശേഷതകള്‍. പുറംമോടിയിലും അകത്തളത്തിലും മാത്രമെ മോഡിഫിക്കേഷന്‍ നടപടികള്‍ സംഭവിച്ചിട്ടുള്ളൂ. എസ്‌യുവിയുടെ എഞ്ചിനില്‍ മാറ്റങ്ങളില്ല.

Most Read: ടാറ്റ നെക്‌സോണിന് പുതിയ രണ്ടു സുരക്ഷാ ഫീച്ചറുകള്‍ കൂടി കിട്ടി

അഞ്ചു ഡോര്‍ പരിവേഷം, ജീപ്പ് റാംഗ്ലറിനെ പകര്‍ത്താന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍

2.5 ലിറ്റര്‍ M2DICR ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ഥാര്‍ DI പതിപ്പില്‍. എഞ്ചിന് 63 bhp കരുത്തും 180 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഓപ്ഷനല്‍ എക്‌സ്ട്രാ വ്യവസ്ഥയില്‍ നാലു വീല്‍ ഡ്രൈവ് ട്രാന്‍സ്ഫര്‍ കെയ്‌സ് ഥാറില്‍ തിരഞ്ഞെടുക്കാം. ഇവിടെ നാലു വീല്‍ ഡ്രൈവ് സംവിധാനമുള്ള ഥാറാണ് മോഡിഫിക്കേഷന് വിധേയമായത്.

അഞ്ചു ഡോര്‍ പരിവേഷം, ജീപ്പ് റാംഗ്ലറിനെ പകര്‍ത്താന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍

നിലവില്‍ ഥാര്‍ CRDe പതിപ്പും നിരയില്‍ ലഭ്യമാണ്. 105 bhp കരുത്തും 247 Nm torque ഉം ഥാറിലെ 2.5 ലിറ്റര്‍ CRDe ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ കുറിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഹൈ, ലോ റേഷ്യോ ഉള്ള നാലു വീല്‍ ഡ്രൈവ് ട്രാന്‍സ്ഫര്‍ കെയ്‌സ് മോഡലില്‍ അടിസ്ഥാനമായി ഒരുങ്ങും.

അഞ്ചു ഡോര്‍ പരിവേഷം, ജീപ്പ് റാംഗ്ലറിനെ പകര്‍ത്താന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍

പുതിയ സുരക്ഷാ ചട്ടങ്ങളും മലിനീകരണ നിര്‍ദ്ദേശങ്ങളും പ്രാബല്യത്തില്‍ വരാനിരിക്കുന്നത് മുന്‍നിര്‍ത്തി പുതുതലമുറ ഥാറിനെ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് മഹീന്ദ്ര. ആകാരയളവില്‍ പുതിയ ഥാര്‍ കൂടുതല്‍ വലുപ്പം രേഖപ്പെടുത്തുമെന്ന് ക്യാമറ പകര്‍ത്തിയ ചിത്രങ്ങള്‍ സൂചന നല്‍കിക്കഴിഞ്ഞു.

Most Read: കൂറ്റന്‍ തൂണിന് അടിയില്‍പ്പെട്ട് നെക്‌സോണ്‍, ടാറ്റയ്ക്ക് സ്തുതി പറഞ്ഞ് വാഹന പ്രേമികള്‍

അഞ്ചു ഡോര്‍ പരിവേഷം, ജീപ്പ് റാംഗ്ലറിനെ പകര്‍ത്താന്‍ ശ്രമിച്ച് മഹീന്ദ്ര ഥാര്‍

സ്‌കോര്‍പിയോയുടെ അടിത്തറയായിരിക്കും പുത്തന്‍ ഥാര്‍ പങ്കിടുക. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനെ എസ്‌യുവില്‍ പ്രതീക്ഷിക്കാം.

Source: Rahul Verma/4X4India

Most Read Articles

Malayalam
English summary
Mahindra Thar Modification. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X