ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ് ഥാര്‍ ലിമിറ്റഡ് എഡിഷന്‍

ഐതിഹാസിക എസ്‌യുവിയായ ഥാറിന്റെ ലിമിറ്റഡ് സിഗ്‌നേച്ചര്‍ എഡിഷന്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര. നിലവില്‍ വില്‍പ്പനയ്ക്കുള്ള ഥാര്‍ ഉടന്‍ തന്നെ വിപണിയില്‍ നിന്ന് കളമൊഴിയും.ശേഷം രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ ആയിരിക്കും രംഗത്തെത്തുക. ഇതിന് മുന്നോടിയായി തന്നെ എസ്‌യുവിയുടെ ലിമിറ്റഡ് എഡിഷന്‍ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ് ഥാര്‍ ലിമിറ്റഡ് എഡിഷന്‍

ഉടന്‍ തന്നെ വില്‍പ്പനയ്‌ക്കെത്തുന്ന മഹീന്ദ്ര ഥാര്‍ സിഗ്‌നേച്ചര്‍ എഡിഷനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ആനന്ദ് മഹീന്ദ്രയുടെ സിഗ്‌നേച്ചറോടെയുള്ള ബാഡ്ജ് പതിഞ്ഞതിനാലാണ് ലിമിറ്റഡ് എഡിഷന്‍ ഥാറിന് സിഗ്‌നേച്ചര്‍ എഡിഷനെന്ന് കമ്പനി പേര് നല്‍കാന്‍ കാരണം.

ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ് ഥാര്‍ ലിമിറ്റഡ് എഡിഷന്‍

എസ്‌യുവിയുടെ 700 യൂണിറ്റുകള്‍ മാത്രമെ കമ്പനി നിര്‍മ്മിക്കൂ. സാധാരണ CRDE പതിപ്പിനെക്കാളും വില കൂടുതലാണ് പുതിയ സിഗ്‌നേച്ചര്‍ എഡിഷന്‍ ഥാറിന്. ദില്ലി എക്‌സ്‌ഷോറൂം കണക്കു പ്രകാരം 9.5 ലക്ഷം രൂപയാണ് മഹീന്ദ്ര ഥാര്‍ സിഗ്‌നേച്ചര്‍ എഡിഷന് വില.

ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ് ഥാര്‍ ലിമിറ്റഡ് എഡിഷന്‍

മറാസോ എംപിവിയില്‍ നിന്നും കടമെടുത്ത അക്വാമറൈന്‍ ബ്ലൂ നിറത്തിലായിരിക്കും എസ്‌യുവി എത്തുക. പുതിയ ഡിസൈനിലുള്ള അലോയ് വീലുകള്‍, പരിഷ്‌കരിച്ച തുകല്‍ സീറ്റുകള്‍, ബ്ലാക്ക് നിറത്തിലുള്ള മുന്‍ ഗ്രില്‍, സാറ്റിന്‍ ഫിനിഷോടെയുള്ള മുന്‍ ബമ്പര്‍, വശങ്ങളിലെ സ്റ്റിക്കറുകള്‍ എന്നിവയാണ് പുതിയ സിഗ്‌നേച്ചര്‍ എഡിഷന്‍ ഥാറിലെ സവിശേഷതകള്‍.

ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ് ഥാര്‍ ലിമിറ്റഡ് എഡിഷന്‍

എബിഎസ്, ഇബിഡി ഉള്‍പ്പടെ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസസ്‌മെന്റ് പ്രോഗ്രാം (BNVSAP) നിഷ്‌കര്‍ഷിക്കുന്ന സുരക്ഷ സജ്ജീകരണങ്ങളെല്ലാം തന്നെ മഹീന്ദ്ര ഥാര്‍ സിഗ്‌നേച്ചര്‍ എഡിഷനിലുണ്ടാവും.

ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ് ഥാര്‍ ലിമിറ്റഡ് എഡിഷന്‍

എന്നാല്‍, മെക്കാനിക്കല്‍ വശങ്ങളില്‍ പ്രധാന മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. 2.5 ലിറ്റര്‍ CRDE ടര്‍ബോചാര്‍ജിംഗ് ഡീസല്‍ എഞ്ചിന്‍ തന്നെ ഥാര്‍ സിഗ്‌നേച്ചര്‍ എഡിഷനിലും കമ്പനി തുടരും.

Most Read: ബിഎസ് VI നിലവാരത്തില്‍ പുതിയ ഹോണ്ട ആക്ടിവ

ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ് ഥാര്‍ ലിമിറ്റഡ് എഡിഷന്‍

105 bhp കരുത്തും 247 Nm torque ഉം പരമാവധി കുറിക്കുന്നതാണീ എഞ്ചിന്‍. അഞ്ച് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും മഹീന്ദ്ര ഥാര്‍ സിഗ്‌നേച്ചര്‍ എഡിഷനിലുണ്ട്.

Most Read: ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു

ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ് ഥാര്‍ ലിമിറ്റഡ് എഡിഷന്‍

നിലവിലുള്ള മോഡലിനെപ്പോലെ എട്ട് സീറ്ററാണ് സിഗ്‌നേച്ചര്‍ എഡിഷനും. മുന്നില്‍ രണ്ട് സീറ്റും പുറികല്‍ സൈഡ് ഫേസിംഗ് ബെഞ്ച് സീറ്റുകളുമാണുള്ളത്.

Most Read: ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് വില കുറയുമ്പോള്‍ - അവന്‍ സെറോ പ്ലസ് റിവ്യു

ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ് ഥാര്‍ ലിമിറ്റഡ് എഡിഷന്‍

പവര്‍ അസിസ്റ്റഡ് സ്റ്റിയറിംഗും എയര്‍ കണ്ടീഷനിംഗ് സംവിധാനവും എസ്‌യുവിയിലുണ്ട്. അടുത്തിടെ ഥാറിന്റെ DI വകഭേദങ്ങള്‍ മഹീന്ദ്ര നിര്‍ത്തിയിരുന്നു. വരും മാസങ്ങളില്‍ CRDE വകഭേദങ്ങളും കമ്പനി നിര്‍ത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ് ഥാര്‍ ലിമിറ്റഡ് എഡിഷന്‍

രണ്ടാം തലമുറ ഥാറിനെ വില്‍പ്പനയ്‌ക്കെത്തിക്കുന്നതിന്റെ തിരക്കുകളിലാണ് കമ്പനി. 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും പുത്തന്‍ ഥാറിനെ കമ്പനി അവതരിപ്പിക്കുക.

ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ് ഥാര്‍ ലിമിറ്റഡ് എഡിഷന്‍

2020 ഏപ്രിലോടെയാവും രണ്ടാം തലമുറ ഥാര്‍ വില്‍പ്പനയ്ക്ക് ഒരുങ്ങുക. 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനായിരിക്കും പുത്തന്‍ ഥാറിന്റെ ഹൃദയം. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള 2020 മഹീന്ദ്ര ഥാറില്‍ ഓള്‍വീല്‍ ഡ്രൈവ് സംവിധാനമാവും ഉണ്ടാവുക.

Source: Maheep Sukerchakia/4x4 India

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra About to Lauch Limited Edition Of Thar Called Signature Edition. Read In Malayalam
Story first published: Wednesday, June 12, 2019, 17:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X