നിലവിലുള്ള ഥാറിന്റെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിച്ചു: ഥാർ ട്രിബ്യൂട്ട് വീഡിയോ

സ്‌പെഷ്യല്‍ എഡിഷന്‍ ഥാര്‍ 700 പുറത്തിറക്കി നിലവിലുള്ള ഥാറിന്റെ ഉത്പാദനം മഹീന്ദ്ര നിര്‍ത്തി. 2019 ജൂണിലാണ് ലിമിറ്റഡ് എഡിഷന്‍ ഥാറിനെ മഹീന്ദ്ര പുറത്തിറക്കിയത്. 9.99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ഇപ്പോള്‍ വിപണിയിലുള്ള ഥാര്‍ CRDe ശ്രേണിയിലെ അവസാന കണ്ണികളായതിനാല്‍ ഥാര്‍ 700 -ന്റെ 700 യൂണിറ്റുകള്‍ മാത്രമേ കമ്പനി പുറത്തിറക്കുകയുള്ളൂ.

നിലവിലുള്ള ഥാറിന്റെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിച്ചു: ഥാർ ട്രിബ്യൂട്ട് വീഡിയോ

700 യൂണിറ്റുകള്‍ നിര്‍മ്മിച്ചതിന് ശേഷം ഉത്പാദനം അവസാനിപ്പിക്കുന്നതിനാല്‍ ഒരെണ്ണം നിങ്ങളുടെ കാര്‍ പോര്‍ച്ചില്‍ വാങ്ങിയിടുന്നത് ഒരു പ്രൗഢിയായിരിക്കും. വാഹനത്തിന്റെ വലതുവശത്ത് ആനന്ദ് മഹീന്ദ്രയുടെ കൈയ്യോപ്പോടു കൂടിയ ബാഡ്ജിങും ലഭിക്കുന്നു.

നിലവിലുള്ള ഥാറിന്റെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിച്ചു: ഥാർ ട്രിബ്യൂട്ട് വീഡിയോ

നമ്മുടെ രാജ്യത്ത് ആരാധിച്ചു വരുന്ന ഒരു മൂര്‍ത്തിയായി മാറിയ ഥാര്‍ CRDe -യുടെ വിജയം ആഘോഷിക്കാന്‍ വാഹനത്തിന്റെ ഓരോ ഘട്ടങ്ങളിലുമുള്ള നിര്‍മ്മാണം എങ്ങനെയെന്ന് വെളിപ്പെടുത്തുന്ന വീഡിയോ മഹീന്ദ്ര പുറത്തുവിട്ടിട്ടുണ്ട്.

നിലവിലുള്ള ഥാറിന്റെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിച്ചു: ഥാർ ട്രിബ്യൂട്ട് വീഡിയോ

വാഹനത്തിന്റെ അസംബ്ലിലൈനില്‍ നടക്കുന്ന കാര്യങ്ങളാണ് വീഡിയോ വെളിപ്പെടുത്തുന്നത്. വാഹനത്തിന്റെ ബോഡിയുടെ നിര്‍മ്മാണവും, ബോഡി ചാസിയില്‍ ഉറപ്പിക്കുന്നതും, എഞ്ചിന്‍ ഘടിപ്പിക്കുന്നതും, വീലുംകള്‍ ഫിറ്റുചെയ്യുന്നതും, 4x4, സെപ്ഷയ്ല്‍ എഡിഷന്‍ ഥാര്‍ 700, ഥാര്‍ CRDe എന്നിങ്ങളെ നിരവധി ബാഡ്ജുകള്‍ പതിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

നിലവിലുള്ള ഥാറിന്റെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിച്ചു: ഥാർ ട്രിബ്യൂട്ട് വീഡിയോ

ഒറിജിനൽ CJ-3 സീരിസ് ജീപ്പിനടുത്ത് ഥാര്‍ 700 പാര്‍ക്ക് ചെയ്തിരിക്കുന്നതായി ഈ വീഡിയോയില്‍ കാണാം. CJ സീരീസിന്റെ DNA -യിലുള്ള അവസാന വാഹനമാവും ഥാര്‍ 700. പുതുതലമുറ വാഹനം ഒരുങ്ങുന്നത് തീര്‍ത്തും നവീനമായ പുതിയ പ്ലാറ്റ്‌ഫോമിലാണ്.

നിലവിലുള്ള ഥാറിന്റെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിച്ചു: ഥാർ ട്രിബ്യൂട്ട് വീഡിയോ

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

സ്‌കോര്‍പ്പിയോയിലുള്ളതുപോലെ ഥാര്‍ 700 സ്‌പെഷ്യല്‍ എഡിഷന് അഞ്ച് സ്‌പോക്ക് സ്‌പോര്‍ടി അലോയി വീലുകളും, ബോണറ്റിലും വശങ്ങളിലും ഡെക്കലുകളും വരുന്നു.

നിലവിലുള്ള ഥാറിന്റെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിച്ചു: ഥാർ ട്രിബ്യൂട്ട് വീഡിയോ

അക്വാമറൈന്‍ ബ്ലൂ, നാപ്പോളി ബ്ലാക്ക് എന്നീ രണ്ടു നിറങ്ങളിലാണ് വാഹനം പുറത്തിറങ്ങുന്നത്. കറുത്ത നിറത്തിലുള്ള മുന്‍ ഗ്രില്ലുകളാണ്, മുന്‍ ബമ്പറിന്റെ നടുവില്‍ സില്‍വര്‍ നിറം നല്‍കിയിരിക്കുന്നു. ലതര്‍ അപ്പഹോള്‍സ്റ്റരിയാണ്, മുന്‍ സീറ്റുകളില്‍ ഥാര്‍ ലോഗോയും പതിപ്പിച്ചിരിക്കുന്നു.

നിലവിലുള്ള ഥാറിന്റെ ഉത്പാദനം മഹീന്ദ്ര അവസാനിപ്പിച്ചു: ഥാർ ട്രിബ്യൂട്ട് വീഡിയോ

നിലവിലുള്ള ഥാറില്‍ വരുന്ന 2.5 ലിറ്റര്‍ നാലു സിലണ്ടര്‍ ഡീസല്‍ എഞ്ചിനാണ് പുതി 700 പതിപ്പിലും വരുന്നത്. 105 bhp കരുത്തും 247 Nm torque ഉം എഞ്ചിന് സൃഷ്ടിക്കാന്‍ കഴിയും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് വാഹനത്തില്‍. ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും വാഹനത്തില്‍ വരുന്നുണ്ട്.

എന്നാല്‍ 140 bhp കരുത്ത് പുറപ്പെടുവിക്കുന്ന ഒരു പുതിയ 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാവും പുതുതലമുറ ഥാറിന് കരുത്തേകുന്നത് എന്നാണ് പ്രതീക്ഷ. അതോടൊപ്പം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, പവര്‍ വിന്‍ഡോ, മുന്നിലേക്ക് നോക്കിയിരിക്കുന്ന മൂന്നാം നിര സീറ്റുകള്‍ എന്നിവ വാഹനത്തില്‍ പ്രതീക്ഷിക്കാം. 2020 -ല്‍ പുതുതലമുറ ഥാര്‍ മഹീന്ദ്ര വിപണിയിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra Stops Production of The Thar With The Special Edition Thar 700: A Tribute Video. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X