എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ വാഹന വിപണിയുടെ വളര്‍ച്ചയില്‍ മെല്ലെപ്പോക്ക് തുടരുകയാണ്. വിപണിയില്‍ പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ വില്‍പ്പനയെ ഇതു ബാധിച്ചിട്ടുമുണ്ട്. ഈ സാഹചര്യം മറികടക്കാനുള്ള പദ്ധതിയിലാണ് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. പാസഞ്ചര്‍ വാഹന ശ്രേണിയിലും കാര്‍ഷിക ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

കമ്പനിയുടെ വളര്‍ച്ചയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 2020-2022 സാമ്പത്തിക വര്‍ഷത്തില്‍ 18,000 കോടി നിക്ഷേപമാണ് കമ്പനി നടത്താന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

പോയ വര്‍ഷത്തിലിത് 15,000 കോടി രൂപയായിരുന്നു. വിപണിയിലെ മുന്‍നിര ട്രാക്ടര്‍ നിര്‍മ്മാതാക്കള്‍ കൂടിയായ മഹീന്ദ്ര, കാര്‍ഷിക ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയില്‍ നിന്നും വലിയ രീതിയിലുള്ള ലാഭം പ്രതീക്ഷിക്കുന്നു.

എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) വിലയിരുത്തുന്നത് പാസഞ്ചര്‍ വാഹന ശ്രേണി 3-5 ശതമാനം വളര്‍ച്ചയും വാണിജ്യ വാഹന ശ്രേണി 10-12 ശതമാനം വളര്‍ച്ചയും കൈവരിക്കുമെന്നാണ്.

എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

മഹീന്ദ്രയാവട്ടെ ട്രാക്ടര്‍ വിപണിയില്‍ അഞ്ച് ശതമാനം വളര്‍ച്ചയ്ക്കാണ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ കമ്പനി നിക്ഷേപിക്കുന്ന 18,000 കോടിയില്‍ 4,000-5,000 കോടി രൂപ പൂനയിലെ ചകാനിലുള്ള കമ്പനിയുടെ നിര്‍മ്മാണശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തും.

എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

നിലവില്‍ ശാലയുടെ രണ്ടാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കമ്പനിയുടെ ഏറ്റവും വലിയ നിര്‍മ്മാണശാലയായ ചകാന്‍ പ്ലാന്റ് വര്‍ഷത്തില്‍ മൂന്ന് ലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കാന്‍ വരെ ശേഷിയുളളതാണ്.

Most Read:ഇലക്ട്രിക് സ്കൂട്ടറുകൾക്കായി പ്രത്യേക ഡീലർഷിപ്പ് ശൃഖല സ്ഥാപിക്കാൻ ഹീറോ

എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

ട്രാക്ടര്‍ വിപണയിലെ മുന്‍നിരക്കാരായ മഹീന്ദ്ര വരും വര്‍ഷങ്ങളില്‍ പുത്തന്‍ ട്രാക്ടറുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കും.

Most Read: ഉണ്ണിയുടെ പുത്തന്‍ ജാവയിലേറി മമ്മൂട്ടി, ചിത്രങ്ങള്‍ വൈറല്‍

എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

എന്നാല്‍, 2020 ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കയാിരിക്കും കമ്പനി പ്രഥമ പരിഗണന നല്‍കുക.

Most Read: ഓട്ടോറിക്ഷയായി ബജാജ് ക്യൂട്ട്

എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

നിരയിലെ വാഹനങ്ങളെല്ലാം ബിഎസ് VI നിലവാരത്തിലേക്ക് മാറ്റുകയാണ് കമ്പനി. നിലവില്‍ അടുത്ത തലമുറ XUV500 -യുടെ പണിപ്പുരയിലാണ് മഹീന്ദ്ര. W601 എന്ന കോഡ് നാമത്തിലാണ് എസ്‌യുവിയെ കമ്പനിയിപ്പോള്‍ വിളിക്കുന്നത്.

എസ്‌യുവി വിപണി പിടിക്കാനുറച്ച് മഹീന്ദ്ര, നിക്ഷേപം 18,000 കോടി രൂപയുടേത്‌

ചകാന്‍ നിര്‍മ്മാണശാലയിലാണ് പുതിയ C ശ്രേണി എസ്‌യുവി ഒരുങ്ങുന്നത്. അടുത്ത തലമുറ XUV500 -യ്‌ക്കൊപ്പം പുതിയ ഥാര്‍, സ്‌കോര്‍പിയോ എന്നിവയും വിപണിയിലെത്തിക്കാനിരിക്കുകയാണ് മഹീന്ദ്ര.

Source: ET Auto

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra To Invest 18,000 Crores By 2022 In India. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X