മുഖം മിനുക്കി മഹീന്ദ്ര TUV300, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍ — വീഡിയോ

നാലു മീറ്ററില്‍ താഴെ രണ്ടു എസ്‌യുവികള്‍ മാത്രമേ മഹീന്ദ്രയ്ക്ക് ഇപ്പോഴുള്ളൂ. ഒന്ന് TUV300. മറ്റൊന്ന് XUV300. മഹീന്ദ്രയുടെ ഏറ്റവും പുതിയ മോഡലാണ് XUV300. കോമ്പാക്ട് എസ്‌യുവി നിരയില്‍ വലിയ തരംഗമായി XUV300 തുടരവെ, പഴയ TUV300 -യ്ക്കും പുത്തന്‍ പകിട്ട് കല്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മഹീന്ദ്ര.

പുത്തനായി മഹീന്ദ്ര TUV300, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍

അടുത്തമാസം പരിഷ്‌കരിച്ച TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തും. ഡീലര്‍ഷിപ്പുകളില്‍ മോഡല്‍ വന്നുതുടങ്ങി. പുറംമോടിയില്‍ ഒരല്‍പ്പം മാറ്റങ്ങള്‍ കുറിച്ചാണ് പുതിയ TUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ ഒരുക്കം. എസ്‌യുവിയുടെ ഗ്രില്ലിന് തിളക്കം കൂടി. കറുത്ത പാനല്‍ ഗ്രില്ലിന് ഇടയില്‍ പ്രത്യേകമായി ഒരുങ്ങുന്നുണ്ട്.

Most Read: ഒമ്പത് ടൺ ഭാരമുള്ള ട്രക്കിന് രക്ഷകനായി ഫോഴ്സ് ഗൂർഖ — വീഡിയോ

പുത്തനായി മഹീന്ദ്ര TUV300, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍

ഇക്കുറി ഹെഡ്‌ലാമ്പുകളുടെ ഘടനയില്‍ പുതുമ അനുഭവപ്പെടും. ഇരുണ്ട പ്രഭാവമാണ് ഹെഡ്‌ലാമ്പുകള്‍ക്ക് (സ്‌മോക്ക്ഡ് യൂണിറ്റ്). മുന്നിലെ ബമ്പറും ശ്രദ്ധയാകര്‍ഷിക്കുന്നതില്‍ ഒട്ടും പിന്നിലല്ല. ബമ്പറില്‍ ചതുരാകൃതിക്കുള്ളിലാണ് ഫോഗ്‌ലാമ്പുകള്‍ക്ക് ഇടം. പിറകില്‍ ടെയില്‍ലാമ്പുകള്‍ തെളിഞ്ഞ ക്ലിയര്‍ ഗ്ലാന്‍സ് യൂണിറ്റുകളാണ്. പുതിയ സ്‌പോയിലറും അലോയ് വീലുകളും ഡിസൈന്‍ പരിഷ്‌കാരങ്ങള്‍ എടുത്തുകാട്ടും.

പുത്തനായി മഹീന്ദ്ര TUV300, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍

ഇപ്പോഴുള്ള മോഡലിന് സമാനമാണ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അകത്തളം. എന്നാല്‍ പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം കൂടുതല്‍ ക്രമീകരണങ്ങള്‍ എസ്‌യുവിയിലുണ്ട്. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇരട്ട എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ TUV300 ഫെയ്‌സ്‌ലിഫ്റ്റില്‍ അടിസ്ഥാന ഫീച്ചറുകളാണ്.

പുത്തനായി മഹീന്ദ്ര TUV300, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍

എഞ്ചിനില്‍ മാറ്റങ്ങളില്ല. 1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ എസ്‌യുവിയില്‍ തുടരും. രണ്ടു ട്യൂണിങ് നിലകളിലാണ് TUV300 വരിക. പ്രാരംഭ മോഡല്‍ 80 bhp കരുത്തും 230 Nm torque ഉം കുറിക്കും. അഞ്ചു സ്പീഡാണ് മോഡലില്‍ ഒരുങ്ങുന്ന മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള യൂട്ടിലിറ്റി വാഹനങ്ങള്‍

പുത്തനായി മഹീന്ദ്ര TUV300, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍

ഉയര്‍ന്ന TUV300 പതിപ്പിന് 100 bhp കരുത്തും 240 Nm torque ഉം സൃഷ്ടിക്കാന്‍ ശേഷിയുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍, അഞ്ചു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ ലഭ്യമാവും. കോമ്പാക്ട് എസ്‌യുവികളില്‍ ബോഡി ഓണ്‍ ലാഡര്‍ ഫ്രെയിം ഉപയോഗിക്കുന്ന ഏക മോഡലാണ് മഹീന്ദ്ര TUV300.

പുത്തനായി മഹീന്ദ്ര TUV300, ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍

മറ്റു എസ്‌യുവികളെല്ലാം മോണോകോഖ് ഷാസിയും മുന്‍ വീല്‍ ഡ്രൈവ് ഘടനയും പിന്തുടരുന്നു. പിന്‍ വീല്‍ ഡ്രൈവ് എസ്‌യുവിയായാണ് TUV300 വില്‍പ്പനയ്ക്ക് വരുന്നത്. ഏഴു സീറ്റര്‍ ഘടന TUV300 -യുടെ പ്രായോഗികത വര്‍ധിപ്പിക്കുന്നു. നിലവില്‍ 8.44 ലക്ഷം രൂപ മുതലാണ് TUV300 -യുടെ വില. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന് വില കൂടും.

TUV300 -യ്ക്ക് പിന്നാലെ TUV300 പ്ലസിനും സമാന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ മഹീന്ദ്ര നല്‍കുമെന്നാണ് സൂചന. കമ്പനി നിരയില്‍ മഹീന്ദ്ര XUV300 -യ്ക്ക് താഴെയാണ് TUV300 -യ്ക്ക് സ്ഥാനം. ബ്ലാക്ക്, ഓറഞ്ച്, സില്‍വര്‍, റെഡ്, ബ്ലൂ, വൈറ്റ് നിറങ്ങള്‍ എസ്‌യുവിയിലുണ്ട്. മാരുതി ബ്രെസ്സ, ടാറ്റ നെക്‌സോണ്‍ മോഡലുകളോടാണ് മഹീന്ദ്ര TUV300 -യുടെ മത്സരം.

Source: Gyani Enough

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
This Is The Upcoming Mahindra TUV300 Facelift. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X