മഹീന്ദ്ര TUV300 പ്ലസ്സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അടുത്ത വര്‍ഷം ആദ്യം പുറത്തിറങ്ങാനിരിക്കുന്ന മഹീന്ദ്ര TUV300 പ്ലസ്സ് ബിഎസ് VI പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്. രാജ്യത്ത് പ്രാബല്യത്തില്‍ വരുന്ന മലിനീകരണ നിരോധന ചട്ടങ്ങള്‍ക്കനുസരിച്ചുള്ള മാറ്റങ്ങളുമായിട്ടാവും പുതിയ വാഹനത്തിന്റെ വരവ്.

മഹീന്ദ്ര TUV300 പ്ലസ്സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2020 ഥാര്‍, പുതുതലമുറ സ്‌കോര്‍പ്പിയോ എന്നിവ ഒരുങ്ങുന്ന അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് പുതിയ TUV300 പ്ലസ്സും ഒരുങ്ങുന്നത്. 2020 -ല്‍ ബിഎസ് VI നിലവാര നിയമങ്ങള്‍ നിലവില്‍ വരുന്നതിന് മുമ്പായി പുതിയ TUV300-നെ മഹീന്ദ്ര പുറത്തിറക്കുമെന്ന് കരുതാം. വാഹനത്തിന്റെ മുന്‍ഭാഗത്തിന് കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

മഹീന്ദ്ര TUV300 പ്ലസ്സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കറുത്ത നിറത്തിലുള്ള ഹണികോമ്പ് ശൈലിയിലുള്ള വരുന്ന മെഷിന് കുറുകെ ആറ് നീളന്‍ തൂണുകള്‍ വരുന്ന തരത്തിലുള്ള പുതിയ ഗ്രില്ലുകളാണ് വാഹനത്തില്‍ വരുന്നത് എന്ന് ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

മഹീന്ദ്ര TUV300 പ്ലസ്സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പുകളും, ഫോഗ്‌ലാമ്പുകളുമാണ് മുന്‍ വശത്തെ മറ്റൊരു പ്രധാന മാറ്റം. അതോടൊപ്പം പരിഷ്‌കരിച്ച മുന്‍ ബമ്പര്‍ ഡിസൈനുമാണ് വാഹനത്തില്‍ വരുന്നത്.

മഹീന്ദ്ര TUV300 പ്ലസ്സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പരീക്ഷണയോട്ടം നടത്തുന്ന വാഹനം പൂര്‍ണ്ണമായി മൂടപ്പെട്ടിരുന്നതിനാല്‍ എസ്‌യുവിയുടെ വശങ്ങളിലെ മാറ്റങ്ങളൊന്നും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍ പിന്‍ ഭാഗത്ത് കാര്യമായ മാറ്റങ്ങളൊന്നും തന്നെ നിര്‍മ്മാതാക്കള്‍ വരുത്തിയിട്ടില്ല. നിലവിലുള്ള മോഡലില്‍ വരുന്ന അതേ ടെയില്‍ ലാമ്പുകളും, ടെയില്‍ ഗേറ്റില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റെപ്പിനി ടയറുമാണ്.

മഹീന്ദ്ര TUV300 പ്ലസ്സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ TUV300 പ്ലസ്സിന് നിലവിലെ മോഡലില്‍ നിന്ന് ചില സാങ്കേതിക മാറ്റങ്ങള്‍ കമ്പി നല്‍കാന്‍ സാധ്യതയുണ്ട്. 100 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന ഇരട്ട സ്‌റ്റേജ് ടര്‍ബോചാര്‍ജര്‍ 1.5 ലിറ്റര്‍ mHAWK100 ഡീസല്‍ എഞ്ചിനാണ് നിലവിലെ വാഹനത്തിന് കരുത്ത് പകരുന്നത്.

മഹീന്ദ്ര TUV300 പ്ലസ്സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ വാഹനത്തിലും നിര്‍മ്മാതാക്കള്‍ ഇതേ എഞ്ചിന്‍ തന്നെയാവും നല്‍കുക എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 2020 പതിപ്പില്‍ ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തിയ എഞ്ചിനാവും വരുന്നത്.

Most Read: 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ആറ് എസ്‌യുവികൾ

മഹീന്ദ്ര TUV300 പ്ലസ്സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2015 മുത്ല്‍ ഇന്ത്യ വിപണിയിലുള്ള വാഹനമാണ് മഹീന്ദ്ര TUV300. കഴിഞ്ഞ കാലങ്ങളില്‍ വളരെ ചെറിയ മാറ്റങ്ങളും പരിഷ്‌കാരങ്ങളുമാണ് വാഹനത്തിന് ലഭിച്ചത്.

Most Read: 15 ലക്ഷം യൂണിറ്റുകള്‍ പിന്നിട്ട് മഹീന്ദ്ര ബൊലേറോ പിക്ക് അപ്പ്

മഹീന്ദ്ര TUV300 പ്ലസ്സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2020 TUV300 പ്ലസ്സിനെ ഫീച്ചറുകളാള്‍ സമ്പന്നമായിട്ടാവും മഹീന്ദ്ര വിപണിയില്‍ എത്തിക്കുക എന്ന് പ്രതീക്ഷിക്കാം. നിലവില്‍ വിപണിയിലുള്ള കോമ്പാക്ട് എസ്‌യുവികളെല്ലാം നിരവധി ഫീച്ചറുകളാല്‍ നിറഞ്ഞവയാണ്.

Most Read: കറോക്ക്, കാമിക്ക് എസ്‌യുവികള്‍ ഇന്ത്യയിലെത്തിക്കുവാന്‍ സ്‌കോഡ

മഹീന്ദ്ര TUV300 പ്ലസ്സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കോമ്പാക്ട് എസ്‌യുവി വിഭാഗത്തില്‍ TUV300, XUV300 എന്നിങ്ങനെ രണ്ട് മോഡലുകളാണ് മഹീന്ദ്രയ്ക്കുള്ളത്. വാഹനത്തിന്റെ മികച്ച് ലുക്കും, ഫീച്ചറുകള്‍ നിറഞ്ഞ അകത്തളങ്ങളും കാരണം കൂടുതല്‍ വില്‍പ്പന XUV300 -ന് ലഭിക്കുന്നുണ്ട്.

മഹീന്ദ്ര TUV300 പ്ലസ്സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ബോക്‌സി ഡിസൈനിലും നല്ല പ്രകടനം തന്നെയാണ് TUV300 -ഉം കാഴ്ച്ചവയ്ക്കുന്നത്. വില്‍പ്പന അല്‍പ്പം കുറവാണെങ്കിലും TUV മോഡലിനെ കൈവിടാന്‍ മഹീന്ദ്രയ്ക്ക് ഉദ്ദേശമില്ല. അതിനാലാണ് അടുത്ത വര്‍ഷം പരിഷ്‌കരിച്ച പുതിയ പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.

മഹീന്ദ്ര TUV300 പ്ലസ്സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

രാജ്യത്ത് വാഹന വിപണി വലിയ പ്രതിസന്ധികള്‍ നേരിടുകയാണെങ്കിലും കോമ്പാക്ട് എസ്‌യുവി വിഭാഗത്തില്‍ അനു ദിനം പുതിയ മോഡലുകള്‍ പ്രത്യക്ഷപ്പെടുകയാണ്. ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ്സ, മഹീന്ദ്ര XUV300 എന്നിവയാണ് TUV300 -ന്റെ വിപണിയിലെ പ്രധാന എതിരാളികള്‍.

Image Source:Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Spy Pics: 2020 Mahindra TUV300 Plus — Launch Expected Early Next Year. Read more Malayalam.
Story first published: Wednesday, August 21, 2019, 13:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X