TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര

മഹീന്ദ്ര TUV300 പ്ലസ് കോംപാക്റ്റ് എസ്‌യുവിയുടെ ഫെയിസ്‌ലിഫ്റ്റ്‌ പതിപ്പിനെ വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. 2018-ൽ അവതരിപ്പിച്ച ആദ്യ മോഡലിന് പകരമായി പുതിയ മോഡലിനെ വരും മാസങ്ങളിൽ മഹീന്ദ്ര വിപണിയിലെത്തിക്കും.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര

2020 മഹീന്ദ്ര ഥാർ, അടുത്ത തലമുറ സ്കോർപിയോ എന്നിവയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ TUV300 പ്ലസ് വിപണിയിലെത്തുക. കാര്യമായ വിൽപ്പന വാഹനത്തിന് നേടാൻ സാധിക്കുന്നില്ലെങ്കിലും പുതിയ ഫെയിസ്‌ലിഫ്റ്റ്‌ മോഡലിന് ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര

TUV300 -നെക്കാൾ 445 mm അധിക നീളമുള്ളതാണ് TUV300 പ്ലസ്. ഏഴ് സീറ്റർ TUV300 -നെ അപേക്ഷിച്ച് ഡ്രൈവർക്ക് ഉൾപ്പെടെ ഒമ്പത് പേർക്ക് ഇരിക്കാനാവും എന്നതും എസ്‌യുവിയുടെ വലിയൊരു സവിശേഷതയാണ്. എങ്കിലും ബോഡി പാനലുകളും ഇന്റീരിയർ ബിറ്റുകളും സ്റ്റാൻഡേർഡ് മോഡലുമായി പങ്കിടുന്നു.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര

പുതുക്കിയ വാഹനത്തിന് ട്വീക്ക്ഡ് ഫ്രണ്ട് സ്റ്റൈലിംഗ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ പുതിയ രൂപത്തിലുള്ള ഫ്രണ്ട് ബമ്പർ, ഗ്രിൽ, പുതിയ ഹെഡ്‌ലാമ്പ് എന്നിവ ലഭിക്കും. ഇവയെല്ലാം TUV300- ൽ നിന്ന് പ്ലസ് പതിപ്പിനെ വ്യത്യസ്‌തമാക്കും. അകത്തളത്ത് മഹീന്ദ്ര രണ്ടാം നിരയ്ക്ക് ക്യാപ്റ്റൻ സീറ്റുകളും മുന്നോട്ടു തിരിഞ്ഞുള്ള മൂന്നാം നിര ഓപ്ഷനും വാഗ്ദാനം ചെയ്യുന്നു.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര

പിൻ വശത്തിന് മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ വിപണിയിലുൂള്ള മോഡലിന് സമാനമായിട്ടാവും പിൻ ഭാഗത്തിന്റെ ഡിസൈനും. എസ്‌യുവിയുടെ വശങ്ങളിലെ ഡിസൈനും മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. TUV300 പ്ലസ്, TUV300 -നെക്കാൾ 445 mm അധിക നീളമുള്ളതാണ്.

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര

തുടക്കത്തിൽ തന്നെ 120 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.2 ലിറ്റർ ഡീസൽ എഞ്ചിൻ മഹീന്ദ്ര TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിൽ മഹീന്ദ്ര വാഗ്ദാനം ചെയ്യും. 2020 ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി ബിഎസ്-VI ആയിരിക്കും വാഹനത്തിന്റെ എഞ്ചിൻ.

Most Read: പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കും

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര

ഈ എഞ്ചിൻ‌ സ്കോർ‌പിയോയുടെ ബി‌എസ്-VI മോഡലിന്റെയും അടുത്ത തലമുറ ഥാറിൽ നിന്നും കടമെടുത്തവയാണ്. നിലവിൽ വാഹനത്തിന്റെ പരീക്ഷണ ഓട്ടം ഇന്ത്യൻ നിരത്തുകളിൽ നടത്തി കൊണ്ടിരിക്കുകയാണ് കമ്പനി.

Most Read: സെപ്റ്റംബർ മാസത്തിൽ മാരുതി സിയാസിന്റെ വിൽപ്പനയിൽ 72.5 ശതമാനം ഇടിവ്

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര

അകത്തളത്തിലും നവീകരണങ്ങളുമാണ് പുതിയ മോഡൽ എത്തുക. 2020 TUV300 പ്ലസിന് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും പിന്തുണയ്‌ക്കുന്ന പരിഷ്കരിച്ച ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങളും, പുതുക്കിയ അകത്തളങ്ങളുമാവും മഹീന്ദ്ര അവതരിപ്പിക്കുന്നത്. വാഹനത്തിന്റെയുള്ളിൽ പുതിയതും മനോഹരവുമായ അനുഭവം നൽകുന്നതിന് ഇത് സഹായകമാവും.

Most Read: ലംബോർഗിനി ഹുറാക്കൻ ഇവോ സ്‌പൈഡർ ഒക്ടോബർ 10-ന് ഇന്ത്യയിൽ അവതരിപ്പിക്കും

TUV300 പ്ലസ് ഫെയ്‌സ്‌ലിഫ്റ്റിനെ വിപണിയിലെത്തിക്കാൻ ഒരുങ്ങി മഹീന്ദ്ര

ടാറ്റാ ഹാരിയർ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയവയാവും പുതുതലമുറ TUV300 പ്ലസ് എസ്‌യുവിയുടെ എതിരാളികൾ. പുതിയ TUV300 പ്ലസ് അവതരിപ്പിക്കുന്നതോടെ വിൽപ്പനയുടെ ചെറിയൊരു ഓഹരി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra TUV300 plus facelift spied. Read more Malayalam
Story first published: Saturday, October 5, 2019, 18:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X