ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി — വീഡിയോ

ഈ വര്‍ഷം വിപണിയിലെത്തിയ മികച്ച വാഹനങ്ങളിലൊന്നാണ് മഹീന്ദ്ര XUV300. വില്‍പ്പനയ്‌ക്കെത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധക പ്രീതി പിടിച്ചുപറ്റിയ മഹീന്ദ്ര XUV300, ഇന്ത്യയിലെ മികച്ച വില്‍പ്പനയുള്ള എസ്‌യുവികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തായി നിലകൊള്ളുന്നു. മാരുതി സുസുക്കി വിറ്റാര ബ്രെസ്സയും ഹ്യുണ്ടായി വെന്യുവുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി — വീഡിയോ

ശ്രേണിയില്‍ ഓട്ടോമാറ്റിക്ക് വകഭേദമില്ലാത്തെ ഏക വാഹനമായിരുന്നു മഹീന്ദ്ര XUV300. എന്നാല്‍, കാര്യങ്ങളിപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. XUV300 വിപണിയിലെത്തിക്കുന്ന വേളയില്‍ ഉടന്‍ തന്നെ എസ്‌യുവിയുടെ ഓട്ടോമാറ്റിക്ക് പതിപ്പും വില്‍പ്പനയ്‌ക്കെത്തുമെന്ന് മഹീന്ദ്ര പ്രഖ്യാപിച്ചിരുന്നു.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി — വീഡിയോ

ഇതിന് കൂടുതല്‍ ആധികാരികത പകര്‍ന്നുകൊണ്ട് ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മഹീന്ദ്ര XUV300 ഓട്ടോമാറ്റിക്ക് പതിപ്പ് പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്ന ചിത്രങ്ങളും പുറത്തെത്തിയിരുന്നു.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി — വീഡിയോ

ഇപ്പോഴിതാ മഹീന്ദ്ര XUV300 എഎംടിയുടെ ഇന്റീരിയര്‍, എക്‌സ്റ്റീരിയര്‍ വിശേഷങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. എസ്‌യുവിയുടെ W8 മോഡലാണ് വീഡിയോയിലുള്ളത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി — വീഡിയോ

എസ്‌യുവിയുടെ മാനുവല്‍ പതിപ്പിന് സമാന രൂപഭാവം തന്നെയാണ് എഎംടി പതിപ്പിനുമുള്ളത്. എന്നാല്‍, പുറകില്‍ പതിഞ്ഞിരിക്കുന്ന 'ഓട്ടോ-ഷിഫ്റ്റ്' ബാഡ്ജ് എസ്‌യുവി ഓട്ടോമാറ്റിക്ക് ആണെന്ന് പറയുന്നു.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി — വീഡിയോ

കമ്പനി ഇതിനകം തന്നെ TUV300 എഎംടി പതിപ്പിന്റെ ഉത്പാദനം നിര്‍ത്തക്കഴിഞ്ഞു. മഹീന്ദ്ര XUV300 എഎംടിയുടെ വില്‍പ്പന കൂട്ടാന്‍ വേണ്ടിയാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി — വീഡിയോ

എസ്‌യുവിയുടെ അകത്തളവും നിലവിലെ മോഡലിന് സമാനമാണ്. ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തിയെന്നതൊഴിച്ചാല്‍ മറ്റൊരു കാര്യമായ മാറ്റവും എസ്‌യുവിയില്‍ കമ്പനി വരുത്തിയിട്ടില്ല.

Most Read: ഹോണ്ട അമേസ് ഏസ് എഡിഷന്‍ വിപണിയില്‍

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി — വീഡിയോ

ക്രോം ആവരണത്തോട് കൂടിയാണ് ഗിയര്‍ ലെവറുള്ളത്. വളരെ ലളിതമായ ലേ ഔട്ടാണ് ഗിയര്‍ ലെവറിനുള്ളത്. എഎംടി ട്രാന്‍സ്മിഷനാണെങ്കിലും ഡ്രൈവര്‍ക്ക് മാനുവലി ഗിയറുകള്‍ മാറ്റാം.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി — വീഡിയോ

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് മഹീന്ദ്ര XUV300 എഎംടിയുടെ W6 വകഭേദത്തിന്റെ ചിത്രങ്ങളും പുറത്തെത്തിയിരുന്നു. ഉയര്‍ന്ന മോഡലുകളായ W6, W8 എന്നിവയില്‍ കമ്പനി ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്താനാണ് സാധ്യതയേറെ.

Most Read: മലക്കം മറിഞ്ഞിട്ടും എയർബാഗ് പുറത്തുവരാതെ ഇന്നോവ

ഇപ്പോള്‍ പുറത്തെത്തിയ ചിത്രങ്ങളിലെ മോഡലുകള്‍ ഡീസല്‍ യൂണിറ്റാണ്. ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തിയ എസ്‌യുവിയുടെ പെട്രോള്‍ മോഡലുകളും മഹീന്ദ്ര വൈകാതെ തന്നെ പുറത്തിറക്കുമെന്നാണ് വാഹനലോകം പ്രതീക്ഷിക്കുന്നത്.

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി — വീഡിയോ

1.5 ലിറ്റര്‍ എഞ്ചിനാണ് മഹീന്ദ്ര XUV300 ഡീസല്‍ പതിപ്പില്‍ തുടിക്കുന്നത്. ഇത് പരമാവധി 114 bhp കരുത്തും 300 Nm torque ഉം കുറിക്കും. ഇത് കൂടാതെ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പും വില്‍പ്പനയ്ക്കുണ്ട്.

Most Read: മഹീന്ദ്ര ഥാര്‍ 700 എത്തി, വില 9.99 ലക്ഷം രൂപ

ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി മഹീന്ദ്ര XUV300 എഎംടി — വീഡിയോ

1.2 ലിറ്റര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനാണ് എസ്‌യുവിയുടെ പെട്രോള്‍ മോഡലുകളുടെ ഹൃദയം. 108 bhp കരുത്തും 200 Nm torque ഉം പരമാവധി കുറിക്കാന്‍ കഴിവുള്ളതാണീ എഞ്ചിന്‍. ഏഴ് എയര്‍ബാഗുകള്‍, ഹീറ്റഡ് മിററുകള്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, ഡിസ്‌ക്ക് ബ്രേക്കുകള്‍, സണ്‍റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, എബിഎസ്, ഇബിഡി തുടങ്ങിയ ഫീച്ചറുകള്‍ മഹീന്ദ്ര XUV300 -യിലുണ്ട്.

Source: AutoTrend TV/YouTube

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Here's The Fully Revealed Video Of Upcoming Mahindra XUV300 AMT. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X