26 വര്‍ഷത്തെ കാത്തിരിപ്പ്; മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക ആദ്യമായി സ്വന്തമാക്കിയത് XUV300 ഓട്ടോമാറ്റിക്

ഒരു വാഹനം സ്വന്തമാക്കുക എന്നത് ഒരു പക്ഷേ എല്ലാവരുടെയും സ്വപ്‌നമാണ്. 26 വര്‍ഷത്തിനുശേഷം ഒരു വാഹനം സ്വന്തമാക്കിയതിന്റെ സന്തോഷം ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ എംഡി പവന്‍ ഗോയങ്ക.

26 വര്‍ഷത്തെ കാത്തിരിപ്പ്; മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക ആദ്യമായി സ്വന്തമാക്കിയത് XUV300 ഓട്ടോമാറ്റിക്

മഹീന്ദ്രയുടെ തന്നെ കോംപാക്ട് എസ്യുവി മോഡലായ XUV300 എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) പതിപ്പാണ് അദ്ദേഹം സ്വന്തമാക്കിയത്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം പറഞ്ഞതും ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിരിക്കുന്നത്.

മഹീന്ദ്രയുടെ എംഡി എന്ന നിലയില്‍ നിരവധി തവണ XUV300 ഞാന്‍ ഓടിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ന് ഞാന്‍ ഒരു ഉപയോക്താവായും ഉടമയായും ഈ വാഹനം ഓടിച്ചു. വളരെ വ്യത്യസ്തമായ അനുഭവാണിത് എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

26 വര്‍ഷത്തെ കാത്തിരിപ്പ്; മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക ആദ്യമായി സ്വന്തമാക്കിയത് XUV300 ഓട്ടോമാറ്റിക്

XUV300 -ന്റെ ഓട്ടോമാറ്റിക് പതിപ്പായ W8(O) വേരിയന്റാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. 12.70 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന W8, W8 (O) ഡീസല്‍ വകഭേദങ്ങളില്‍ മാത്രമാണ് എഎംടി ഗിയര്‍ബോക്‌സ് വാഹനം വിപണിയില്‍ എത്തുന്നത്.

26 വര്‍ഷത്തെ കാത്തിരിപ്പ്; മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക ആദ്യമായി സ്വന്തമാക്കിയത് XUV300 ഓട്ടോമാറ്റിക്

പേള്‍ വൈറ്റ്, അക്വാമറീന്‍, റെഡ് റേജ് നിറങ്ങളില്‍ പുതിയ എഎംടി ലഭ്യമാകും. റെഡ് റേജിങ്ങ് നിറത്തിലുള്ള വാഹനത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. ഈ നിറത്തിലുള്ള വാഹനത്തിന് മറ്റ് നിറങ്ങളെക്കാള്‍ 15,000 രൂപ അധികമാണ്.

26 വര്‍ഷത്തെ കാത്തിരിപ്പ്; മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക ആദ്യമായി സ്വന്തമാക്കിയത് XUV300 ഓട്ടോമാറ്റിക്

എഎംടി ഗിയര്‍ബോക്‌സ് നല്‍കി എന്നതൊഴിച്ചാല്‍ മറ്റ് പരിഷ്‌കാരങ്ങളൊന്നും തന്നെ വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. ഓട്ടോമാറ്റിക് എന്ന് സൂചിപ്പിക്കുന്നതിനായി ഓട്ടോ ഷിഫ്റ്റ് എന്നൊരു ബാഡ്ജ് പിന്നില്‍ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനത്തോടെ XUV300 -ന്റെ പെട്രോള്‍ എഎംടി പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചേക്കും.

26 വര്‍ഷത്തെ കാത്തിരിപ്പ്; മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക ആദ്യമായി സ്വന്തമാക്കിയത് XUV300 ഓട്ടോമാറ്റിക്

1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. ഇത് 115 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കും. ഇന്ത്യന്‍ വിപണിയില്‍ എത്തി അധികം വൈകാതെ തന്നെ വിപണിയില്‍ പ്രിയങ്കരമായി മാറിയൊരു വാഹനമാണ് മഹീന്ദ്രയുടെ XUV300.

26 വര്‍ഷത്തെ കാത്തിരിപ്പ്; മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക ആദ്യമായി സ്വന്തമാക്കിയത് XUV300 ഓട്ടോമാറ്റിക്

ഈ ശ്രേണിയില്‍ മഹീന്ദ്രയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡല്‍ കൂടിയാണ് XUV300. പുതിയ എംഎടി മോഡലുകളെ കൂടി എത്തിച്ചതോടെ വില്‍പ്പനയില്‍ കൂടുതല്‍ വര്‍ധനവ് ലഭിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

26 വര്‍ഷത്തെ കാത്തിരിപ്പ്; മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക ആദ്യമായി സ്വന്തമാക്കിയത് XUV300 ഓട്ടോമാറ്റിക്

സാധാരണ പതിപ്പുകളെ അപേക്ഷിച്ച് പുതിയ XUV300 എഎംടി മോഡലുകള്‍ക്ക് 55,000 രൂപ കൂടുതലാണ്. കോമ്പാക്ട് എസ്‌യുവികളിലെ ഏറ്റവും വില കൂടിയ ഡീസല്‍ ഓട്ടോമാറ്റിക് വാഹനമാണ് XUV300. മികച്ച ഫീച്ചറുകളാണ് എസ്യുവിയില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

26 വര്‍ഷത്തെ കാത്തിരിപ്പ്; മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക ആദ്യമായി സ്വന്തമാക്കിയത് XUV300 ഓട്ടോമാറ്റിക്

ഓട്ടോമാറ്റിക്ക് ഹെഡ്ലാമ്പുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, വൈദ്യുത സണ്‍റൂഫ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ്സ് എന്‍ട്രി, റെയിന്‍-സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്.

26 വര്‍ഷത്തെ കാത്തിരിപ്പ്; മഹീന്ദ്ര എംഡി പവന്‍ ഗോയങ്ക ആദ്യമായി സ്വന്തമാക്കിയത് XUV300 ഓട്ടോമാറ്റിക്

അതിനൊപ്പം സുരക്ഷക്കായി ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങി നിരവധി ഫീച്ചറുകളും മഹീന്ദ്ര XUV300 -ല്‍ നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 is Pawan Goenka first car in 26 years. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X