ബിഎസ് VI നിലവാരത്തിലേക്ക് കടക്കാൻ മഹീന്ദ്ര എസ്‌യുവികള്‍

ഇന്ത്യയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് മുന്നോടിയായി തങ്ങളുടെ നിരയിലെ വാഹനങ്ങളെ പരിഷ്‌കരിക്കുന്ന തിരക്കുകളിലാണ് രാജ്യത്തെ വിവിധ വാഹന നിര്‍മ്മാതാക്കള്‍. മാരുതി സുസുക്കി ഉള്‍പ്പടെയുള്ള മറ്റു ചിലര്‍ നിരയിലെ ചെറു ഡീസല്‍ എഞ്ചിന്‍ കാറികള്‍ നിര്‍ത്തുകയാണെന്നും പ്രഖ്യാപിച്ചു.

ബിഎസ് VI നിലവാരത്തിലേക്ക് കടക്കാൻ മഹീന്ദ്ര എസ്‌യുവികള്‍

ഭാരത് സ്റ്റേജ് VI പരിഷ്‌കാരങ്ങളോടനുബന്ധമായ ഏറ്റവും പുതിയ വാര്‍ത്തയെത്തിരിക്കുന്നത് യൂട്ടിലിറ്റി വാഹനങ്ങളുടെ സ്‌പെഷലിസ്റ്റുകളായ മഹീന്ദ്രയുടെ പക്കല്‍ നിന്നാണ്. തങ്ങളുടെ നിരയിലെ ഒരു ഡീസല്‍ എഞ്ചിന്‍ ഒഴികെ ബാക്കിയുള്ള ഏഴെണ്ണവും പരിഷ്‌കരിക്കുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്.

ബിഎസ് VI നിലവാരത്തിലേക്ക് കടക്കാൻ മഹീന്ദ്ര എസ്‌യുവികള്‍

KUV100 -യിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ എഞ്ചിനായിരിക്കും കമ്പനി നിര്‍ത്തുക. വിപണിയില്‍ താരതമ്യേന കുറവ് ഡിമാന്‍ഡാണ് മോഡലിനുള്ളത്. ബാക്കിയുള്ള ഏഴ് ഡീസല്‍ എഞ്ചിനുകളും ഭാരത് സ്‌റ്റേജ് VI (ബിഎസ് VI) നിലവാരത്തിലേക്ക് കമ്പനി പരിഷ്‌കരിക്കും.

ബിഎസ് VI നിലവാരത്തിലേക്ക് കടക്കാൻ മഹീന്ദ്ര എസ്‌യുവികള്‍

2020 ഏപ്രില്‍ മുതല്‍ നിലവില്‍ വരുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രധാനമായും ബാധിക്കുക ഡീസല്‍ യൂണിറ്റുകളെയായിരിക്കും. ഡീസല്‍ എഞ്ചിനുകള്‍ പുറത്തുവിടുന്ന നൈട്രജന്‍ ഓക്‌സൈഡ് തോത് 68 ശതമാനവും പര്‍ട്ടിക്യുലേറ്റ് മാറ്റര്‍ എമിഷന്‍സ് 82 ശതമാനവും ആക്കി പരിമിതപ്പെടുത്തുക എന്നതായിരിക്കും പുതിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങളുടെ പ്രധാന മാനദണ്ഡം.

ബിഎസ് VI നിലവാരത്തിലേക്ക് കടക്കാൻ മഹീന്ദ്ര എസ്‌യുവികള്‍

ഇത് നിലവിലെ എഞ്ചിനുകളില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്താനിടയാക്കും. ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് എഞ്ചിന്‍ നിര പരിഷ്‌കരിക്കാനായി 1,000 കോടി രൂപയാണ് മഹീന്ദ്ര നിക്ഷേപിച്ചത്.

ബിഎസ് VI നിലവാരത്തിലേക്ക് കടക്കാൻ മഹീന്ദ്ര എസ്‌യുവികള്‍

വിവിധ മോഡലുകളുടെ നിര്‍മ്മാണ മാതൃകകളുമായുള്ള പരീക്ഷണയോട്ടം ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞെന്നാണ് കമ്പനി അറിയിക്കുന്നത്.

Most Read: ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം - കാരണമിതാണ്

ബിഎസ് VI നിലവാരത്തിലേക്ക് കടക്കാൻ മഹീന്ദ്ര എസ്‌യുവികള്‍

എഞ്ചിന്‍ നിര നവീകരിക്കുന്നതിന്റെ ഭാഗമായി 30 പേറ്റന്റുകള്‍ കമ്പനി ഫയല്‍ ചെയ്യുകയും 1,482 പുത്തന്‍ ഘടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Most Read: മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

ബിഎസ് VI നിലവാരത്തിലേക്ക് കടക്കാൻ മഹീന്ദ്ര എസ്‌യുവികള്‍

മഹീന്ദ്രയുടെ ലഘു വാണിജ്യ വാഹനങ്ങളായ ജീത്തോയിലെയും സുപ്രോയിലെയും 600, 900 സിസി ഡീസല്‍ എഞ്ചിനുകള്‍ Lean NOx Trap (LNT) -യുമായി ഘടിപ്പിച്ചായിരിക്കും വിപണിയിലെത്തിക്കുക.

Most Read: ലഡാക്കില്‍ അഭ്യാസം കാട്ടി ടാറ്റ ഹാരിയര്‍ - വീഡിയോ

ബിഎസ് VI നിലവാരത്തിലേക്ക് കടക്കാൻ മഹീന്ദ്ര എസ്‌യുവികള്‍

ഇവയില്‍ കമ്പനി ടര്‍ബോചാര്‍ജിംഗ് പതിപ്പുകള്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ മഹീന്ദ്ര നിരയിലുള്ള മൂന്ന് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളും പരിഷ്‌കരിക്കാനിടയുണ്ട്. ബൊലേറോ, TUV300, വെറിറ്റോ എന്നിവയിലുള്ളതാണീ 1.5 ലിറ്റര്‍ യൂണിറ്റുകള്‍.

ബിഎസ് VI നിലവാരത്തിലേക്ക് കടക്കാൻ മഹീന്ദ്ര എസ്‌യുവികള്‍

സ്‌കോര്‍പിയോ, XUV500 എസ്‌യുവികളിലുള്ള 2.2. ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ മാറ്റങ്ങള്‍ക്ക് വിധേയരാവും. മലിനീകരണ തോത് കുറയ്ക്കാനുള്ള സിലക്ടിവ് കാറ്റലിസ്റ്റിക്ക് റിഡക്ഷന്‍ (SCR), ഡീസല്‍ പര്‍ട്ടിക്യുലേറ്റ് ഫില്‍റ്റര്‍ (DPF) എന്നീ സംവിധാനങ്ങള്‍ ഇവയില്‍ കമ്പനി ഉള്‍പ്പെടുത്തും. നിലവില്‍ ഫ്യൂച്ചര്‍ എന്ന് വിളിക്കപ്പെടുന്ന പുത്തന്‍ ഡീസല്‍ എഞ്ചിന്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ പണിപ്പുരയിലാണ് മഹീന്ദ്ര.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV500, Scorpio, Thar, Bolero Will Get New BS-VI Diesel Engines. Read In Malayalam
Story first published: Tuesday, June 4, 2019, 13:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X