വില കുറച്ച് മഹീന്ദ്ര XUV500, ലക്ഷ്യം ടാറ്റ ഹാരിയറിന്‍റെ വില്‍പ്പനയോ?

ശ്രേണിയില്‍ മികച്ച വില്‍പ്പനയുണ്ടായിരുന്ന എസ്‌യുവിയായിരുന്നു മഹീന്ദ്ര XUV500. എന്നാല്‍, ടാറ്റ ഹാരിയറിന്റെ വരവ് മഹീന്ദ്ര XUV500 -യുടെ വില്‍പ്പനയെ കാര്യമായിത്തന്നെ ബാധിച്ചെന്ന് വേണം പറയാന്‍. ഏകദേശം 20,000 രൂപയോളമാണ് ഹാരിയറും XUV500 -യുടെ പ്രാരംഭ മോഡലും തമ്മിലുള്ള വില വ്യത്യാസം. മഹീന്ദ്ര XUV500 -യെക്കാളും താഴ്ന്ന വിലയില്‍ ടാറ്റ ഹാരിയര്‍ ലഭിക്കുന്നുവെന്നുള്ളതും ശ്രേണിയില്‍ മികച്ച വില്‍പ്പനയുള്ള വാഹനമെന്ന പദവി ഹാരിയറിന്റെ പക്കലെത്തിക്കാന്‍ സഹായകമായി.

വില കുറച്ച് മഹീന്ദ്ര മഹീന്ദ്ര XUV500, ലക്ഷ്യം ടാറ്റ ഹാരിയറിന്‍റെ വില്‍പ്പനയോ?

ഇപ്പോഴിതാ മത്സരത്തിന് മാറ്റ് കൂട്ടിക്കൊണ്ട് XUV500 -യുടെ പുതിയ W3 വകഭേദം പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര. ഇനി മുതല്‍ മഹീന്ദ്ര XUV500 -യുടെ പ്രാരംഭ മോഡലായിരിക്കും W3.

വില കുറച്ച് മഹീന്ദ്ര മഹീന്ദ്ര XUV500, ലക്ഷ്യം ടാറ്റ ഹാരിയറിന്‍റെ വില്‍പ്പനയോ?

കോയമ്പത്തൂര്‍ എക്‌സ്‌ഷോറൂം കണക്ക് പ്രകാരം 12.8 ലക്ഷം രൂപയാണ് പുതിയ W3 വകഭേദത്തിന്റെ വില. ടാറ്റ ഹാരിയറിന്റെ XE വകഭേദത്തിനെ ലക്ഷ്യമാക്കിയാണ് പുതിയ W3 വകഭേദത്തെ മഹീന്ദ്ര പുറത്തിറക്കിയിരിക്കുന്നത്.

Most Read:വില്‍പ്പനയില്ല - സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

വില കുറച്ച് മഹീന്ദ്ര മഹീന്ദ്ര XUV500, ലക്ഷ്യം ടാറ്റ ഹാരിയറിന്‍റെ വില്‍പ്പനയോ?

ദില്ലി എക്‌സ്‌ഷോറൂമില്‍ 12.69 ലക്ഷം രൂപയാണ് ടാറ്റ ഹാരിയര്‍ XE വകഭേദത്തിന് വില. ഹാരിയറിന്റെ വില്‍പ്പന കൈക്കലാക്കുകയാണ് പുതിയ XUV500 W3 വകഭേദത്തിലൂടെ മഹീന്ദ്ര ലക്ഷ്യമിടുന്നത്.

വില കുറച്ച് മഹീന്ദ്ര മഹീന്ദ്ര XUV500, ലക്ഷ്യം ടാറ്റ ഹാരിയറിന്‍റെ വില്‍പ്പനയോ?

പുതിയ മഹീന്ദ്ര XUV500 -യുടെ റിവ്യു വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്. ക്രോമിന് പ്രാധാന്യം നല്‍കാത്ത മുന്‍ഭാഗമാണ് വീഡിയോയിലെ മഹീന്ദ്ര XUV500 W3 വകഭേത്തില്‍ കാണാനാവുന്നത്. ഗ്രില്ലില്‍ ഗ്രെയ് നിറത്തിലുള്ള പ്ലാസ്റ്റിക്ക് ഘടകങ്ങള്‍ കാണാം.

വില കുറച്ച് മഹീന്ദ്ര മഹീന്ദ്ര XUV500, ലക്ഷ്യം ടാറ്റ ഹാരിയറിന്‍റെ വില്‍പ്പനയോ?

ഉയര്‍ന്ന വകഭേദങ്ങളില്‍ കാണുന്ന ഫോഗ് ലാമ്പുകളോ ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളോ പുത്തന്‍ വകഭേദത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. പ്രൊജക്ടര്‍ യൂണിറ്റാണ് ഹെഡ്‌ലൈറ്റുകള്‍. മറ്റു വകഭേദങ്ങളില്‍ കാണുന്ന ഇരട്ട നിറമുള്ള ബമ്പറുകള്‍ക്ക് പകരം ഒറ്റ നിറമുള്ള ബമ്പറാണ് എസ്‌യുവിയ്ക്ക് കമ്പനി നല്‍കിയിരിക്കുന്നത്.

വില കുറച്ച് മഹീന്ദ്ര മഹീന്ദ്ര XUV500, ലക്ഷ്യം ടാറ്റ ഹാരിയറിന്‍റെ വില്‍പ്പനയോ?

കാഴ്ചയില്‍ W5 വകഭേദത്തോട് സാമ്യം പുലര്‍ത്തുമെങ്കിലും അങ്ങിങ്ങായി ചില മാറ്റങ്ങള്‍ കാണാം. W5 വകഭേത്തില്‍ കാണുന്ന 17 ഇഞ്ച് സ്റ്റീല്‍ വീലുകളാണ് പുതിയ W3 വകഭേദത്തിലുമുള്ളത്. അകത്തളത്തില്‍ കറുപ്പ് നിറത്തിനാണ് മഹീന്ദ്ര പ്രാധാന്യം നല്‍കിയിരിക്കുന്നത്.

വില കുറച്ച് മഹീന്ദ്ര മഹീന്ദ്ര XUV500, ലക്ഷ്യം ടാറ്റ ഹാരിയറിന്‍റെ വില്‍പ്പനയോ?

എക്സ്റ്റീരിയറിലേത് പോലെ തന്നെ ഇന്റീരിയറിലും മഹീന്ദ്ര XUV500 W5 മോഡലിനെ പകര്‍ത്താനാണ് W3 ശ്രമിച്ചിരിക്കുന്നത്. എന്നാല്‍ W5 -ല്‍ നിന്നും ചില മാറ്റങ്ങള്‍ എസ്‌യുവിയില്‍ കമ്പനി വരുത്തിയിട്ടുണ്ട്. സെന്റര്‍ കണ്‍സോളില്‍ കുറവ് ഫീച്ചറുകള്‍ മാത്രമെ കമ്പനി നല്‍കിയിട്ടുള്ളൂ.

Most Read:ടിവിഎസ് റേഡിയോണിന് പുതിയ രണ്ട് നിറങ്ങള്‍ കൂടി, വില 50,070 രൂപ

വില കുറച്ച് മഹീന്ദ്ര മഹീന്ദ്ര XUV500, ലക്ഷ്യം ടാറ്റ ഹാരിയറിന്‍റെ വില്‍പ്പനയോ?

എസി കണ്‍ട്രോള്‍ സംവിധാനം മാത്രമെ ഇതില്‍ ലഭ്യമായുള്ളൂ. മറ്റു വകഭേദങ്ങളില്‍ കാണുന്ന ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഇല്ലെന്നത് W3 വകഭേദത്തിന്റെ പോരായ്മയായി കാണാം. ഡബിള്‍ ഡിന്‍ ഓഡിയോ സംവിധാനമാണ് എസ്‌യുവിയിലുള്ളത്.

ബോഡിയിലുടനീളം കറുപ്പ് നിറമുള്ള പ്ലാസ്റ്റിക്ക് ക്ലാഡിംഗുണ്ട്. W5 വകഭേദത്തിലേതിന് സമാനമാണ് ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍. വൈദ്യുതമായി മടക്കാവുന്ന സൈഡ് മിററുകളാണ് പുതിയ മഹീന്ദ്ര XUV500 W3 വകഭേദത്തിലുള്ളത്.

വില കുറച്ച് മഹീന്ദ്ര മഹീന്ദ്ര XUV500, ലക്ഷ്യം ടാറ്റ ഹാരിയറിന്‍റെ വില്‍പ്പനയോ?

എസ്‌യുവിയിലെ എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണും സവിശേഷമായ ഫീച്ചറായി കാണാവുന്നതാണ്. കൂടാതെ മുന്നിലും പിന്നിലും ആംറെസ്റ്റോട് കൂടിയ, ഉയരം ക്രമീകരിക്കാവുന്ന സീറ്റുകളും എസ്‌യുവിയില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

Source: Auto Trend TV

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra launched XUV500 W3 variant in lower price which may rival to Tata Harrier: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X