മഹീന്ദ്ര XUV300 എഎംടി പതിപ്പ് ഉടന്‍ വിപണിയില്‍

വിപണിയിലെത്തി ഏതാനും നാളുകള്‍ക്കുള്ളില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമായി മാറിയ വാഹനമാണ് മഹീന്ദ്ര XUV300. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ലഭിച്ച വരവേല്‍പ്പ് ഈ കോമ്പാക്റ്റ് എസ്‌യുവിയുടെ എഎംടി മോഡലിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിരിക്കുകയാണ്. ഒട്ടും വൈകാതെ തന്നെ XUV300 എഎംടി പതിപ്പിനെ മഹീന്ദ്ര വില്‍പ്പനയ്‌ക്കെത്തിക്കുമന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മഹീന്ദ്ര XUV300 എഎംടി പതിപ്പ് ഉടന്‍ വിപണിയില്‍

ഇപ്പോഴിതാ പരസ്യചിത്രം ഷൂട്ട് ചെയ്യുന്നതിനിടിയില്‍ എടുത്ത എസ്‌യുവിയുടെ ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. ഉയര്‍ന്ന വകഭേദമായ W8 -നെയാണ് പരസ്യചിത്രത്തിനായി കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

മഹീന്ദ്ര XUV300 എഎംടി പതിപ്പ് ഉടന്‍ വിപണിയില്‍

എസ്‌യുവിയുടെ ടെയില്‍ഗേറ്റില്‍ പതിഞ്ഞിട്ടുള്ള വേരിയന്റ് നാമം ഇത് വ്യക്തമാക്കുന്നു. മാത്രമല്ല, ഓട്ടോഷിഫ്റ്റ് ബാഡ്ജും വേരിയന്റ് നാമത്തിന് തൊട്ട് താഴെയായി സ്ഥാനം പിടിച്ചിരിക്കുന്നു.

മഹീന്ദ്ര XUV300 എഎംടി പതിപ്പ് ഉടന്‍ വിപണിയില്‍

എന്നാല്‍, W8 -നെ കൂടാതെ എഎംടി ഗിയര്‍ബോക്‌സ് ലഭിക്കുന്ന മറ്റു വകഭേദങ്ങള്‍ ഏതൊക്കെയാണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവില്‍ W4, W6, W8, W8 (O) എന്നിങ്ങനെ നാല് വകഭേദങ്ങളാണ് മഹീന്ദ്ര XUV300 -യ്ക്കുള്ളത്.

മഹീന്ദ്ര XUV300 എഎംടി പതിപ്പ് ഉടന്‍ വിപണിയില്‍

എല്ലാ വകഭേദങ്ങളിലും ഒരേ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ തന്നെയാണുള്ളത്. എസ്‌യുവിയിലെ 1.2 ലിറ്റര്‍ ശേഷിയുള്ള മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 115 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കുന്നതാണ്.

മഹീന്ദ്ര XUV300 എഎംടി പതിപ്പ് ഉടന്‍ വിപണിയില്‍

മറുഭാഗത്ത് 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റാവട്ടെ പരമാവധി 115 bhp കരുത്തും 300 Nm torque ഉം കുറിക്കുന്നതാണ്. ഇരു എഞ്ചിന്‍ യൂണിറ്റുകളിലും ആറ് സ്പീഡാണ് ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക്ക് അഥവാ എഎംടി ഗിയര്‍ബോക്‌സോട് കൂടിയ XUV300 -യുടെ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: പുതിയ മൂന്ന് നിറങ്ങളില്‍ യമഹ MT-15

മഹീന്ദ്ര XUV300 എഎംടി പതിപ്പ് ഉടന്‍ വിപണിയില്‍

നിലവിലുള്ള മുന്‍വീല്‍ ഡ്രൈവ് ഓപ്ഷന്‍ തന്നെ എഎംടി പതിപ്പുകളിലും തുടരാനാണ് കമ്പനി തീരുമാനം. അതിനാല്‍ തന്നെ ഓള്‍വീല്‍ ഡ്രൈവ് സംവിധാനം മഹീന്ദ്ര XUV300 എഎംടിയില്‍ ലഭ്യമാവില്ലെന്നാണ് സൂചന.

Most Read: മാരുതി ബലെനോയ്ക്ക് പുതിയ റെക്കോർഡ്, വിൽപ്പന കണ്ണഞ്ചും വേഗത്തിൽ

മഹീന്ദ്ര XUV300 എഎംടി പതിപ്പ് ഉടന്‍ വിപണിയില്‍

ശ്രേണിയില്‍ മികച്ച രണ്ടാമത്തെ വില്‍പ്പനയുള്ള എസ്‌യുവിയാണ് മഹീന്ദ്ര XUV300. പോയ മാസങ്ങളിലെല്ലാം തന്നെ സ്ഥിരതയാര്‍ന്ന വില്‍പ്പന കണക്കുകളാണ് എസ്‌യുവിയ്ക്കുള്ളത്.

Most Read: ഏഥറില്‍ 220 കോടി രൂപയുടെ നിക്ഷേപം നടത്തി ഫ്‌ളിപ്പ്കാര്‍ട്ട് സ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍

മഹീന്ദ്ര XUV300 എഎംടി പതിപ്പ് ഉടന്‍ വിപണിയില്‍

എങ്കിലും ശ്രേണിയില്‍ കടുത്ത മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ എഎംടി മോഡല്‍ കൂടി എത്തുന്നതോടെ വില്‍പ്പനയില്‍ കൂടുതല്‍ വര്‍ധനവ് ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

മഹീന്ദ്ര XUV300 എഎംടി പതിപ്പ് ഉടന്‍ വിപണിയില്‍

മികച്ച ഫീച്ചറുകളാണ് എസ്‌യുവിയില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്. ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, ആപ്പിള്‍ കാര്‍പ്ലേ & ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, വൈദ്യുത സണ്‍റൂഫ്, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ്സ് എന്‍ട്രി, റെയിന്‍-സെന്‍സിംഗ് വൈപ്പറുകള്‍, ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് മഹീന്ദ്ര XUV300 -യിലുള്ളത്.

Source: Throttle Blips

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 AMT Spied During TV Commercial Shoot. Read In Malayalam
Story first published: Monday, June 3, 2019, 17:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X