മഹീന്ദ്ര XUV300 ഡീസല്‍ ഓട്ടോമാറ്റിക് അടുത്തമാസം, ബുക്കിങ് തുടങ്ങി

മഹീന്ദ്ര XUV300 ഡീസല്‍ ഓട്ടോമാറ്റിക് അടുത്തമാസം വിപണിയിലെത്തും. മാഗ്നറ്റി മറേലി നിര്‍മ്മിക്കുന്ന എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) ഗിയര്‍ബോക്‌സിനൊപ്പമാണ് പുതിയ 1.5 ലിറ്റര്‍ XUV300 ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പ് വില്‍പ്പനയ്ക്ക് വരിക. മാരുതി വിറ്റാര ബ്രെസ്സയിലും ടാറ്റ നെക്‌സോണിലുമുള്ള എഎംടി ഗിയര്‍ബോക്‌സ് യൂണിറ്റും മാഗ്നറ്റി മറേലി നിര്‍മ്മിതമാണ്.

മഹീന്ദ്ര XUV300 ഡീസല്‍ ഓട്ടോമാറ്റിക് അടുത്തമാസം, ബുക്കിങ് തുടങ്ങി

നിലവില്‍ ബ്രെസ്സയും നെക്‌സോണും മാത്രമാണ് നാലു മീറ്ററില്‍ താഴെയുള്ള ഡീസല്‍ ഓട്ടോമാറ്റിക് എസ്‌യുവികള്‍. ജൂലായില്‍ ഓട്ടോമാറ്റിക് പതിപ്പ് വരുമെന്ന സ്ഥിരീകരണം ലഭിച്ചതോടെ രാജ്യമെങ്ങുമുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ പുതിയ എസ്‌യുവിയുടെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ചുരുങ്ങിയ കാലയളവുകൊണ്ടുതന്നെ വന്‍ പ്രചാരമാണ് XUV300 വിപണിയില്‍ നേടുന്നത്.

മഹീന്ദ്ര XUV300 ഡീസല്‍ ഓട്ടോമാറ്റിക് അടുത്തമാസം, ബുക്കിങ് തുടങ്ങി

വില്‍പ്പനയില്‍ മാരുതി ബ്രെസ്സയ്ക്കും ഹ്യുണ്ടായി വെന്യുവിനും പിറകില്‍ മൂന്നാമനാണ് മഹീന്ദ്ര XUV300. പുതിയ എഎംടി പതിപ്പ് എസ്‌യുവിയുടെ പ്രചാരം ഇനിയും കൂട്ടുമെന്ന കാര്യമുറപ്പ്. TUV300 -യുടെ റിക്കാര്‍ഡോ എഎംടി യൂണിറ്റില്‍ നിന്നും വ്യത്യസ്തമായി ഒഴുക്കുള്ള ഗിയര്‍ ഷിഫ്റ്റായിരിക്കും XUV300 -യിലെ ആറു സ്പീഡ് എഎംടി ഗിയര്‍ബോക്‌സ് കാഴ്ച്ചവെക്കുക.

മഹീന്ദ്ര XUV300 ഡീസല്‍ ഓട്ടോമാറ്റിക് അടുത്തമാസം, ബുക്കിങ് തുടങ്ങി

റിക്കാര്‍ഡോ എഎംടി ഗിയര്‍ബോക്‌സ് ഉപയോഗിക്കാന്‍ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് TUV300 എഎംടിയെ കമ്പനി പിന്‍വലിച്ചത്. ഏകദേശം അന്‍പതിനായിരം രൂപയോളം പുതിയ XUV300 എഎംടിക്ക് കൂടുതല്‍ വില പ്രതീക്ഷിക്കാം. അതായത് കോമ്പാക്ട് എസ്‌യുവികളിലെ ഏറ്റവും വില കൂടിയ ഡീസല്‍ ഓട്ടോമാറ്റിക് അവതാരമായിരിക്കും XUV300.

മഹീന്ദ്ര XUV300 ഡീസല്‍ ഓട്ടോമാറ്റിക് അടുത്തമാസം, ബുക്കിങ് തുടങ്ങി

എഎംടി ഗിയര്‍ബോക്‌സ് ലഭിക്കുന്നുണ്ടെന്നതൊഴിച്ചാല്‍ മറ്റു വ്യത്യാസങ്ങളൊന്നും പുതിയ XUV300 ഓട്ടോമാറ്റിക് കുറിക്കില്ല. മറാസോയിലെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ എസ്‌യുവിയില്‍ തുടരും. 115 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ പ്രാപ്തമാണ്. നിലവില്‍ കോമ്പാക്ട് എസ്‌യുവികളില്‍ ഏറ്റവും കരുത്തുകൂടിയ മോഡലാണ് XUV300.

Most Read: എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

മഹീന്ദ്ര XUV300 ഡീസല്‍ ഓട്ടോമാറ്റിക് അടുത്തമാസം, ബുക്കിങ് തുടങ്ങി

ഡീസല്‍ മോഡലിന് പിന്നാലെ എസ്‌യുവിയുടെ പെട്രോള്‍ പതിപ്പിനും എഎംടി ഗിയര്‍ബോക്‌സ് നല്‍കാന്‍ മഹീന്ദ്ര ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇതിന് കുറച്ചു കാലതാമസമുണ്ടാവും. സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും യാതൊരു കുറവും വരുത്താതെയാണ് XUV300 യൂണിറ്റുകള്‍ വിപണിയില്‍ എത്തുന്നത്.

Most Read: മഹീന്ദ്ര ഥാര്‍ 700 ഡീലര്‍ഷിപ്പുകളില്‍ വന്നുതുടങ്ങി

മഹീന്ദ്ര XUV300 ഡീസല്‍ ഓട്ടോമാറ്റിക് അടുത്തമാസം, ബുക്കിങ് തുടങ്ങി

ഏഴു എയര്‍ബാഗുകള്‍, ടയര്‍ പ്രഷര്‍ മോണിട്ടറിങ് സംവിധാനം, നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ആന്റി - റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, പിന്‍ പാര്‍ക്കിങ് ക്യാമറ, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ മുതലായ നിരവധി ക്രമീകരണങ്ങള്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി എസ്‌യുവിയിലുണ്ട്.

Most Read: രണ്ടാമൂഴത്തിന് മിത്സുബിഷി ലാന്‍സര്‍ ഇവോ

മഹീന്ദ്ര XUV300 ഡീസല്‍ ഓട്ടോമാറ്റിക് അടുത്തമാസം, ബുക്കിങ് തുടങ്ങി

വൈദ്യുത സണ്‍റൂഫും തുകല്‍ വിരിച്ച സീറ്റുകളും XUV300 -യിലെ വലിയ പ്രലോഭനങ്ങളാണെന്ന് ഇവിടെ പരാമര്‍ശിക്കണം. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍, പിന്‍ എസി വെന്റുകള്‍ എന്നിങ്ങനെ നീളും മറ്റു XUV300 വിശേഷങ്ങള്‍.

Source: Autocar India

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 Automatic Bookings Open. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X