മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

പുതിയ XUV300 എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് മഹീന്ദ്ര തുടങ്ങി. നാലു മീറ്ററില്‍ താഴെയുള്ള മഹീന്ദ്രയുടെ കോമ്പാക്ട് എസ്‌യുവിയാണ് XUV300. വെബ്‌സൈറ്റ് മുഖേനയും ഡീലര്‍ഷിപ്പുകളില്‍ ചെന്ന് നേരിട്ടും XUV300 ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്. രാജ്യത്തെ മുഴുവന്‍ ഡീലര്‍ഷിപ്പുകളും എസ്‌യുവിയുടെ ബുക്കിംഗ് സ്വീകരിക്കും.

മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

ഫെബ്രുവരി 22 -നാണ് മഹീന്ദ്ര XUV300 വില്‍പ്പനയ്ക്കു വരിക. മാരുതി ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്, ടാറ്റ നെക്‌സോണ്‍ എന്നിവര്‍ക്കിടയില്‍ കടന്നുവരുന്ന XUV300 -യ്ക്ക് മത്സരവില പ്രതീക്ഷിക്കാം. മോണോകോഖ് ബോഡിയുള്ള സാങ്‌യോങ് ടിവോലിയാണ് XUV300 -യ്ക്ക് ആധാരം.

മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ എസ്‌യുവിയില്‍ അണിനിരക്കും. ശ്രേണിയില്‍ ഏറ്റവും മികച്ച കരുത്തും ടോര്‍ഖുമായിരിക്കും XUV300 കുറിക്കുക. ഇക്കാര്യത്തില്‍ കമ്പനി അവകാശവാദം ഉയര്‍ത്തിയിട്ടുണ്ട്.

Most Read: ചൈനീസ് മാജിക്കുമായി എംജി മോട്ടോര്‍, ടാറ്റ ഹാരിയറിനെ പിടിക്കാന്‍ ഹെക്ടര്‍ വരുന്നൂ

മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് 135 bhp വരെ കരുത്തുണ്ടാവും; ഡീസല്‍ എഞ്ചിന് 121 bhp വരെയും. 200 Nm torque പെട്രോള്‍ എഞ്ചിനും 300 Nm torque ഡീസല്‍ എഞ്ചിനും കാഴ്ച്ചവെക്കും. മറാസോ എംപിവിയിലുള്ള എഞ്ചിന്‍ യൂണിറ്റാണ് XUV300 ഡീസല്‍ പങ്കിടുന്നത്.

മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

മുഴുവന്‍ XUV300 മോഡലുകളും മുന്‍ വീല്‍ ഡ്രൈവില്‍ മാത്രമെ ഒരുങ്ങുകയുള്ളൂ. ഓപ്ഷനല്‍ വ്യവസ്ഥയില്‍ പോലും ഓള്‍ വീല്‍ ഡ്രൈവ് പതിപ്പ് XUV300 -യില്‍ വരില്ല. ഇരട്ട എയര്‍ബാഗുകള്‍, നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്, ആറു സ്പീഡ് ഗിയര്‍ബോക്‌സ്, എല്‍ഇഡി ടെയില്‍ലാമ്പ്, നാലു പവര്‍ വിന്‍ഡോ എന്നീ സവിശേഷതകള്‍ വകഭേദങ്ങള്‍ക്ക് മുഴുവനുണ്ട്.

മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

അതേസമയം ഏറ്റവും ഉയര്‍ന്ന XUV300 വകഭേദം മുന്‍ പാര്‍ക്കിംഗ് സെന്‍സറുകളും ഇരട്ട സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും കൂടുതല്‍ അവകാശപ്പെടും. ശ്രേണിയിലെതന്നെ ആദ്യ ഫീച്ചറുകളാണിത്. ഇതിനുപുറമെ ഏഴു എയര്‍ബാഗുകളും പാനരോമിക് സണ്‍റൂഫും ഉയര്‍ന്ന XUV300 വകഭേദത്തിന്റെ മാത്രം വിശേഷങ്ങളില്‍പ്പെടും.

മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

നേരത്ത പ്രാരംഭ XUV300 മോഡലിനെ ക്യാമറ പകര്‍ത്തിയിരുന്നു. സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ വലിയ പിശുക്ക് കമ്പനി കാട്ടിയിട്ടില്ല. 2-DIN ഓഡിയോ സംവിധാനം, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയുള്ള ഇന്‍സ്ട്രമെന്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍, ടാക്കോമീറ്റര്‍ തുടങ്ങിയവയെല്ലാം പ്രാരംഭ മോഡലിലുണ്ട്.

മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രാകരം ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷനും എസ്‌യുവിയില്‍ എന്തായാലും ഒരുങ്ങും. സീറ്റ് ബെല്‍റ്റ് റൈമന്‍ഡറുമുണ്ട് XUV300 -യ്ക്ക്. W4, W6, W8, W8(O) എന്നിങ്ങനെ നാലു വകഭേദങ്ങളാണ് പുതിയ എസ്‌യുവിയില്‍ അണിനിരക്കുക.

മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

കമ്പനിയുടെ ചകാന്‍ ശാല XUV300 -യുടെ ഉത്പാദനത്തിന് നേതൃത്വം നല്‍കും. KUV100, XUV500 എന്നീ മോണോകോഖ് എസ്‌യുവികളും ചകാന്‍ ശാലയില്‍ നിന്നാണ് പുറത്തുവരുന്നത്. ആധാരം ടിവോലിയാണെങ്കിലും രൂപഭാവത്തില്‍ വ്യത്യസ്തമായ ശൈലി XUV300 പിന്തുടരും.

Most Read: ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

മഹീന്ദ്ര XUV300 ബുക്കിംഗ് തുടങ്ങി, നോട്ടം മാരുതി ബ്രെസ്സയുടെ വിപണിയില്‍

ഈ വര്‍ഷം മഹീന്ദ്ര അവതരിപ്പിക്കുന്ന ആദ്യത്തെ പ്രധാന മോഡലാണിത്; അതേസമയം നാലു മീറ്ററില്‍ താഴെ കമ്പനി കൊണ്ടുവരുന്ന നാലാമത്തേതും. XUV300 -യുടെ ഏഴു സീറ്റര്‍ പതിപ്പിനെയും അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. 2020 ഓടെ ഏഴു സീറ്റര്‍ XUV300 പതിപ്പിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 Bookings Open. Read in Malayalam.
Story first published: Thursday, January 10, 2019, 10:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X