മഹീന്ദ്ര XUV300 ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്ര ശ്രേണിയില്‍ പുതിയ മലിനീകരണ നിരോധന ചട്ടങ്ങള്‍ അനുസരിച്ച് ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ആദ്യ വാഹനമാണ് XUV300. ഡല്‍ഹിയില്‍ വാഹനത്തിന്റെ ബിഎസ് VI പതിപ്പ് പരീക്ഷണം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

മഹീന്ദ്ര XUV300 ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷം ഉത്സവകാലത്ത് പുതിയ ബിഎസ് VI XUV300 നിര്‍മ്മാതാക്കള്‍ പുറത്തിറക്കുമെന്നാണ് കരുതുന്നത്. കര്‍ശനമാക്കുന്ന പുതിയ ചട്ടങ്ങള്‍ പാലിക്കാന്‍ വാഹനത്തിന്റെ ഡീസല്‍ പതിപ്പിനും മാറ്റങ്ങള്‍ വരുത്തും. ഈ വര്‍ഷം അവസാനത്തോടെ ഡീസല്‍ പതിപ്പും ബിഎസ് VI നിലവാരത്തിലെത്തിക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

മഹീന്ദ്ര XUV300 ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പരീക്ഷണ സമയത്ത് വാഹനം മൂഴുവന്‍ ടെസ്റ്റിങ് സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നതിനാല്‍ പുറത്തെ മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിയില്ല.

മഹീന്ദ്ര XUV300 ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നിലവിലുള്ള മോഡലിനേക്കാള്‍ വില കൂടുതലായിരിക്കും പുതിയ മോഡലിന്. പുതുക്കിയ കോസ്‌മെറ്റിക്ക് പരിഷ്‌കരണവും, നൂതന സോഫ്റ്റ്‌വെയര്‍ സംവിധാനവും, എക്‌സോസ്റ്റ് സിസ്റ്റവുമാവും വാഹനത്തിന്.

മഹീന്ദ്ര XUV300 ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഈ വര്‍ഷം ആദ്യമാണ് XUV300 എസ്‌യുവിയെ മഹീന്ദ്ര ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് പതിപ്പിലും വാഹനം ലഭ്യമാണ്. 1.2 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ് പെട്രോള്‍ എഞ്ചിന്‍. 110 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ ഈ എഞ്ചിനാവും.

മഹീന്ദ്ര XUV300 ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

മറുവശത്ത് മഹീന്ദ്ര മരാസ്സോയില്‍ കാണപ്പെടുന്ന, 115 bhp കരുത്തും 300 Nm torque ഉം നല്‍കുന്ന 1.5 ലിറ്റര്‍ ടര്‍ബോ 1 ഡീസല്‍ എഞ്ചിനാണ്. രണ്ട് എഞ്ചിനുകളും ബിഎസ് VI നിലവാരത്തിലേക്ക് ഉയര്‍ത്താനാണ് മഹീന്ദ്രയുടെ തീരുമാനം.

മഹീന്ദ്ര XUV300 ബിഎസ് VI -ന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ XUV300 -ന്റെ വിലയേപ്പറ്റി മഹീന്ദ്ര ഇതുവരെ ഒരു സൂചനയും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പടിയിറങ്ങി പോകുന്ന പഴയ മോഡലിലും 25,000-30,000 രൂപവരെ വാഹനത്തിന് വില കൂടാം. നിലവില്‍ പ്രാരംഭ പതിപ്പിന് 8.1 ലക്ഷം രൂപ മുതല്‍ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 12.69 ലക്ഷം രൂപയുമാണ് XUV300 -ന്റെ വില.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 BS-VI Was Spotted Testing In Delhi. Read More Malayalam.
Story first published: Wednesday, July 17, 2019, 13:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X