ബിഎസ് VI നിലവാരത്തിലേക്ക് മഹീന്ദ്ര XUV300, ആദ്യ ചിത്രങ്ങള്‍ പുറത്ത്‌

അടുത്തിടെ പുറത്തിറങ്ങിയ XUV300 കോമ്പാക്റ്റ് എസ്‌യുവിയെ ഭാരത് സ്‌റ്റേജ് നിലവാരത്തിലേക്ക് മാറ്റിയെടുക്കുന്നതിനുള്ള പണിപ്പുരയിലാണ് വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര. എസ്‌യുവിയുടെ ഭാരത് സ്റ്റേജ് VI മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളിപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ചെന്നെ നഗര വീഥികളിലൂടെ താല്‍ക്കാലിക നമ്പര്‍ പ്ലേറ്റുപയോഗിച്ച് പരീക്ഷിക്കുന്ന എസ്‌യുവിയുടെ ചിത്രങ്ങളാണ് പുറത്തെത്തിയത്.

ബിഎസ് VI നിലവാരത്തിലേക്ക് മഹീന്ദ്ര XUV300, ആദ്യ ചിത്രങ്ങള്‍ പുറത്ത്‌

എസ്‌യുവിയുടെ ഇന്ധന ടാങ്കിന് മുകളിലായി ബിഎസ് VI സ്റ്റിക്കര്‍ പതിച്ചിട്ടുണ്ട്. ഇതാണ് ഭാരത് സ്റ്റേജ് VI മോഡലാണെന്ന് തിരിച്ചറിയാന്‍ സഹായകമായത്. എന്നാലിത് പെട്രോള്‍ പതിപ്പാണോ ഡീസല്‍ പതിപ്പാണോയെന്നതിന് കുറിച്ച് യാതൊരു വിവരവുമില്ല.

ബിഎസ് VI നിലവാരത്തിലേക്ക് മഹീന്ദ്ര XUV300, ആദ്യ ചിത്രങ്ങള്‍ പുറത്ത്‌

1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റും 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റുമാണ് മഹീന്ദ്ര XUV300 -യിലുള്ളത്. 2020 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍നുസരിച്ച് ഇരു എഞ്ചിന്‍ പതിപ്പുകളെയും കമ്പനി പരിഷ്‌കരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബിഎസ് VI നിലവാരത്തിലേക്ക് മഹീന്ദ്ര XUV300, ആദ്യ ചിത്രങ്ങള്‍ പുറത്ത്‌

112 bhp കരുത്തും 200 Nm torque ഉം ആയിരിക്കും XUV300 -യിലെ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ കുറിക്കുക. മറുഭാഗത്ത് 115 bhp കരുത്തും 300 Nm torque ഉം പരമാവധി കുറിക്കുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍.

ബിഎസ് VI നിലവാരത്തിലേക്ക് മഹീന്ദ്ര XUV300, ആദ്യ ചിത്രങ്ങള്‍ പുറത്ത്‌

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളിലുമുള്ളത്. നിലവില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് പരീക്ഷിക്കാനൊരുങ്ങുകയാണ് കമ്പനി.

ബിഎസ് VI നിലവാരത്തിലേക്ക് മഹീന്ദ്ര XUV300, ആദ്യ ചിത്രങ്ങള്‍ പുറത്ത്‌

വൈകാതെ തന്നെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സോട് കൂടിയ XUV300 വിപണിയിലെത്തുമെന്നാണ് കമ്പനി വൃത്തങ്ങള്‍ അറിയിക്കുന്നത്.

Most Read:കോമ്പസ് കിട്ടിയത് 4 മാസം വൈകി, ജീപ്പ് ഡീലർഷിപ്പിന് 50,000 രൂപ പിഴ വിധിച്ച് കോടതി

ബിഎസ് VI നിലവാരത്തിലേക്ക് മഹീന്ദ്ര XUV300, ആദ്യ ചിത്രങ്ങള്‍ പുറത്ത്‌

ഓട്ടോമാറ്റിക്ക് ഗിയര്‍ബബോക്‌സ് ഓപ്ഷനെത്തിയാല്‍ XUV300 -യുടെ എക്‌സ്‌ഷോറൂം വില ഏതാണ്ട് 50,000 രൂപയോളം വര്‍ധിക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നു.

Most Read:മഹീന്ദ്ര എസ്‌യുവികള്‍ക്ക്‌ 85,000 രൂപ വരെ ഡിസ്കൗണ്ടുകള്‍

ബിഎസ് VI നിലവാരത്തിലേക്ക് മഹീന്ദ്ര XUV300, ആദ്യ ചിത്രങ്ങള്‍ പുറത്ത്‌

ഇവയെ കൂടാതെ എസ്‌യുവിയുടെ ഇലക്ട്രിക്ക് പതിപ്പും ഉടന്‍ വിപണിയിലെത്തിക്കുമെന്ന് മഹീന്ദ്ര പറയുന്നു. 2020 ഓട്ടോ എക്‌സ്‌പോയിലായിരിക്കും മഹീന്ദ്ര XUV300 ഇലക്ട്രിക്ക് കമ്പനി അവതരിപ്പിക്കുക. XUV300 ഇന്ത്യയില്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ മുമ്പ് പല തവണ പുറത്തുവന്നിരുന്നു.

Most Read:പെട്രോളും ഡീസലും വേണ്ട, വെള്ളത്തിലോടുന്ന എഞ്ചിന്‍ കണ്ടുപിടിച്ച് തമിഴ്‌നാട്ടുകാരന്‍

ബിഎസ് VI നിലവാരത്തിലേക്ക് മഹീന്ദ്ര XUV300, ആദ്യ ചിത്രങ്ങള്‍ പുറത്ത്‌

ഇന്ത്യന്‍ കോമ്പാക്റ്റ് എസ്‌യുവി ശ്രേണിയിലെ മികച്ച വില്‍പ്പനയുള്ള രണ്ടാമത്തെ വാഹനമാണ് മഹീന്ദ്ര XUV300. വിപണിയിലെത്തി ആദ്യ മൂന്ന് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും 26,000 ബുക്കിംഗ് എസ്‌യുവി നേടിയിരുന്നു. വിപണിയില്‍ മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവരാണ് മഹീന്ദ്ര XUV300 -യുടെ എതിരാളികള്‍.

Source: Vikatan

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Mahindra XUV300 BS-VI Model Spied Testing: read in malayalam
Story first published: Monday, May 13, 2019, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X