ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്റര്‍, വിപ്ലവം സൃഷ്ടിക്കാന്‍ മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

വിലയില്‍ വിപ്ലവം സൃഷ്ടിച്ചാണ് പുത്തന്‍ മഹീന്ദ്ര XUV300 വിപണിയില്‍ എത്തിയിരിക്കുന്നത്. എസ്‌യുവിയുടെ എഎംടി പതിപ്പും വില്‍പ്പനയ്ക്ക് ഉടന്‍ അണിനിരക്കും. എന്നാല്‍ ഇപ്പോള്‍ XUV300 -യുടെ വൈദ്യുത പതിപ്പിനെയും യാഥാര്‍ത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര. അടുത്തവര്‍ഷം XUV300 ഇലക്ട്രിക്ക് എസ്‌യുവിയെ കമ്പനി അവതരിപ്പിക്കും. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്കെയാണ് പുതിയ വൈദ്യുത മോഡലിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്റര്‍, വിപ്ലവം സൃഷ്ടിക്കാന്‍ മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

ഒറ്റ ചാര്‍ജ്ജില്‍ നാനൂറ് കിലോമീറ്റര്‍ ദൂരമോടാന്‍ XUV300 ഇലക്ട്രിക്കിന് കഴിയും. നിലവില്‍ S210 എന്ന കോഡുനാമത്തിലാണ് എസ്‌യുവി അറിയപ്പെടുന്നത്. രണ്ടു വ്യത്യസ്ത വകഭേദങ്ങള്‍ XUV300 ഇലക്ട്രിക്കിലുണ്ടാവും — ഒന്ന് സ്റ്റാന്‍ഡേര്‍ഡ് റേഞ്ച്; മറ്റൊന്ന് ലോങ് റേഞ്ച്. ഇതില്‍ ലോങ് റേഞ്ച് മോഡല്‍ ഒറ്റ ചാര്‍ജ്ജില്‍ 350 മുതല്‍ 400 കിലോമീറ്റര്‍ ദൂരം പിന്നിടും. 200 കിലോമീറ്റര്‍ പിന്നിടാനുള്ള ശേഷി സ്റ്റാന്‍ഡേര്‍ഡ് മോഡലിനുണ്ട്.

ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്റര്‍, വിപ്ലവം സൃഷ്ടിക്കാന്‍ മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

നിരയില്‍ കൂടുതല്‍ കരുത്തുറ്റ വൈദ്യുത മോട്ടോറും വലിയ ബാറ്ററി സംവിധാനവും ലോങ് റേഞ്ച് പതിപ്പ് അവകാശപ്പെടും.

വരുംഭാവി മുന്‍നിര്‍ത്തി നൂതനമായ ലിഥിയം അയോണ്‍ ബാറ്ററി സംവിധാനം വികസിപ്പിക്കാന്‍ ദക്ഷിണ കൊറിയന്‍ കമ്പനി, എല്‍ജി കെമിക്കലുമായി മഹീന്ദ്ര കൈകോര്‍ത്തു കഴിഞ്ഞു. ഈ കൂട്ടുകെട്ടില്‍ നിന്നുള്ള ബാറ്ററി സംവിധാനമായിരിക്കും XUV300 ഇലക്ട്രിക്കില്‍ ഒരുങ്ങുക.

ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്റര്‍, വിപ്ലവം സൃഷ്ടിക്കാന്‍ മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

നിക്കല്‍ - മാഗനീസ് - കോബാള്‍ട്ട് മൂലകങ്ങളെ അടിസ്ഥാനപ്പെടുത്തി ഉയര്‍ന്ന ഊര്‍ജ്ജമുള്ള ലിഥിയം ബാറ്ററികള്‍ നിര്‍മ്മിച്ച് നല്‍കാനും ഇരു കമ്പനികള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. സാധാരണ XUV300 -യെക്കാള്‍ ഉയര്‍ന്ന വിലസൂചിക ഇലക്ട്രിക്ക് പതിപ്പിന് പ്രതീക്ഷിക്കാം. 7.90 ലക്ഷം രൂപ മുതല്‍ 11.99 ലക്ഷം രൂപ വരെയാണ് XUV300 -യ്ക്ക് വിപണിയില്‍ വില.

ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്റര്‍, വിപ്ലവം സൃഷ്ടിക്കാന്‍ മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

നിലവില്‍ മഹീന്ദ്ര മാത്രമെ വിപണിയില്‍ വൈദ്യുത കാറുകള്‍ പുറത്തിറക്കുന്നുള്ളൂ. E2O, ഇവെരിറ്റോ മോഡലുകള്‍ മഹീന്ദ്രയുടെ ഇലക്ട്രിക്ക് നിരയില്‍ അണിനിരക്കുന്നു. വൈദ്യുത വാഹനങ്ങള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ മോഡലുകള്‍ വിപുലപ്പെടുത്താനുള്ള നീക്കത്തിലാണ് കമ്പനി.

ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്റര്‍, വിപ്ലവം സൃഷ്ടിക്കാന്‍ മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

നേരത്തെ 2018 ഓട്ടോ എക്‌സ്‌പോയില്‍ KUV100 -യുടെ ഇലക്ട്രിക്ക് പതിപ്പ്, eKUV100 -യെ കമ്പനി കാഴ്ച്ചവെച്ചിരുന്നു. ഈ വര്‍ഷാവസാനം മോഡലിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

സമീപഭാവയില്‍തന്നെ ടാറ്റയും വൈദ്യുത നിരയിലേക്ക് കടന്നുവരും. ടിയാഗൊ, ടിഗോര്‍ ഇവി പതിപ്പുകളാണ് ടാറ്റയുടെ മോഡലുകള്‍. രാജ്യാന്തര നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും നിസാനും വൈദ്യുത വാഹനങ്ങളുടെ പരീക്ഷണയോട്ടം ഇന്ത്യയില്‍ തുടരുകയാണ്.

ഒറ്റ ചാര്‍ജ്ജില്‍ 400 കിലോമീറ്റര്‍, വിപ്ലവം സൃഷ്ടിക്കാന്‍ മഹീന്ദ്ര XUV300 ഇലക്ട്രിക്ക്

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി, വാഗണ്‍ആര്‍ ഇലക്ട്രിക്ക് പതിപ്പിനെ അടുത്തവര്‍ഷം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ അഭാവമാണ് വൈദ്യുത വാഹനങ്ങള്‍ രാജ്യത്ത് നേരിടുന്ന പ്രധാന വെല്ലുവിളി. എന്നാല്‍ ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികള്‍ കേന്ദ്രം ആരംഭിച്ചു കഴിഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV300 Electric (S210) Promises A Range Of 400km. Read in Malayalam.
Story first published: Tuesday, February 19, 2019, 16:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X