YouTube

മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

അതിവേഗ റാലി മത്സരങ്ങള്‍ക്ക് XUV300 -യുമായി ഇറങ്ങാന്‍ മഹീന്ദ്ര. FMSCI (ഫെഡറേഷന്‍ ഓഫ് മോട്ടോര്‍സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ഇന്‍ ഇന്ത്യ) സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു XUV300 എസ്‌യുവികളെയാണ് മഹീന്ദ്ര പങ്കെടുപ്പിക്കുന്നത്. ഇതിലൊന്നിന്റെ വളയം ഏഷ്യ പസിഫിക്ക് റാലി ചാമ്പ്യന്‍ ജേതാവ് ഗൗരവ് ഗില്‍ പിടിക്കും. ഏഷ്യ പസിഫിക്ക് റാലി ചാമ്പ്യന്‍ഷിപ്പ് നേടിയ ഏക ഇന്ത്യന്‍ റേസ് കാര്‍ ഡ്രൈവറാണ് ഗൗരവ് ഗില്‍.

മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

ജെകെ ടയര്‍സ് റാലി വിഭാഗം - ജെകെ മോട്ടോര്‍സ്‌പോര്‍ടിന് വേണ്ടി ഗൗരവ് ഗില്‍ കളത്തിലിറങ്ങും. ഈ വര്‍ഷം ജെകെ മോട്ടോര്‍സ്‌പോര്‍ട്‌സിന് രണ്ടു റാലി എഡിഷന്‍ നല്‍കാനാണ് മഹീന്ദ്രയുടെ തീരുമാനം. എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ഇതില്‍പ്പെടും.

മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

റാലി എഡിഷന്‍ പതിപ്പായതുകൊണ്ട് എസ്‌യുവികളുടെ പുറംമോടിയിലും അകത്തളത്തിലും എഞ്ചിനിലും കാര്യമായ രൂപമാറ്റം സംഭവിക്കുമെന്ന കാര്യമുറപ്പാണ്. റാലി സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി റാലി എഡിഷന്‍ XUV300 -യുടെ വിവരങ്ങള്‍ മഹീന്ദ്ര പുറത്തുവിടും. ഇതിനിടയില്‍ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പിനായി മഹീന്ദ്ര ഒരുക്കുന്ന XUV300 -യുടെ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

നിറശൈലിയടക്കം പരിഷ്‌കാരങ്ങള്‍ ഒരുപാട് എസ്‌യുവിയില്‍ കാണാം. അലോയ് വീലുകളുമുണ്ട് മാറ്റങ്ങള്‍. നിലവിലത്തേതിനെക്കാളും ഭാരം കുറഞ്ഞ അലോയ് യൂണിറ്റാണ് റാലി എഡിഷനില്‍ കമ്പനി ഉപയോഗിക്കുന്നത്. ഡ്രൈവര്‍ക്കും കോ ഡ്രൈവര്‍ക്കും സംരക്ഷണമേകാന്‍ പ്രത്യേക റോള്‍ കേജും മഹീന്ദ്ര ഘടിപ്പിച്ചിട്ടുണ്ട്.

മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

ബക്കറ്റ് ശൈലിയുള്ള റാലി സീറ്റുകളും പുതിയ ചെറിയ സ്റ്റീയറിങ് വീലും XUV300 റാലി എഡിഷന്റെ പ്രത്യേകതയാണ്. ഡാഷ്‌ബോര്‍ഡിലെ അലങ്കാരങ്ങളെല്ലാം കമ്പനി ഊരിമാറ്റി. അടിസ്ഥാ സൗകര്യങ്ങള്‍ മാത്രമേ എസ്‌യുവിയിലുള്ളൂ. സമാനമായി ഉള്ളില്‍ യാത്രക്കാരുടെ സുഖസൗകര്യങ്ങള്‍ക്കായി സമര്‍പ്പിച്ച ഫീച്ചറുകളെല്ലാം കമ്പനി ഊരിമാറ്റിയിട്ടുണ്ട്. ഇതുവഴി പരമാവധി ഭാരം കുറയ്ക്കാന്‍ മഹീന്ദ്ര ലക്ഷ്യമിടുന്നു.

മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകളുടെ വിവരം ഇനിയും പുറത്തുവന്നിട്ടില്ല. എന്നാല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ക്ക് ടര്‍ബ്ബോയുടെ പിന്തുണയുള്ളതുകൊണ്ട് ഇസിയു റീമാപ്പിങ് പ്രതീക്ഷിക്കാം. കൂടുതല്‍ ടോര്‍ഖും കരുത്തും നേടാന്‍ ഇസിയു റീമാപ്പിങ് എസ്‌യുവിയെ സഹായിക്കും. സസ്‌പെന്‍ഷനിലും ഡ്രൈവ്‌ട്രെയിനിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

Most Read: ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

കാറുകളെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള അവസരം കൂടിയായാണ് റാലി മത്സരങ്ങളെ നിര്‍മ്മാതാക്കള്‍ നോക്കിക്കാണുന്നത്. മിക്ക കമ്പനികളും സ്വന്തം മോട്ടോര്‍സ്‌പോര്‍ട്‌സ് ടീമുകള്‍ രൂപീകരിക്കാനുള്ള കാരണവുമിതുതന്നെ. ഈ വര്‍ഷം തുടക്കത്തിലാണ് കോമ്പാക്ട് എസ്‌യുവി നിരയില്‍ XUV300 -യെ മഹീന്ദ്ര അവതരിപ്പിച്ചത്.

Most Read: ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

നാലു മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ പ്രചാരം നേടാന്‍ XUV300 -യ്ക്ക് ഏറെ സമയം വേണ്ടിവന്നില്ല. മെയ് മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ മാരുതി ബ്രെസ്സയ്ക്കും ഹ്യുണ്ടായി വെന്യുവിനും താഴെ മൂന്നാമനാണ് മഹീന്ദ്ര XUV300.

Most Read: ഗുണനിലവാരത്തില്‍ മുന്നില്‍ ഈ കാര്‍ കമ്പനികള്‍, നിരാശപ്പെടുത്തി വോള്‍വോ

മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

നൂതന ഫീച്ചറുകളും കരുത്തുറ്റ എഞ്ചിന്‍ യൂണിറ്റുകളും XUV300 -യുടെ പ്രചാരത്തില്‍ നിര്‍ണായകമാവുന്നു. 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനുകള്‍ എസ്‌യുവിയിലുണ്ട്. 112 bhp കരുത്തും 200 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ സൃഷ്ടിക്കും.

മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

115 bhp കരുത്തും 300 Nm torque ഉം കുറിക്കാന്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. വൈകാതെ എസ്‌യുവിക്ക് എഎംടി ഗിയര്‍ബോക്‌സും മഹീന്ദ്ര സമര്‍പ്പിക്കും.

Source: Sirish Chandran/Facebook

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Check Out Guarav Gill's Rally-Spec Mahindra XUV300. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X