ഓട്ടോമാറ്റിക്കാവാന്‍ മഹീന്ദ്ര XUV300, ഭീഷണി മാരുതി ബ്രെസ്സയ്ക്ക്

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര പുതിയ XUV300 -യുടെ ഓട്ടോമാറ്റിക്ക് വകഭേദം പുറത്തിറക്കുന്നതിന്റെ മിനുക്കുപണികളിലാണിപ്പോള്‍. പൂര്‍ണ്ണമായി ആവരണം ചെയ്ത് പുതിയ XUV300 ഓട്ടോമാറ്റിക്ക് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനകം തന്നെ പുറത്ത് വന്നു കഴിഞ്ഞു. നാല് മീറ്ററില്‍ താഴെയുള്ള മഹീന്ദ്ര XUV300 കോമ്പാക്റ്റ് എസ്‌യുവി ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കമ്പനി വിപണിയിലെത്തിച്ചത്.

ഓട്ടോമാറ്റിക്കാവാന്‍ മഹീന്ദ്ര XUV300, ഭീഷണി മാരുതി ബ്രെസ്സയ്ക്ക്

വിപണിയിലെത്തി രണ്ട് മാസങ്ങള്‍ പിന്നിടുന്നതിന് മുമ്പേ 9000 -ല്‍പ്പരം യൂണിറ്റുകളാണ് വിറ്റുപോയത്. വില്‍പ്പനയില്‍ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ പിന്നിലാക്കിയ മഹീന്ദ്ര XUV300, ശ്രേണിയില്‍ മാരുതി ബ്രെസ്സ, ടാറ്റ നെക്‌സണ്‍ എന്നിവര്‍ക്ക് പിറകിലായി മൂന്നാം സ്ഥാനം ഭദ്രമാക്കി.

ഓട്ടോമാറ്റിക്കാവാന്‍ മഹീന്ദ്ര XUV300, ഭീഷണി മാരുതി ബ്രെസ്സയ്ക്ക്

എങ്കിലും മഹീന്ദ്ര XUV300 -യ്ക്ക് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സില്ലെന്നത് ഒരു പോരായ്മയായി തുടര്‍ന്നിരുന്നു. എസ്‌യുവിയുടെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഉടന്‍ തന്നെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഉള്‍പ്പെടുത്തുമെന്നാണ് കമ്പനി അറിയിക്കുന്നത്.

Most Read:കഴിഞ്ഞ വര്‍ഷം ടാറ്റ വിറ്റത് രണ്ട് ലക്ഷം കാറുകള്‍, താരമായത് ടിയാഗൊ

ഓട്ടോമാറ്റിക്കാവാന്‍ മഹീന്ദ്ര XUV300, ഭീഷണി മാരുതി ബ്രെസ്സയ്ക്ക്

2019 -ലായിരിക്കും ഓട്ടോമാറ്റിക്ക് ഓപ്ഷനുള്ള XUV300 -യെ കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുക. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനാണ് XUV300 പെട്രോള്‍ പതിപ്പിലുള്ളത്. ഇത് 110 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും.

ഓട്ടോമാറ്റിക്കാവാന്‍ മഹീന്ദ്ര XUV300, ഭീഷണി മാരുതി ബ്രെസ്സയ്ക്ക്

മറാസോ എംപിവിയില്‍ നിന്നും കടമെടുത്ത 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ എഞ്ചിനാണ് ഡീസല്‍ പതിപ്പില്‍. ഇത് 115 bhp കരുത്തും 300 Nm toreque ഉം കുറിക്കുന്നതാണ്. മുന്‍വീല്‍ ഡ്രൈവ് ഓപ്ഷന്‍ നല്‍കുന്ന പുതിയ മഹീന്ദ്ര XUV300 ഓട്ടോമാറ്റിക്കില്‍ ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഉണ്ടാവുക.

ഓട്ടോമാറ്റിക്കാവാന്‍ മഹീന്ദ്ര XUV300, ഭീഷണി മാരുതി ബ്രെസ്സയ്ക്ക്

മാനുവല്‍ ഗിയര്‍ബോക്‌സ് പതിപ്പുകളെക്കാളും 60,000 രൂപ കൂടുതലായിരിക്കും ഓട്ടോമാറ്റിക്ക് പതിപ്പ്. ശ്രേണിയിലെ മികച്ച എസ്‌യുവികളിലൊന്നാണ് മഹീന്ദ്ര XUV300. നിരവധി ഫീച്ചറുകളാണ് എസ്‌യുവിയിലുള്ളത്.

ഓട്ടോമാറ്റിക്കാവാന്‍ മഹീന്ദ്ര XUV300, ഭീഷണി മാരുതി ബ്രെസ്സയ്ക്ക്

ഏഴ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, വൈദ്യുത സണ്‍റൂഫ്, എല്ലാ വീലുകളിലും ഡിസ്‌ക്ക് ബ്രേക്കുകള്‍, ആന്റി - റോള്‍ഓവര്‍ പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക്ക് സ്‌റ്റെബിലിറ്റി പ്രോഗ്രാം, ഫ്രണ്ട് പ്രോക്‌സിമിറ്റി സെന്‍സറുകള്‍, മള്‍ട്ടിപ്പിള്‍ സ്റ്റിയറിംഗ് മോഡ്, ഇരട്ട സോണ്‍ ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം എന്നിവയാണ് മഹീന്ദ്ര XUV300 -യിലെ പ്രധാന സവിശേഷതകള്‍.

ഓട്ടോമാറ്റിക്കാവാന്‍ മഹീന്ദ്ര XUV300, ഭീഷണി മാരുതി ബ്രെസ്സയ്ക്ക്

സാങ്‌യോങ് ടിവോലിയുടെ X100 പ്ലാറ്റ്ഫാേമിനെ അടിസ്ഥാനമാക്കിയാണ് പുതിയ മഹീന്ദ്ര XUV300 ഒരുക്കിയിരിക്കുന്നത്. XUV300 -യുടെ ഇലക്ട്രിക്ക് പതിപ്പും വിപണിയില്‍ അണിനിരത്താനുള്ള തയ്യാറെടുപ്പുകളിലാണ് മഹീന്ദ്ര.

Most Read:2019 ബിഎംഡബ്ല്യു Z4 ഇന്ത്യയില്‍, വില 64.9 ലക്ഷം രൂപ മുതല്‍

ഓട്ടോമാറ്റിക്കാവാന്‍ മഹീന്ദ്ര XUV300, ഭീഷണി മാരുതി ബ്രെസ്സയ്ക്ക്

2020 ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയിലായിരിക്കും മഹീന്ദ്ര ഇലക്ട്രിക്ക് അരങ്ങേറ്റം കുറിക്കുക. 15 ലക്ഷത്തില്‍ താഴെ വിലവരുന്ന ഇലക്ട്രിക്ക് എസ്‌യുവിയായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

250-300 കിലോമീറ്ററായിരിക്കും എസ്‌യുവിയുടെ ദൂര പരിധി. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം തൊടാന്‍ 11 സെക്കന്‍ഡുകള്‍ മാത്രം മതിയാവും പുതിയ മഹീന്ദ്ര XUV300 ഇലക്ട്രിക്ക് എസ്‌യുവിയ്ക്ക്. എഴ് സീറ്റര്‍ എസ്‌യുവിയായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന XUV300 ഇലക്ട്രിക്ക് ഉടന്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Source: AutoLust Network

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
mahindra xuv300 suv automatic spy pics: read in malayalam
Story first published: Monday, April 8, 2019, 16:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X