ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

By Rajeev Nambiar

പുതിയ XUV300 വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കണം. ഇതിനായി പല അടവുകള്‍ പയറ്റുകയാണ് മഹീന്ദ്ര. ഫെബ്രുവരി 14 -ന് മഹീന്ദ്ര XUV300 ഇന്ത്യയില്‍ വില്‍പ്പനയ്ക്കു വരും. ഔദ്യോഗിക അവതരണം അടുത്തിരിക്കെ കമ്പനി പുറത്തുവിട്ടിരിക്കുന്ന എസ്‌യുവിയുടെ ആദ്യ പരസ്യ ചിത്രം വാഹന പ്രേമികളുടെ ശ്രദ്ധ നേടുകയാണ്. മഹീന്ദ്രയുടെ പ്രശസ്ത ലോക റാലി ചാമ്പ്യന്‍ഷിപ്പ് ഡ്രൈവര്‍ ഗൗരവ് ഗില്‍ XUV300 -യില്‍ നടത്തുന്ന അഭ്യാസങ്ങള്‍ പരസ്യത്തിന് പ്രമേയമാവുന്നു.

ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

മാരുതി ബ്രെസ്സയും ടാറ്റ നെക്‌സോണും വാഴുന്ന ശ്രേണിയില്‍ ഏറ്റവും കരുത്തുറ്റ എഞ്ചിനുമായാണ് XUV300 കടന്നുവരുന്നത്. റോഡിലെ പ്രതിബന്ധങ്ങള്‍ക്ക് ഇടയിലൂടെ റാലി ശൈലിയില്‍ XUV300 ഓടിക്കുന്ന ഗൗരവ് ഗില്‍, മോഡലിന്റെ നിയന്ത്രണ മികവ് പറഞ്ഞുവെയ്ക്കുന്നു.

ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

പാഞ്ഞെത്തി ഹാന്‍ഡ് ബ്രേക്കിട്ടു വളവുതിരിക്കുന്ന ഡ്രിഫ്റ്റിംഗ് അഭ്യാസങ്ങള്‍ പരസ്യത്തില്‍ ഉടനീളം കാണാം. ഓഫ്‌റോഡിലും മഹീന്ദ്ര XUV300 കേമനാണെന്ന് തെളിയിക്കാന്‍ ദുര്‍ഘടമായ പ്രതലങ്ങളിലൂടെ എസ്‌യുവി ഓടിച്ചു കൊണ്ടുപോകുന്നുണ്ട് ഗൗരവ് ഗില്‍.

ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

XUV300 -യ്ക്ക് കരുത്തുറ്റ എഞ്ചിനുണ്ടെന്ന വാദത്തിന് കെട്ടുറുപ്പ് നല്‍കാന്‍ എല്ലാ അര്‍ത്ഥത്തിലും പരസ്യം ശ്രമിക്കുന്നു. കോമ്പാക്ട് എസ്‌യുവികളില്‍ ഏറ്റവും കൂടുതല്‍ ടോര്‍ഖ് XUV300 കുറിക്കുമെന്ന് കമ്പനി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അവതരണ വേളയില്‍ മാത്രമെ എസ്‌യുവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ പൂര്‍ണ്ണമായും പുറത്തുവരികയുള്ളൂ.

ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

ഏറ്റവും പുതിയ G80 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനായിരിക്കും XUV300 -യില്‍. 200 Nm വരെ ടോര്‍ഖ് സൃഷ്ടിക്കാന്‍ എഞ്ചിന് കഴിയുമെന്നാണ് സൂചന. ഡീസല്‍ പതിപ്പില്‍ മറാസോയുടെ 1.5 ലിറ്റര്‍ എഞ്ചിന്‍ യൂണിറ്റ് പ്രതീക്ഷിക്കാം. 120 bhp കരുത്തും 300 Nm torque ഉം കുറിക്കാന്‍ മറാസോയിലെ ഡീസല്‍ എഞ്ചിന് കഴിവുണ്ട്.

ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

XUV300 ഡീസല്‍ പതിപ്പും ഇതേ കരുത്തായിരിക്കും പ്രകടമാക്കുക. അങ്ങനെയെങ്കില്‍ ശ്രേണിയില്‍ ഏറ്റവും കരുത്തുറ്റ ഡീസല്‍ എസ്‌യുവിയും XUV300 തന്നെ. എന്തായാലും മുഴുവന്‍ XUV300 മോഡലുകളും മുന്‍ വീല്‍ ഡ്രൈവില്‍ മാത്രമെ ഒരുങ്ങുകയുള്ളൂ.

Most Read: ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

ഓപ്ഷനല്‍ വ്യവസ്ഥയില്‍ പോലും ഓള്‍ വീല്‍ ഡ്രൈവ് പതിപ്പ് XUV300 -യില്‍ വരില്ല. ഇരട്ട എയര്‍ബാഗുകള്‍, നാലു ടയറുകളിലും ഡിസ്‌ക്ക് ബ്രേക്ക്, ആറു സ്പീഡ് ഗിയര്‍ബോക്സ്, എല്‍ഇഡി ടെയില്‍ലാമ്പ്, നാലു പവര്‍ വിന്‍ഡോ എന്നീ സവിശേഷതകള്‍ വകഭേദങ്ങള്‍ക്കെല്ലാം ലഭിക്കും.

ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

അതേസമയം ഏറ്റവും ഉയര്‍ന്ന XUV300 വകഭേദം മുന്‍ പാര്‍ക്കിംഗ് സെന്‍സറുകളും ഇരട്ട സോണുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളും കൂടുതല്‍ അവകാശപ്പെടും. ശ്രേണിയിലെതന്നെ ആദ്യ ഫീച്ചറുകളാണിത്. ഇതിനുപുറമെ ഏഴു എയര്‍ബാഗുകളും പാനരോമിക് സണ്‍റൂഫും ഉയര്‍ന്ന XUV300 വകഭേദത്തിന്റെ മാത്രം പ്രത്യേകതയാണ്.

ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

നേരത്തെ പ്രാരംഭ XUV300 മോഡലിനെ ക്യാമറ പകര്‍ത്തിയിരുന്നു. സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ വലിയ പിശുക്ക് കമ്പനി കാട്ടിയിട്ടില്ല. 2-DIN ഓഡിയോ സംവിധാനം, മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേയുള്ള ഇന്‍സ്ട്രമെന്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, യുഎസ്ബി ചാര്‍ജ്ജിംഗ് പോര്‍ട്ടുകള്‍, ടാക്കോമീറ്റര്‍ തുടങ്ങിയവയെല്ലാം പ്രാരംഭ മോഡലിലുണ്ട്.

ഡ്രിഫ്റ്റിംഗ് അഭ്യാസം പുറത്തെടുത്ത് മഹീന്ദ്ര XUV300 — വീഡിയോ

പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനവും ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷനും എസ്‌യുവിയില്‍ ഒരുങ്ങും. സീറ്റ് ബെല്‍റ്റ് റൈമന്‍ഡറുമുണ്ട് XUV300 -യ്ക്ക്. W4, W6, W8, W8(O) എന്നിങ്ങനെ നാലു വകഭേദങ്ങളാണ് പുതിയ മോഡലില്‍ അണിനിരക്കുക.

Most Read: കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

നിലവില്‍ മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ XUV300 -യുടെ പ്രീ-ബുക്കിംഗ് തുടരുകയാണ്. മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും പുതിയ എസ്‌യുവി ബുക്ക് ചെയ്യാന്‍ കമ്പനി സൗകര്യമൊരുക്കിയിട്ടുണ്ട്. മാരുതി ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്പോര്‍ട്, ടാറ്റ നെക്സോണ്‍ എന്നിവര്‍ക്കിടയില്‍ കടന്നുവരുന്ന XUV300 -യ്ക്ക് മത്സരവില പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Gaurav Gill Goes Drifting Gymkhana-Style In Mahindra XUV300. Read in Malayalam.
Story first published: Friday, January 18, 2019, 17:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X