1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

വിപണിയിലെത്തി അധികം വൈകാതെ തന്നെ പ്രിയങ്കരമായി മാറിയ വാഹനമാണ് മഹീന്ദ്ര XUV300. ചുരുങ്ങിയ നാളുകള്‍ കൊണ്ട് ലഭിച്ച ഈ വരവേല്‍പ്പാല് കോംമ്പാക്ട് എസ്‌യുവിയുടെ ഓട്ടോമാറ്റിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചത്.

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

നിലവില്‍ W4, W6, W8, W8 (O) എന്നിങ്ങനെ നാല് വകഭേദങ്ങളാണ് മഹീന്ദ്ര XUV300 -യ്ക്കുള്ളത്. ഇതില്‍ W8, W8 (O) വകഭേദത്തിന് ഓട്ടോമാറ്റിക് ഓപ്ഷന്‍ നല്‍കി കമ്പനി വിപണിയില്‍ എത്തിയിച്ചിരുന്നു.

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

ഇതിന് പിന്നാലെയാണ് W6 വകഭേദത്തിനും ഓട്ടോമാറ്റിക് ഓപ്ഷന്‍ നല്‍കി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 9.99 ലക്ഷം രൂപയാണ് പുതിയ പതിപ്പിന്റെ വില.

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

വിപണിയില്‍ ഉള്ള മാനുവല്‍ മോഡലിനെക്കാള്‍ 50,000 രൂപയാണ് ഓട്ടോമാറ്റിക് പതിപ്പിന് കൂടുതല്‍ നല്‍കേണ്ടി വരുക. വില്‍പ്പന ഇടിഞ്ഞതോടെയാണ് കുറഞ്ഞ വിലയില്‍ പുതിയ ഓട്ടോമാറ്റിക് പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

പുതിയ വകഭേദത്തെ വിപണിയില്‍ അവതരിപ്പിക്കുന്നതോടെ നേരത്തെ വിപണിയില്‍ ഉള്ള W8 പതിപ്പിനെക്കാള്‍ 1.5 ലക്ഷം രൂപയുടെ വിലക്കിഴിവാണ് ലഭിക്കുന്നത്. ഉയര്‍ന്ന പതിപ്പായ W8 (O) വകഭേദത്തെക്കാള്‍ 2.7 ലക്ഷം രൂപയുടെ വില കുറവാണ് W6 -ല്‍ ലഭിക്കുന്നത്.

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 117 bhp പവറും 300 Nm torque ഉം ഉത്പാദിപ്പിക്കും. ഓട്ടോമാറ്റിക് ഓപ്ഷന്‍ നല്‍കിയെന്നതൊഴിച്ചാല്‍ ഡിസൈനിലോ, മറ്റ് സവിശേഷതകളിലോ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ ഉള്‍പ്പെടുത്തിയിട്ടില്ല.

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവ സുരക്ഷാ ക്രമീകരങ്ങള്‍ ഇടംപിടിച്ചിട്ടുണ്ട്. മികച്ച ഫീച്ചറുകളാണ് എസ്‌യുവിയില്‍ മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

Most Read: മഹീന്ദ്ര XUV300 ഇന്ത്യയിലെ മികച്ച കോമ്പാക്റ്റ് എസ്‌യുവിയോ?

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

ഓട്ടോമാറ്റിക്ക് ഹെഡ്ലാമ്പുകള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, കീലെസ്സ് എന്‍ട്രി, റെയിന്‍-സെന്‍സിംഗ് വൈപ്പറുകള്‍, ഏഴ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി റോള്‍ ഓവര്‍ പ്രൊട്ടക്ഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളാണ് മഹീന്ദ്ര XUV300 -യിലുള്ളത്.

Most Read: INRC ട്രാക്കിൽ അപകടം; ഗൗരവ് ഗില്ലിന്റെ വാഹനം ഇടിച്ച് മൂന്ന് പേർ മരിച്ചു

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

ശ്രേണിയില്‍ കടുത്ത മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. പുതിയ എഎംടി മോഡല്‍ കൂടി എത്തുന്നതോടെ വില്‍പ്പനയില്‍ കൂടുതല്‍ വര്‍ധനവ് ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. സാങ്യോങ് ടിവോളിയുടെ പ്ലാറ്റ്‌ഫോമിലാണ് XUV300 വിപണിയില്‍ എത്തുന്നത്.

Most Read: മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

രൂപത്തിലും ടിവോളിയുമായി ഏറെ സാമ്യം പുലര്‍ത്തുന്നുണ്ട്. മഹീന്ദ്ര ഉടമസ്ഥതയിലുള്ള ഡിസൈന്‍ കമ്പനിയായ പിന്‍ഫരീനയുടെയും സാങ്യോങിന്റെയും സഹായത്തോടെയാണ് XUV300 -ന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്.

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

XUV -യിലെ പല ബോഡി പാനലുകളും ടിവോളിയില്‍ നിന്നെടുത്തതാണ്. വെര്‍ട്ടിക്കല്‍ ക്രോം ഫിനിഷോടെയുള്ള വീതിയേറിയ ഗ്രില്‍, L -രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പ്, വലിയ ബംമ്പര്‍, വീതിയേറിയ എയര്‍ ഡാം എന്നിവ മുന്‍ഭാഗത്തെ സവിശേഷതകളാണ്.

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

വലിയ ടെയില്‍ ലാമ്പ്, മാസീവ് ബംമ്പര്‍, ലോവര്‍ ബംമ്പറിലെ മാസീവ് ബ്ലാക്ക് ക്ലാഡിങ്, റൂഫ് മൗണ്ടഡ് സ്‌പോയിലര്‍ എന്നിവയാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്. മെഷീന്‍ കട്ട് അലോയി വീല്‍, ആള്‍ ഡിസ്‌ക് ബ്രേക്ക്, ഫാക്ടറി ഫിറ്റഡ് സണ്‍റൂഫ് തുടങ്ങിയവാണ് മറ്റു പ്രധാന ഫീച്ചേഴ്‌സ്.

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

2020 -ഓടെ ഈ നിര വിപുലീകരിക്കാനാണ് മഹീന്ദ്ര ലക്ഷ്യമിട്ടിരിക്കുന്നത്. ഈ നിരയിലേക്ക് ഇലക്ട്രിക്ക് പതിപ്പിനെ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇലക്ട്രിക്ക് പതിപ്പിന്റെ പരീക്ഷണ ഓട്ടം കമ്പനി ആരംഭിക്കുകയും ചെയ്തു.

1.5 ലക്ഷം രൂപ വില കുറവില്‍ മഹീന്ദ്ര XUV300 -ന്റെ പുതിയ ഓട്ടോമാറ്റിക്ക് പതിപ്പ് വിപണിയില്‍

സ്റ്റാന്റേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് XUV 300 എത്തുക. 380V ലിഥിയം അയേണ്‍ ബാറ്ററിയാകും ഇലക്ട്രിക്ക് XUV -ക്ക് ഊര്‍ജം പകരുക. റഗുലര്‍ XUV300 -ല്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങളൊന്നും ഇലക്ട്രിക്ക് മോഡലിനും ഉണ്ടാകില്ല.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Rs 1.5 Lakh cheaper current AMT Mahindra XUV300 W6 launched. Read more in Malayalam.
Story first published: Monday, September 23, 2019, 19:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X