മഹീന്ദ്ര XUV500 -യ്ക്കും കിട്ടി ആപ്പിള്‍ കാര്‍പ്ലേ

ഏറ്റവും ഉയര്‍ന്ന XUV500 W11 മോഡലിന് ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി മഹീന്ദ്ര സമര്‍പ്പിച്ചു. എസ്‌യുവിയിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായി ഐഫോണുകള്‍ ബന്ധിപ്പിക്കാന്‍ ആപ്പിള്‍ കാര്‍പ്ലേയിലൂടെ ഇനി കഴിയും. ബ്ലുടൂത്ത് ടെക്‌നോളജി മുഖേനയാണ് ഐഫോണും ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും തമ്മില്‍ കണക്ട് ചെയ്യപ്പെടുന്നത്.

മഹീന്ദ്ര XUV500 -യ്ക്കും കിട്ടി ആപ്പിള്‍ കാര്‍പ്ലേ

ഇക്കാരണത്താല്‍ വാഹനമോടിച്ചുകൊണ്ടിരിക്കെ ഐഫോണിലെ വിവിധ സേവനങ്ങള്‍ ഉപയോഗിക്കാന്‍ സ്റ്റീയറിങ് വീലിലുള്ള കണ്‍ട്രോള്‍ ബട്ടണുകളും വോയിസ് കമ്മാന്‍ഡുകളും മതി. ഇതുവരെ ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി മാത്രമായിരുന്നു XUV500 മോഡലുകളില്‍ ഒരുങ്ങിയിരുന്നത്. നിലവില്‍ ഏറ്റവും ഉയര്‍ന്ന W11 വകഭേദത്തിന് ആപ്പിള്‍ കാര്‍പ്ലേ നല്‍കാനാണ് കമ്പനിയുടെ തീരുമാനം.

മഹീന്ദ്ര XUV500 -യ്ക്കും കിട്ടി ആപ്പിള്‍ കാര്‍പ്ലേ

ശാലയില്‍ നിന്നും പുറത്തിറങ്ങുന്ന W11 യൂണിറ്റുകളെല്ലാം ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഇനി അവകാശപ്പെടും. XUV500 W11 ഉടമകള്‍ക്ക് സമീപമുള്ള മഹീന്ദ്ര സര്‍വീസ് സെന്റര്‍ സന്ദര്‍ശിച്ച് ആപ്പിള്‍ കാര്‍പ്ലേ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അവസരമുണ്ട്. മഹീന്ദ്ര നിരയില്‍ ആപ്പിള്‍ കാര്‍പ്ലേ ലഭിക്കുന്ന മൂന്നാമത്തെ മോഡലാണ് XUV500.

മഹീന്ദ്ര XUV500 -യ്ക്കും കിട്ടി ആപ്പിള്‍ കാര്‍പ്ലേ

നേരത്തെ മറാസോ എംപിവിക്കും XUV300 എസ്‌യുവിക്കും ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി മഹീന്ദ്ര നല്‍കിയിരുന്നു. ടര്‍ബ്ബോ പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലാണ് മഹീന്ദ്ര XUV500 വിപണിയിലെത്തുന്നത്. ഇതില്‍ എസ്‌യുവിയുടെ ഏറ്റവും ഉയര്‍ന്ന ഡീസല്‍ മോഡലിന് മാത്രമേ ആപ്പിള്‍ കാര്‍പ്ലേയും ആന്‍ട്രോയ്ഡ് ഓട്ടോയും ലഭിക്കുന്നുള്ളൂ.

മഹീന്ദ്ര XUV500 -യ്ക്കും കിട്ടി ആപ്പിള്‍ കാര്‍പ്ലേ

154 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കാന്‍ 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്. ആറു സ്പീഡ് മാനുവല്‍, ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ XUV500 ഡീസലില്‍ തിരഞ്ഞെടുക്കാം.

മഹീന്ദ്ര XUV500 -യ്ക്കും കിട്ടി ആപ്പിള്‍ കാര്‍പ്ലേ

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

മുന്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകളും ഡീസല്‍ വകഭേദത്തിന് കമ്പനി നല്‍കുന്നുണ്ട്. 2.2 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ എഞ്ചിനാണ് XUV500 പെട്രോളിന്റെ ഹൃദയം. എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കാനാവും.

മഹീന്ദ്ര XUV500 -യ്ക്കും കിട്ടി ആപ്പിള്‍ കാര്‍പ്ലേ

ആറു സ്പീഡാണ് പെട്രോള്‍ മോഡലിലെ സ്റ്റാന്‍ഡേര്‍ഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. മുന്‍ വീല്‍ ഡ്രൈവ് പതിപ്പായി മാത്രമേ XUV500 പെട്രോള്‍ വിപണിയിലെത്തുന്നുള്ളൂ. നിലവില്‍ 14.94 ലക്ഷം രൂപ മുതലാണ് XUV500 -യ്ക്ക് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന XUV500 W11 വകഭേദം 23.86 ലക്ഷം രൂപ ഓണ്‍റോഡ് വില കുറിക്കും (ദില്ലി).

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV500 Gets Apple CarPlay. Read in Malayalam.
Story first published: Friday, July 12, 2019, 10:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X