XUV500 AWD ഓട്ടോമാറ്റിക്ക് പതിപ്പിനെ മഹീന്ദ്ര പിൻവലിച്ചു

മഹീന്ദ്ര XUV500 ന്റെ പെട്രോൾ, ഡീസൽ മോഡലുകളുടെ ഓൾ വീൽ ഡ്രൈവ് (AWD) ഓട്ടോമാറ്റിക്ക് വകഭേദങ്ങൾ കമ്പനി പിൻവലിച്ചു. കൂടാതെ മോഡലിൽ വാഗ്ദാനം ചെയ്തിരുന്ന പെട്രോൾ എഞ്ചിൻ മഹീന്ദ്ര പൂർണമായും പിൻവലിക്കുകയും ചെയ്തു.

XUV500 AWD ഓട്ടോമാറ്റിക്ക് പതിപ്പിനെ മഹീന്ദ്ര പിൻവലിച്ചു

ഡീസൽ എഞ്ചിൻ ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഫ്രണ്ട്-വീൽ ഡ്രൈവ് മോഡൽ മാത്രമാണ് ഇപ്പോൾ വാഹനത്തിൽ ലഭ്യമാവുകയുള്ളൂ. ഇതോടൊപ്പം XUV500 എല്ലാ വകഭേദങ്ങളുടെയും വിലയും മഹീന്ദ്ര വർധിപ്പിച്ചു.

XUV500 AWD ഓട്ടോമാറ്റിക്ക് പതിപ്പിനെ മഹീന്ദ്ര പിൻവലിച്ചു

എസ്‌യുവിയുടെ അടിസ്ഥാന വകഭേദത്തിന് 12.23 ലക്ഷം രൂപയാണ് ഇപ്പോഴത്തെ എക്‌സ്‌ഷോറൂം വില. 8,000 രൂപയുടെ വർധനവാണ് ഈ മോഡലിനുണ്ടായിരിക്കുന്നത്. മറ്റെല്ലാ വകഭേദങ്ങൾക്കും 1,000 രൂപ മുതൽ 2,000 രൂപ വരെയുള്ള വർധനവും ഉണ്ടായിട്ടുണ്ട്.

XUV500 AWD ഓട്ടോമാറ്റിക്ക് പതിപ്പിനെ മഹീന്ദ്ര പിൻവലിച്ചു

XUV500 ന്റെ ഉയർന്ന മോഡലായ G AT പതിപ്പിന് പെട്രോൾ എഞ്ചിൻ ഓപ്ഷൻ ലഭ്യമാണ്. ഇത് 2.9 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ യൂണിറ്റാണ് വാഗ്ദാനം ചെയ്യുന്നത്. 139 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കും.

XUV500 AWD ഓട്ടോമാറ്റിക്ക് പതിപ്പിനെ മഹീന്ദ്ര പിൻവലിച്ചു

പെട്രോളിൽ പ്രവർത്തിക്കുന്ന ഏഴ് സീറ്റർ എസ്‌യുവികളിലൊന്നാണ് XUV500. ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ് പെട്രോൾ എഞ്ചിനിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

XUV500 AWD ഓട്ടോമാറ്റിക്ക് പതിപ്പിനെ മഹീന്ദ്ര പിൻവലിച്ചു

2.2 ലിറ്റർ നാല് സിലിണ്ടർ എഞ്ചിനാണ് എസ്‌യുവിയുടെ ഡീസൽ വകഭേദങ്ങളിൽ പ്രവർത്തിക്കുന്നത്. ഇത് 153 bhp കരുത്തിൽ 360 Nm torque ഉം സൃഷ്ടിക്കും. XUV500 ന്റെ ഡീസൽ മോഡലുകളിൽ ഒന്നിലധികം കോമ്പിനേഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോർ വീൽ ഡ്രൈവ് സംവിധാനത്തോടുകൂടിയോ അല്ലാതെയോ ആറ് സ്പീഡ് മാനുവലിനും ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ എന്നിങ്ങനെ തെരഞ്ഞെടുക്കാൻ സാധിക്കും.

XUV500 AWD ഓട്ടോമാറ്റിക്ക് പതിപ്പിനെ മഹീന്ദ്ര പിൻവലിച്ചു

ഏറ്റവും ഉയർന്ന വകഭേദങ്ങളിൽ മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ അവതരിപ്പിക്കുന്ന ചുരുക്കം ചില വാഹനങ്ങളിൽ ഒന്നാണ് മഹീന്ദ്ര XUV500. എന്നാൽ ഇപ്പോൾ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ടു വീൽ ഡ്രൈവിൽ മാത്രമായി കമ്പനി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

Most Read: ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

XUV500 AWD ഓട്ടോമാറ്റിക്ക് പതിപ്പിനെ മഹീന്ദ്ര പിൻവലിച്ചു

വാഹന വിപണിയിൽ നേരിടുന്ന മാന്ദ്യത്തെ തുടർന്നായിരിക്കും പെട്രോൾ, ഡീസൽ AWD ഓട്ടോമാറ്റിക്ക് മോഡലുകൾ പിൻവലിക്കാനുണ്ടായ കാരണം. അടുത്ത വർഷം 2020 XUV500 വിപണിയിൽ എത്തുന്നതിനു മുമ്പ് മഹീന്ദ്ര ഉടൻ തന്നെ നിലവിലെ തലമുറ വാഹനത്തെ ബിഎസ്-VI കംപ്ലയിന്റ് ഡീസൽ എഞ്ചിനായി പരിഷ്ക്കരിക്കും.

Most Read: മാരുതി XL6 അടിസ്ഥാനമാക്കി ടൊയോട്ടയുടെ റീബാഡ്ജഡ് എർട്ടിഗ

XUV500 AWD ഓട്ടോമാറ്റിക്ക് പതിപ്പിനെ മഹീന്ദ്ര പിൻവലിച്ചു

നിലവിലെ തലമുറ XUV500 ൽ മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം മഹീന്ദ്ര അവരുടെ എസ്‌യുവി മോഡലിന്റെ പുതുതലമുറയും വിപണിയിലെത്തിക്കും. XUV500 ൽ വരാനിരിക്കുന്ന പുനരവലോകനം കമ്പനിയിൽ നിന്നുള്ള മിഡ് ലൈഫ് പരിഷ്ക്കരണമായിരിക്കും. ഇത് വാഹനത്തിന്റെ വിൽപ്പന കണക്കുകൾ വർധിപ്പിക്കാൻ സഹായിക്കും.

Most Read: സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

XUV500 AWD ഓട്ടോമാറ്റിക്ക് പതിപ്പിനെ മഹീന്ദ്ര പിൻവലിച്ചു

കിയ സെൽറ്റോസ്, എംജി ഹെക്ടർ, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയർ എന്നിവർക്കെതിരെയാണ് അടുത്ത തലമുറ XUV500 വിപണിയിൽ നേരിടുക. വരാനിരിക്കുന്ന മോഡലിൽ പുതിയ ഡിസൈൻ, നവീകരിച്ച ഇന്റീരിയർ മാറ്റങ്ങൾ എന്നിവയോടെ പൂർണമായും പരിഷ്ക്കരിക്കും.

XUV500 AWD ഓട്ടോമാറ്റിക്ക് പതിപ്പിനെ മഹീന്ദ്ര പിൻവലിച്ചു

ഇതിന് വെന്റിലേറ്റഡ് സീറ്റുകൾ, പുതിയ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, പുതിയ സ്റ്റിയറിംഗ് വീൽ ഡിസൈൻ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും ലഭിക്കും. എസ്‌യുവിയുടെ ക്യാബിൻ കൂടുതൽ പ്രീമിയവും ആധുനികവുമാക്കി മാറ്റുന്നതിനാണ് ഇന്റീരിയർ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra XUV500 Petrol & Diesel AWD Automatic Variants Discontinued. Read more Malayalam
Story first published: Friday, September 20, 2019, 13:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X