ആൾട്ടോ 800 ഉത്പാദനം മാരുതി നിർത്തി, കാരണമിതാണ്

ഇന്ത്യന്‍ വാഹന വിപണിയിലെ മികച്ച വില്‍പ്പനയുള്ള എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കായ ആള്‍ട്ടോ 800 -ന്റെ നിര്‍മ്മാണം നിര്‍ത്തി മാരുതി സുസുക്കി. നിലവിലുള്ള സ്‌റ്റോക്കുകള്‍ കൂടി വിറ്റ് തീര്‍ത്താല്‍ മാരുതി ആള്‍ട്ടോ 800 പൂര്‍ണ്ണമായും വിപണിയില്‍ നിന്ന് വിട പറയും. 1994 മുതല്‍ ആള്‍ട്ടോ 800 മാരുതി നിര്‍മ്മിച്ചുരുന്നെങ്കിലും പ്രധാനമായും കയറ്റുമതി ആവശ്യങ്ങള്‍ക്കാണ് കമ്പനി മുന്‍ഗണന നല്‍കിയിരുന്നത്.

ആള്‍ട്ടോ 800 -ന്റെ ഉത്പാദനം നിര്‍ത്തി മാരുതി — കാരണമിതാണ്

2000 -ലാണ് ആള്‍ട്ടോ 800 -നെ മാരുതി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ വര്‍ഷങ്ങളിലത്രയും ഒരുപിടി മികച്ച പരിഷ്‌കരണങ്ങള്‍, ഫീച്ചറുകള്‍ എന്നിവയിലൂടെയെല്ലാം ഹാച്ച്ബാക്ക് കടന്ന് പോയി.

ആള്‍ട്ടോ 800 -ന്റെ ഉത്പാദനം നിര്‍ത്തി മാരുതി — കാരണമിതാണ്

എന്നാല്‍ 2020 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന മലിനീകരണ നിയന്ത്രണ മാര്‍ഗനിര്‍ദ്ദേശങ്ങളും ക്രാഷ് ടെസ്റ്റ് ചട്ടങ്ങളും പാലിക്കാനാവാത്തത് കൊണ്ട് ഒമ്‌നി ഉള്‍പ്പടെയുള്ള കമ്പനിയുടെ എല്ലാ 800 സിസി എഞ്ചിന്‍ വാഹനങ്ങളും നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

Most Read:കാറുകളുടെ എണ്ണം കൂടുന്നു, ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി

ആള്‍ട്ടോ 800 -ന്റെ ഉത്പാദനം നിര്‍ത്തി മാരുതി — കാരണമിതാണ്

നിലവില്‍ അടുത്ത തലമുറ ആള്‍ട്ടോ മോഡലിനെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് മാരുതി. പുതിയ മാരുതി ആള്‍ട്ടോ മോഡല്‍ വരാനിരിക്കുന്ന ക്രാഷ് ടെസ്റ്റ് ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് മാത്രമല്ല, മാരുതിയുടെ മറ്റ് മോഡലുകളിലുള്ള പുത്തന്‍ ഫീച്ചറുകളും മറ്റും ഉള്‍ക്കൊള്ളുന്നതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആള്‍ട്ടോ 800 -ന്റെ ഉത്പാദനം നിര്‍ത്തി മാരുതി — കാരണമിതാണ്

2018 ഓട്ടോ എക്‌സ്‌പോയില്‍ മാരുതി അവതരിപ്പിച്ച ഫ്യൂച്ചര്‍ -S കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് പുത്തന്‍ ആള്‍ട്ടോ ഒരുങ്ങുന്നത്. റെനോ ക്വിഡ് ആയിരിക്കും വിപണിയില്‍ പുതിയ ആള്‍ട്ടോയ്ക്ക് എതിരാളി.

ആള്‍ട്ടോ 800 -ന്റെ ഉത്പാദനം നിര്‍ത്തി മാരുതി — കാരണമിതാണ്

പരീക്ഷണ ഓട്ടത്തിനിടെ പുറത്ത് വന്ന ചിത്രങ്ങള്‍ സൂചന നല്‍കുന്നത് രൂപഭാവത്തില്‍ എസ്‌യുവിയെ അനുസ്മിരിപ്പിക്കുന്നുണ്ട് ഈ ഹാച്ച്ബാക്കെന്നാണ്. 793 സിസി മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് നിലവിലെ ആള്‍ട്ടോ 800 -ലുള്ളത്. ഇത് 48 bhp കരുത്തും 69 Nm torque ഉം സൃഷ്ടിക്കുന്നതാണ്.

ആള്‍ട്ടോ 800 -ന്റെ ഉത്പാദനം നിര്‍ത്തി മാരുതി — കാരണമിതാണ്

സിഎന്‍ജി പതിപ്പിലും മാരുതി ആള്‍ട്ടോ 800 ലഭിക്കുന്നുണ്ട്. 40 bhp കരുത്തും 60 Nm torque ഉം സൃഷ്ടിക്കുന്നതാണ് സിഎന്‍ജി പതിപ്പ്. ഇരു എഞ്ചിന്‍ പതിപ്പുകളിലും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണുള്ളത്.

Most Read:പുതിയ എംപിവിയുടെ പേര് പ്രഖ്യാപിച്ച് റെനോ, ട്രിബര്‍ എത്തുന്നത് ഈ വര്‍ഷം

ആള്‍ട്ടോ 800 -ന്റെ ഉത്പാദനം നിര്‍ത്തി മാരുതി — കാരണമിതാണ്

2014 -ല്‍ 1.0 ലിറ്റര്‍ ശേഷിയുള്ള ആള്‍ട്ടോ K10 -നെ മാരുതി വിപണിയിലെത്തിച്ചിരുന്നു. അടുത്ത തലമുറ ആള്‍ട്ടോ ഹാച്ച്ബാക്ക് എത്തുന്ന വരെ മാത്രമെ ആള്‍ട്ടോ K10 വിപണിയില്‍ തുടരൂ. 2019 ജൂലൈ മാസത്തോടെയാണ് പുതിയ മാരുതി ആള്‍ട്ടോ ഹാച്ച്ബാക്കിന്റെ വിപണി അരങ്ങേറ്റം പ്രതീക്ഷിക്കുന്നത്.

Source: Gaadiwaadi

Most Read Articles

Malayalam
English summary
Maruti Discontinues Production Of Alto 800 — Maruti Builds Anticipation For Next-Gen Alto: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X