മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍

പുതിയ സുരക്ഷാ, മലിനീകരണ നിര്‍ദ്ദേശങ്ങള്‍ മാനിച്ച് ആള്‍ട്ടോയെ മാരുതി പുതുക്കിയത് അടുത്തിടെയാണ്. ഭാരത് സ്റ്റേജ് VI നിലവാരമുള്ള പുത്തന്‍ ആള്‍ട്ടോ പതിപ്പില്‍ നിന്നും '800' എന്ന വാലറ്റം കമ്പനി എടുത്തുകളഞ്ഞു. ഹാച്ച്ബാക്കിന്റെ മുഖച്ഛായയിലും ചെറിയ പരിഷ്‌കാരങ്ങള്‍ വരുത്തി.

മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍

പക്ഷെ കാറിന്റെ സിഎന്‍ജി പതിപ്പിനെ ആദ്യതവണ മാരുതി അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആള്‍ട്ടോയിലെ ഈ കുറവ് മാരുതി നികത്തിയിരിക്കുകയാണ്. 2019 ആള്‍ട്ടോ സിഎന്‍ജി മോഡല്‍ വിപണിയിലെത്തി. 4.11 ലക്ഷം രൂപയാണ് പ്രാരംഭ LXI വകഭേദത്തിന് വില. ഉയര്‍ന്ന LXI (O) വകഭേദം 4.14 ലക്ഷം രൂപ വില കുറിക്കും (ദില്ലി ഷോറൂം).

മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍

സാധാരണ ആള്‍ട്ടോ പെട്രോള്‍ മോഡലുകളെ അപേക്ഷിച്ച് പുതിയ സിഎന്‍ജി പതിപ്പിന് 60,000 രൂപയോളം കൂടുതലാണ്. സിഎന്‍ജി കിറ്റുണ്ടെന്നതൊഴിച്ചാല്‍ കാറിന് മാറ്റങ്ങളൊന്നുമില്ല. 796 സിസി മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി പതിപ്പിലും തുടരും. 48 bhp കരുത്തും 69 Nm torque ഉം സൃഷ്ടിക്കാന്‍ ആള്‍ട്ടോ സിഎന്‍ജി പ്രാപ്തമാണ്.

മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍

അഞ്ചു സ്പീഡാണ് കാറിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. പവര്‍ സ്റ്റീയറിങ്, HVAC യൂണിറ്റ്, മുന്‍ പവര്‍ വിന്‍ഡോ, പിന്‍ ചൈല്‍ഡ് ലോക്കുകള്‍, റിമോട്ട് ബൂട്ട്, ബോഡി നിറമുള്ള മിററുകളും ഡോര്‍ ഹാന്‍ഡിലുകളും തുടങ്ങി ആള്‍ട്ടോയുടെ പൊതുവിശേഷങ്ങളെല്ലാം പുതിയ സിഎന്‍ജി പതിപ്പില്‍ കാണാം.

മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍

പാസഞ്ചര്‍ സൈഡ് എയര്‍ബാഗിനൊപ്പമാണ് ആള്‍ട്ടോ സിഎന്‍ജി LXI (O) വകഭേദം ഒരുങ്ങുന്നത്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രകാരം വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ അടിസ്ഥാന ഫീച്ചറുകളായി ആള്‍ട്ടോയ്ക്ക് കമ്പനി നല്‍കുന്നുണ്ട്.

മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍

ഭാരത് സ്റ്റേജ് VI നിലവാരത്തില്‍ സ്വിഫ്റ്റ്, വാഗണ്‍ആര്‍ കാറുകള്‍ അവതരിച്ചതിന് പിന്നാലെയാണ് ആള്‍ട്ടോ സിഎന്‍ജിയുടെയും വരവ്. പുതിയ സുരക്ഷാ കടമ്പകള്‍ പിന്നിടാനായി AIS-145 നിലവാരത്തിലാണ് പുതിയ സ്വിഫ്റ്റ് കാറുകള്‍ പുറത്തിറങ്ങുന്നത്.

Most Read: സുരക്ഷ കൂട്ടി പുതിയ മാരുതി സ്വിഫ്റ്റ് ബിഎസ് VI, വിലയും കൂടി

മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍

ക്രാഷ് ടെസ്റ്റുകളില്‍ പുത്തന്‍ സ്വിഫ്റ്റ് കൂടുതല്‍ സുരക്ഷ കാഴ്ച്ചവെക്കുമെന്ന് കമ്പനി പറയുന്നു. പരിഷ്‌കാരങ്ങളുടെ ഭാഗമായി കൂടുതല്‍ സുരക്ഷാ ഫീച്ചറുകളും ഇപ്പോള്‍ സ്വിഫ്റ്റിനുണ്ട്. ഇതേസമയം സ്വിഫ്റ്റ്, വാഗണ്‍ആര്‍ ഹാച്ച്ബാക്കുകളുടെ വില ഉയരാനും പുതിയ നടപടി കാരണമായി.

Most Read: കൂടുതല്‍ വലുപ്പവും കരുത്തുമായി പിയാജിയോ ആപ്പെ സിറ്റി പ്ലസ്, വില 1.72 ലക്ഷം രൂപ മുതല്‍

മാരുതി ആള്‍ട്ടോ സിഎന്‍ജി എത്തി, വില 4.11 ലക്ഷം രൂപ മുതല്‍

വൈകാതെ മറ്റു മോഡലുകളെയും ബിഎസ് VI നിലവാരത്തിലേക്ക് കൊണ്ടുവരാനുള്ള തിടുക്കത്തിലാണ് മാരുതി. ഡീസല്‍ കാറുകള്‍ നിര്‍ത്തുമെന്ന് അറിയിച്ച പശ്ചാത്തലത്തില്‍ വിറ്റാര ബ്രെസ്സ, എസ്-ക്രോസ് മോഡലുകളുടെ പെട്രോള്‍ പതിപ്പിനെയും കമ്പനി വിപണിയില്‍ കൊണ്ടുവരും.

Most Read Articles

Malayalam
English summary
Maruti Suzuki Alto CNG Launched In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X