വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

മാരുതി സുസുക്കി ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളിലൊന്നായ ബലേനോ ഹാച്ച്ബാക്ക് വിൽപ്പനയിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു. വിപണിയിലെത്തി വെറും നാല് വർഷത്തിനുള്ളിൽ, 6.5 ലക്ഷം യൂണിറ്റ് വിൽപ്പനയാണ് നടത്തിയത്.

വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

ബലേനോ വിപണിയിലെതേതിയതു മുതൽ മികച്ച വിൽപ്പനയാണ് നേടുന്നത്. ഞങ്ങളുടെ പ്രീമിയം ഡീലർഷിപ്പായ നെക്സയിൽ നിന്ന് വിൽപ്പന നടത്തുന്ന ബലേനോ മാരുതി സുസുക്കി കുടുംബത്തിലേക്ക് പുതിയ ഉപഭോക്താക്കളെ ആകർഷിച്ചു. ഒരു പ്രീമിയം ഹാച്ച്ബാക്ക് അന്വേഷിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ തെരഞ്ഞെടുപ്പാണ് ബലേനോയെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് & സെയിൽസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.

വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

ആനുകാലിക സാങ്കേതിക നവീകരണങ്ങളോടൊപ്പം ഞങ്ങളുടെ ഉപഭോക്താവിന്റെ പ്രതീക്ഷകളോടും ആഗ്രഹങ്ങളോടും നിരന്തരമായ വിന്യാസം ബലേനോയെ ഒരുപടി മുന്നിൽ നിർത്തുന്നെന്നും ശശാങ്ക് ശ്രീവാസ്തവ കൂട്ടിച്ചേർത്തു.

വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ ഏറ്റവും ഭാരം കുറഞ്ഞ വാഹനമായ മാരുതി സുസുക്കി ബലേനോയിൽ 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഇത് 84 bhp പവറും 115 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. മാനുവൽ, സിവിടി ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിരിക്കുന്നത്.

വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

അതോടൊപ്പം പുതിയ 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എഞ്ചിനും മാരുതി വാഗ്ദാനം ചെയ്യുന്നുണ്ട്. മൈൽഡ് ഹൈബ്രിഡ് സംവിധാനമുള്ള ബലേനോയുടെ ഈ വകഭേദം 5 സ്പീഡ് മാനുവലുമായി ഗിയർബോക്സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.

വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

ഈ എഞ്ചിനുകൾ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് വിപണിയിലെത്തുന്നത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിൽ 21.4 കിലോമീറ്റർ ഇന്ധനക്ഷമതയും ഡ്യുവൽ ജെറ്റ് പെട്രോൾ മൈൽഡ് ഹൈബ്രിഡ് എഞ്ചിനിൽ 23.87 കിലോമീറ്റർ മൈലേജുമാണ് മാരുതി വാഗ്ദാനം ചെയ്യുന്നത്.

വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

പെട്രോൾ എഞ്ചിനൊപ്പം ഒരു ഫിയറ്റ് സോഴ്‌സ്ഡ് 1.3 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്. ഇത് 75 bhp കരുത്തിൽ 190 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

എന്നാൽ ഈ എഞ്ചിൻ ബി‌എസ്-VI-ലേക്ക് കമ്പനി പരിഷ്ക്കരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ എഞ്ചിനിൽ 27.39 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്. 2020 മാർച്ചോടെ ഡീസൽ ബലേനോ നിർത്തലാക്കും.

വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

2019 മാരുതി സുസുക്കി ബലേനോ മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകളുമായാണ് വിപണിയിലെത്തുന്നത്. എ‌ബി‌എസ്, ഇബിഡി, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കർമാർ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

കൂടാതെ ഫെയിസ്‌ലിഫ്റ്റ് മോഡലിൽ പുതിയ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, റിയർ വ്യൂ ക്യാമറ, പുതിയ അലോയ് വീലുകൾ എന്നിവയും ഇടംപിടിക്കുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണക്കുന്ന ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സംവിധാനവും ഒപ്പം ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് ഫീച്ചർ, പാസിവ് കീലെസ് എൻട്രി എന്നിവയെല്ലാം ബലേനോയുടെ മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു.

വിൽപ്പനയിൽ പുതിയ നേട്ടവുമായി മാരുതി ബലേനോ

ഇന്ത്യയിലെ നെക്സ ഡീലർഷിപ്പ് ശൃംഖല വഴി വിൽക്കുന്ന മാരുതി സുസുക്കി ബലേനോ ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ്, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവയുമായാണ് വിപണിയിൽ മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Maruti Baleno sales cross 6.5 lakh in 4 years. Read more Malayalam
Story first published: Thursday, November 21, 2019, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X