ലാന്‍ഡ് റോവറാകാന്‍ ആഗ്രഹിച്ച് മാരുതി ബ്രെസ്സ

അടുത്തകാലത്തായി മോഡിഫിക്കേഷന്‍ ലോകത്ത് മാരുതി ബ്രെസ്സ വലിയ പ്രചാരം നേടുകയാണ്. ജീപ്പിനെ അനുകരിക്കാന്‍ ശ്രമിക്കുന്ന നിരവധി ബ്രെസ്സ എസ്‌യുവികളെ വാഹന പ്രേമികള്‍ കണ്ടുകഴിഞ്ഞു. മുന്നില്‍ ഏഴു സ്ലാറ്റ് ഗ്രില്ല് ഘടിപ്പിക്കുന്നതോടെ ജീപ്പിലേക്കുള്ള പരിണാമം പൂര്‍ത്തിയായെന്ന മട്ടാണ് ഇവയില്‍ പലതിനും.

ലാന്‍ഡ് റോവറാകാന്‍ ആഗ്രഹിച്ച് മാരുതി ബ്രെസ്സ

ജീപ്പ് മുഖവുമായുള്ള ധാരാളം ബ്രെസ്സ എസ്‌യുവികള്‍ നിരത്തിലോടുന്നതുകൊണ്ടാവണം ഇക്കുറി ഒരുടമ കുറച്ചുകൂടി ഉയര്‍ന്നു ചിന്തിച്ചു. എന്തുകൊണ്ട് ബ്രെസ്സയെ ലാന്‍ഡ് റോവറാക്കി കൂടാ? മനസ്സില്‍ ചോദ്യമുണര്‍ന്നതിന് പിന്നാലെ ബ്രെസ്സയുമായി ഇദ്ദേഹം വര്‍ക്ക്‌ഷോപ്പിലേക്ക് ഓടി, എസ്‌യുവിയുടെ രൂപം മാറ്റാന്‍.

ലാന്‍ഡ് റോവറാകാന്‍ ആഗ്രഹിച്ച് മാരുതി ബ്രെസ്സ

ലാന്‍ഡ് റോവറിന്റെ ഹണികോമ്പ് ഗ്രില്ല് ഘടിപ്പിച്ച മാരുതി ബ്രെസ്സയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. പഴയകാല ഫ്രീലാന്‍ഡര്‍ 2, ഡിസ്‌കവറി മോഡലുകളുടെ മാതൃകയിലാണ് ബ്രെസ്സയിലെ ലാന്‍ഡ് റോവര്‍ ഗ്രില്ല്. പതിവുപോലെ ഗ്രില്ലില്‍ അവസാനിക്കുന്നു എസ്‌യുവിയുടെ പരിണാമവും.

ലാന്‍ഡ് റോവറാകാന്‍ ആഗ്രഹിച്ച് മാരുതി ബ്രെസ്സ

നിലവില്‍ രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള എസ്‌യുവികളില്‍ ഒന്നാണ് മാരുതി ബ്രെസ്സ. നാലു മീറ്ററില്‍ താഴെ നീളം പരിമിതപ്പെടുന്നുണ്ടെങ്കിലും ശ്രേണിയില്‍ മികവുറ്റ ഗ്രൗണ്ട് ക്ലിയറന്‍സ് ബ്രെസ്സ സമര്‍പ്പിക്കുന്നുണ്ട്. കേവലം ഡീസല്‍ മോഡലായിട്ടുകൂടി വിപണിയില്‍ ബ്രെസ്സയ്ക്ക് പ്രചാരമേറെയാണ്.

ലാന്‍ഡ് റോവറാകാന്‍ ആഗ്രഹിച്ച് മാരുതി ബ്രെസ്സ

1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ എഞ്ചിനാണ് മാരുതി എസ്‌യുവിയുടെ ഹൃദയം. എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡാണ് ബ്രെസ്സയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. എഎംടി ഗിയര്‍ബോക്‌സും മോഡലിന് കമ്പനി നല്‍കുന്നുണ്ട്.

ലാന്‍ഡ് റോവറാകാന്‍ ആഗ്രഹിച്ച് മാരുതി ബ്രെസ്സ

ഇതേസമയം, അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ ഡീസല്‍ കാറുകള്‍ നിര്‍ത്തുമെന്ന മാരുതിയുടെ പ്രഖ്യാപനം ബ്രെസ്സയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പിടിമുറക്കുന്നത് പ്രമാണിച്ചാണ് മാരുതിയുടെ തീരുമാനം. നിലവില്‍ ഭാരത് സ്റ്റേജ് IV നിലവാരത്തിലാണ് മാരുതി ബ്രെസ്സ വിപണിയില്‍ എത്തുന്നത്.

Most Read: വിപ്ലവം രചിക്കാന്‍ എംജി, ഗുജറാത്ത് ശാലയില്‍ ഇലക്ട്രിക് എസ്‌യുവികളുടെ നിര്‍മ്മാണം തുടങ്ങി — വീഡിയോ

ലാന്‍ഡ് റോവറാകാന്‍ ആഗ്രഹിച്ച് മാരുതി ബ്രെസ്സ

അണിയറയില്‍ ബ്രെസ്സ പെട്രോളിനെ മാരുതി ഒരുക്കുന്നുണ്ടെന്നാണ് വിവരം. ഉത്സവകാലം തുടങ്ങും മുന്‍പേ ബ്രെസ്സയുടെ പെട്രോള്‍ പതിപ്പിനെ വില്‍പ്പനയ്ക്ക് പ്രതീക്ഷിക്കാം. സിയാസ് ഫെയ്‌സ്‌ലിഫ്റ്റിലുള്ള 1.5 ലിറ്റര്‍ K സീരീസ് പെട്രോള്‍ എഞ്ചിനാണ് ബ്രെസ്സയില്‍ സാധ്യത കൂടുതല്‍. എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം കുറിക്കാന്‍ പ്രാപ്തമാണ്.

Most Read: ജീപ്പ് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

ലാന്‍ഡ് റോവറാകാന്‍ ആഗ്രഹിച്ച് മാരുതി ബ്രെസ്സ

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇതേ എഞ്ചിന്‍ തുടിക്കുന്ന എര്‍ട്ടിഗയിലും സിയാസിലും നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ലഭ്യമാണ്. ബ്രെസ്സയിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് പ്രതീക്ഷിക്കാം. 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനൊപ്പമുള്ള മൈല്‍ഡ് ഹൈബ്രിഡ് ടെക്‌നോളജിയും ബ്രെസ്സയിലേക്ക് പകര്‍ത്താന്‍ കമ്പനി ശ്രമിക്കും.

Most Read: ലാൻഡ് റോവർ ഡിസ്കവറിക്ക് 14 ലക്ഷം രൂപ കുറഞ്ഞു, കാരണമിതാണ്

ലാന്‍ഡ് റോവറാകാന്‍ ആഗ്രഹിച്ച് മാരുതി ബ്രെസ്സ

ഇതു യാഥാര്‍ത്ഥ്യമായാല്‍ ശ്രേണിയിലെ ആദ്യ പെട്രോള്‍ ഹൈബ്രിഡ് എസ്‌യുവിയായിരിക്കും മാരുതി ബ്രെസ്സ. വിപണമിയില്‍ ഹ്യുണ്ടായി വെന്യു, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300 തുടങ്ങിയ മോഡലുകളുമായാണ് മാരുതി ബ്രെസ്സയുടെ മത്സരം.

Image Source: Balaji MG

Most Read Articles

Malayalam
English summary
Maruti Brezza Gets The Land Rover Face. Read in Malayalam.
Story first published: Friday, June 7, 2019, 12:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X