ഒന്നാമനായി മാരുതി ബ്രെസ്സ, തൊട്ടുപിന്നില്‍ ടാറ്റ നെക്സോണ്‍ — പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

ഇന്ത്യയില്‍ നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവി വില്‍പ്പന വളരെ മികച്ച രീതിയില്‍ തന്നെയാണ് മുന്നോട്ട് പോവുന്നത്. ശ്രേണിയില്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ പുത്തന്‍ വാഹനങ്ങള്‍ പുറത്തിറക്കി വിപണിയില്‍ സജീവ സാന്നിധ്യമാനാനുള്ള തിരക്കിലാണ് മിക്ക വാഹന നിര്‍മ്മാതാക്കളും. ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കോമ്പാക്റ്റ് എസ്‌യുവി വന്നത് ടാറ്റ കുടുംബത്തില്‍ നിന്നായിരുന്നു. ടാറ്റ നെക്‌സോണായിരുന്നു ഇത്.

ഒന്നാമനായി മാരുതി ബ്രെസ്സ, തൊട്ടുപിന്നില്‍ ടാറ്റ നെക്സോണ്‍ — പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

ആഗോള NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാറുകള്‍ സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത കോമ്പാക്റ്റ് എസ്‌യുവിയായ ടാറ്റ നെക്‌സോണ്‍ ഇന്നും സ്ഥിരതയാര്‍ന്ന വില്‍പ്പനയാണ് കാഴ്ചവെയ്ക്കുന്നത്. പോയ സാമ്പത്തിക വര്‍ഷത്തെ മികച്ച വില്‍പ്പനയുള്ള കോമ്പാക്റ്റ് എസ്‌യുവികളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരക്കുകയാണ് ടാറ്റ നെക്‌സോണ്‍.

ഒന്നാമനായി മാരുതി ബ്രെസ്സ, തൊട്ടുപിന്നില്‍ ടാറ്റ നെക്സോണ്‍ — പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

മാരുതി സുസുക്കിയുടെ വിറ്റാര ബ്രെസ്സയാണ് പട്ടികയില്‍ ഒന്നാമത്. വര്‍ഷാ-വര്‍ഷ വില്‍പ്പനയില്‍ ആറ് ശതമാനം വളര്‍ച്ച നേടിയ മാരുതി വിറ്റാര ബ്രെസ്സ, 1,57,880 യൂണിറ്റാണ് ഈ കാലയളവില്‍ വിറ്റഴിച്ചത്.

Sub-compact SUV Sales in FY19 No. Of Units Sold

Maruti Suzuki Vitara Brezza 1,57,880

Tata Nexon 55,008

Ford EcoSport 46,265

Honda WR-V 33,010

Mahindra TUV300 19,570

Mahindra XUV300 9,226

ഒന്നാമനായി മാരുതി ബ്രെസ്സ, തൊട്ടുപിന്നില്‍ ടാറ്റ നെക്സോണ്‍ — പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 2016 -ലാണ് വിറ്റാര ബ്രെസ്സയെ മാരുതി അവതരിപ്പിച്ചത്. പട്ടികയില്‍ ടാറ്റ നെക്‌സോണ്‍ 55,008 യൂണിറ്റ് വില്‍പ്പനയോടെ രണ്ടാമനായി. 46,265 യൂണിറ്റ് വില്‍പ്പനയുമായി ഫോര്‍ഡ് ഇക്കോസ്‌പോര്‍ടാണ് മൂന്നാമത്.

Most Read:ഗ്ലാന്‍സാ വില്‍പ്പനയില്‍ അവകാശം പറഞ്ഞ് മാരുതി, പറ്റില്ലെന്ന് ടൊയോട്ട - തുടക്കത്തിലേ കല്ലുകടി

ഒന്നാമനായി മാരുതി ബ്രെസ്സ, തൊട്ടുപിന്നില്‍ ടാറ്റ നെക്സോണ്‍ — പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

31 ശതമാനം വളര്‍ച്ച കൈവരിച്ച് ഹോണ്ട WR-V നാലാമതായി ഫിനിഷ് ചെയ്തു. 33,010 യൂണിറ്റ് വില്‍പ്പനയാണ് 2019 സാമ്പത്തിക വര്‍ഷത്തില്‍ ഹോണ്ട WR-V നേടിയത്. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ എസ്‌യുവിയായ TUV300 -യാണ് പട്ടികയില്‍ അഞ്ചാമത്.

ഒന്നാമനായി മാരുതി ബ്രെസ്സ, തൊട്ടുപിന്നില്‍ ടാറ്റ നെക്സോണ്‍ — പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

2018 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള കണക്കുകളനുസരിച്ച് വില്‍പ്പനയില്‍ 33 ശതമാനത്തിന്റെ ഇടിവാണ് എസ്‌യുവിയ്ക്ക് സംഭവിച്ചിരിക്കുന്നത്. ഈ കാലയളവില്‍ 19,570 യൂണിറ്റ് വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്.

ഒന്നാമനായി മാരുതി ബ്രെസ്സ, തൊട്ടുപിന്നില്‍ ടാറ്റ നെക്സോണ്‍ — പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

നാല് മീറ്ററില്‍ താഴെയുള്ള എസ്‌യുവികളില്‍ മഹീന്ദ്രയുടെ പുതിയ പരീക്ഷണമായ XUV300 9,226 യൂണിറ്റ് വില്‍പ്പന കൈവരിച്ച് അഞ്ചാമതും ഫിനിഷ് ചെയ്തു.

ഒന്നാമനായി മാരുതി ബ്രെസ്സ, തൊട്ടുപിന്നില്‍ ടാറ്റ നെക്സോണ്‍ — പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

ഫെബ്രുവരിയില്‍ വിപണിയിലെത്തിയ XUV300, ആദ്യ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെയും ഹോണ്ട WR-V -യെയും പിന്നിലാക്കിയിരുന്നു. പുതിയ സാമ്പത്തിക വര്‍ഷം അവസാനത്തോടെ XUV300 -യുടെ വില്‍പ്പന പുതിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നാണ് മഹീന്ദ്ര പ്രതീക്ഷിക്കുന്നത്.

ഒന്നാമനായി മാരുതി ബ്രെസ്സ, തൊട്ടുപിന്നില്‍ ടാറ്റ നെക്സോണ്‍ — പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

നിലവില്‍ കടുത്ത മത്സരം നടന്നുകൊണ്ടിരിക്കുന്ന ശ്രേണിയിലേക്ക് ഹ്യുണ്ടായി വെന്യു കൂടി എത്തുകയാണ്. മെയ് 21 -നാണ് കമ്പനി ഔദ്യോഗികമായി വെന്യു എസ്‌യുവിയെ വിപണിയിലെത്തിക്കുന്നത്.

Most Read: പിക്കപ്പ് ട്രക്കായി മാറിയ മഹീന്ദ്ര സ്കോര്‍പിയോ - വീഡിയോ

ഒന്നാമനായി മാരുതി ബ്രെസ്സ, തൊട്ടുപിന്നില്‍ ടാറ്റ നെക്സോണ്‍ — പോയ വര്‍ഷത്തെ വില്‍പ്പന കണക്കുകള്‍ ഇതാ

വെന്യുവിലെ 1.0 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ GDI പെട്രോള്‍ എഞ്ചിന്‍, 118 bhp കരുത്തും 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 81 bhp കരുത്തും 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 88 bhp കരുത്തും പരമാവധി സൃഷ്ടിക്കും. ഏറ്റവും പുതിയ സാങ്കേതികതയായ ബ്ലൂ ലിങ്ക് കണക്ടിവിറ്റയോടെയായിരിക്കും പുതിയ ഹ്യുണ്ടായി വെന്യൂ ഇന്ത്യന്‍ കോമ്പാക്റ്റ് എസ്‌യുവി നിരയിലേക്കെത്തുക.

Most Read Articles

Malayalam
English summary
maruti vitara brezza positoned as top on compact suv sales fy 2019: read in malayalam
Story first published: Tuesday, April 30, 2019, 11:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X