ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ മാരുതി, പുതിയ ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള എസ്‌യുവിയാണ് മാരുതി വിറ്റാര ബ്രെസ്സ. ഓരോ മാസവും പതിനായിരത്തില്‍പ്പരം വിറ്റാര യൂണിറ്റുകള്‍ മുടങ്ങാതെ മാരുതി വില്‍ക്കുന്നു. കേവലം ഡീസല്‍ പതിപ്പ് മാത്രമായിട്ടു കൂടിയാണ് വിറ്റാര ബ്രെസ്സയ്ക്ക് ഇത്രയേറെ പ്രചാരം. പക്ഷെ ഡീസല്‍ കാറുകള്‍ നിര്‍ത്താനുള്ള തീരുമാനം ബ്രെസ്സ ഡീസല്‍ മോഡലുകളുടെ വിജയഗാഥയ്ക്ക് തിരശ്ശീല വീഴ്ത്തുമോയെന്ന ആശങ്ക മാരുതിക്കുണ്ട്.

ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ മാരുതി, പുതിയ ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

വില്‍പ്പനയില്‍ മാരുതിയുടെ നിര്‍ണായക മോഡലാണ് ബ്രെസ്സ. ഈ അവസരത്തില്‍ ബ്രെസ്സ പെട്രോളിനെ കുറിച്ച് കമ്പനി ഗൗരവമായി ചിന്തിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അണിയറയില്‍ പുതിയ ബ്രെസ്സ പെട്രോള്‍ തയ്യാറായി നില്‍ക്കുകയാണ്. ഈ വര്‍ഷം ഒക്ടോബറില്‍ ബ്രെസ്സ പെട്രോളിനെ വിപണിയില്‍ പ്രതീക്ഷിക്കാം. നിലവില്‍ ബ്രെസ്സയുടെ എതിരാളികള്‍ക്കെല്ലാം പെട്രോള്‍ പതിപ്പുകളുണ്ട്.

ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ മാരുതി, പുതിയ ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ മഹീന്ദ്ര XUV300, ഹ്യുണ്ടായി വെന്യു തുടങ്ങിയ അവതാരങ്ങളുടെ നുഴഞ്ഞുകയറ്റം മാരുതി മോഡലിന് ശക്തമായ ഭീഷണി ഉയര്‍ത്തുന്നുണ്ടുതാനും. ബ്രെസ്സ പെട്രോളിനെ അവതരിപ്പിക്കാന്‍ ഇനിയും വൈകിയാല്‍ കൈയ്യടക്കിയിട്ടുള്ള അപ്രമാദിത്വം നഷ്ടപ്പെടുമെന്ന് മാരുതി തിരിച്ചറിയുന്നു.

Most Read: എന്തുകൊണ്ട് ഡീസല്‍ കാറുകളുടെ നിര്‍മ്മാണം മാരുതി നിര്‍ത്തുന്നു?

ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ മാരുതി, പുതിയ ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

നികുതിയാനുകൂല്യങ്ങള്‍ മുന്‍നിര്‍ത്തി 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനായിരിക്കും വരാനിരിക്കുന്ന ബ്രെസ്സ മോഡലില്‍. കാരണം 1.2 ലിറ്റര്‍ ശേഷിയില്‍ കുറവാണെങ്കില്‍ മാത്രമേ നാലു മീറ്ററില്‍ താഴെയുള്ള പെട്രോള്‍ മോഡലുകള്‍ക്ക് ഇളവുകള്‍ ലഭിക്കുകയുള്ളൂ. പരമാവധി ആനുകൂല്യങ്ങള്‍ നേടി ബ്രെസ്സയുടെ വില നിയന്ത്രിച്ചു നിര്‍ത്താനാണ് കമ്പനിയുടെ നീക്കം.

ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ മാരുതി, പുതിയ ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

ഇതോടെ, അടുത്തിടെ ബലെനോയില്‍ മാരുതി കൊണ്ടുവന്ന 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് SHVS പെട്രോള്‍ എഞ്ചിന്‍ യൂണിറ്റിന് പുതിയ ബ്രെസ്സയില്‍ സാധ്യതയേറും. എര്‍ട്ടിഗയിലും സിയാസിലുമുള്ള കരുത്തുകൂടിയ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റിനെ ബ്രെസ്സയിലേക്ക് പകര്‍ത്താന്‍ കമ്പനി തയ്യാറാവില്ല. എസ്‌യുവിക്ക് വില കൂടുമെന്നതുതന്നെ കാരണം.

ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ മാരുതി, പുതിയ ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

നിലവില്‍ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മാരുതി ബ്രെസ്സ ഉപയോഗിക്കുന്നത്. ഡീസല്‍ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം പരമാവധി സൃഷ്ടിക്കും. പുതിയ 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്റെ കാര്യമെടുത്താല്‍, 91 bhp കരുത്തും 120 Nm torque ഉം കുറിക്കാന്‍ യൂണിറ്റിന് ശേഷിയുണ്ട്.

ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ മാരുതി, പുതിയ ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

ഇതേസമയം, വിറ്റാര ബ്രെസ്സയിലേക്ക് വരുമ്പോള്‍ ചെറിയ പരിഷ്‌കാരങ്ങള്‍ എഞ്ചിനും ഗിയര്‍ബോക്‌സിനും സംഭവിക്കും. സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തിന്റെ പിന്തുണയാല്‍ 23.68 കിലോമീറ്റര്‍ മൈലേജുണ്ട് പുതിയ ബലെനോയ്ക്ക്.

Most Read: ടാറ്റ ഹാരിയറിന്റെ വിപണി പിടിക്കാന്‍ ടൊയോട്ട റഷ്, തരംഗം സൃഷ്ടിക്കുമോ പുതിയ 'മിനി ഫോര്‍ച്യൂണര്‍'?

ഡീസല്‍ കാറുകള്‍ നിര്‍ത്താന്‍ മാരുതി, പുതിയ ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

നേരത്തെ വിറ്റാര ബ്രെസ്സയില്‍ ബലെനോ RS -ലെ 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനെ പരീക്ഷിക്കാന്‍ കമ്പനി ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് ആ നീക്കം മാരുതി ഉപേക്ഷിച്ചു. 100 bhp കരുത്തും 150 Nm torque -മാണ് 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനില്‍ സമന്വയിക്കുന്നത്.

Source: Financial Express

Most Read Articles

Malayalam
English summary
Maruti Suzuki Vitara Brezza Petrol India Launch Details. Read in Malayalam.
Story first published: Saturday, April 27, 2019, 12:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X