വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ വാഹന വിപണിക്ക് വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. വില്‍പനയുടെ കണക്കില്‍ കുറവുണ്ടെങ്കിലും മാരുതി തന്നെയാണ് വിപണിയില്‍ ഒന്നാമത്. ആദ്യ പത്ത് വാഹനങ്ങളില്‍ ഏഴും മരുതിയുടേതാണ്.

വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

ചെറു ഹാച്ച്ബാക്കായെ വാഗണ്‍ആറാണ് കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റ കാര്‍. ഈ ചെറുകാര്‍ ജൂലൈ മാസം നേടിയത് 15062 യൂണിറ്റ് വില്‍പ്പനയാണ്. കോംപാക്റ്റ് സെഡാനായ ഡിസയറാണ് 12923 യൂണിറ്റുമായി പട്ടികയില്‍ രണ്ടാമത് ഉള്ളത്. പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റാണ് 12677 യൂണിറ്റ് വില്‍പ്പനയുമായി മൂന്നാമത്.

വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

കഴിഞ്ഞ മാസം, മാരുതി സുസുക്കി ഈക്കോ, വാഗണ്‍ആര്‍, എര്‍ട്ടിഗ, സിയാസ് എന്നിവയ്ക്ക് പുറമെ എല്ലാ മോഡലുകളുടെയും വില്‍പ്പനയില്‍ ഇടിവ് സംഭവിച്ചിരുന്നു. 2018 ജൂലൈയില്‍ വിറ്റ 1,52,427 യൂണിറ്റുകളില്‍ നിന്ന് 2019 ജൂലൈ മാസത്തില്‍ മാരുതി വിറ്റത് 96,478 യൂണിറ്റുകളാണ്. 37 ശതമാനമാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്.

വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

മാരുതിയുടെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ബ്രെസ, എസ്‌ക്രോസ് എസ്‌യുവി മോഡലുകളുടെയും ഈ മാസത്തെ വില്‍പ്പനയിലും വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്. എസ്‌ക്രോസിന്റെ വില്‍പ്പന 88 ശതമാനം ഇടിഞ്ഞ് 2019 ജൂലൈയില്‍ 654 യൂണിറ്റായി കുറഞ്ഞു.

വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

2018 ജൂലൈയില്‍ 5,308 യൂണിറ്റ് നിരത്തിലെത്തിയിരുന്നെങ്കില്‍ 2019 ജൂണില്‍ 1,359 യൂണിറ്റും വിപണിയില്‍ എത്തി. ഹ്യുണ്ടായ് ക്രെറ്റയുടെ വില്‍പ്പന ഉയര്‍ന്നതും എസ്-ക്രോസിന്റെ വില്‍പ്പനയെ കാര്യമായി ബാധിച്ചു.

വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ 63 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ജൂലൈയില്‍ 14,181 യൂണിറ്റ് നിരത്തിലെത്തിച്ചപ്പോള്‍, 2019 ജൂലൈയില്‍ 5,302 യൂണിറ്റ് മാത്രമാണ് നിരത്തിലെത്തിയത്. ഹ്യുണ്ടായ് വെന്യുവിനെ വിപണിയില്‍ അവതരിപ്പിച്ചതും ബ്രെയുടെ വില്‍പ്പനയെ ബാധിച്ചു.

വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

ഈക്കോ വില്‍പ്പനയില്‍ 30 ശതമാനം നേട്ടം കൈവരിക്കാന്‍ മാരുതിക്ക് സാധിച്ചു. 2018 ജൂലൈയില്‍ 7,578 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയതെങ്കില്‍ കഴിഞ്ഞ മാസം 9,814 യൂണിറ്റായി വില്‍പ്പന ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു. വാഗണ്‍ആറിന്റെ വില്‍പനയും കഴിഞ്ഞ മാസം 5 ശതമാനമായി ഉയര്‍ന്ന് 15,062 യൂണിറ്റായി.

വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

2018 ജൂലൈയില്‍ വിറ്റ 14,229 യൂണിറ്റുകളെ അപേക്ഷിച്ച് 2019 ജൂണില്‍ 10,228 യൂണിറ്റ് വില്‍പ്പന നടത്താന്‍ കമ്പനിക്ക് സാധിച്ചു. 47 ശതമാനമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. എര്‍ട്ടിഗയുടെ വില്‍പ്പനയും ഉയര്‍ത്താന്‍ കമ്പനിക്ക് സാധിച്ചു.

വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

2018 ജൂലൈയില്‍ വിറ്റ 4,764 യൂണിറ്റില്‍ നിന്ന് 94 ശതമാനം വര്‍ധിച്ച് 2019 ജൂലൈയില്‍ 9,222 യൂണിറ്റാണ് കമ്പനി നിരത്തിലെത്തിച്ചത്. 2019 ജൂണില്‍ 7,567 യൂണിറ്റും നിരത്തിലെത്തി. മാരുതി സുസുക്കി സിയാസിന്റെ വില്‍പ്പനയിലും കമ്പനിക്ക് കാര്യമായ മേല്‍കൈ നേടാന്‍ സാധിച്ചു.

വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

2018 ജൂലൈയില്‍ 2,397 യൂണിറ്റ് മാത്രമാണ് നിരത്തിലെത്തിയതെങ്കില്‍ 2019 -ല്‍ 4,894 യൂണിറ്റായി വര്‍ധിച്ചു. 48 ശതമാനമാണ് വില്‍പ്പനയില്‍ ഉയര്‍ച്ച് ഉണ്ടായത്. ഈ മൂന്ന് മോഡലുകള്‍ക്ക് പുറമെ, 2019 ജൂലൈയില്‍ ആള്‍ട്ടോയുടെ വില്‍പ്പന 50 ശതമാനം ഇടിഞ്ഞ് 11,577 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 23,371 യൂണിറ്റുകള്‍ നിരത്തിലെത്തിച്ചിരുന്നു.

വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

മാരുതി സുസുക്കി ഇഗ്നിസിന്റെ വില്‍പ്പനയും 54 ശതമാനം ഇടിഞ്ഞ് 1,563 യൂണിറ്റായി. 2018 ജൂലൈയില്‍ 3,397 യൂണിറ്റും, 2019 ജൂണില്‍ 2,911 യൂണിറ്റും കമ്പനി നിരത്തിലെത്തിച്ചു. സെലെറിയോ വില്‍പ്പനയും 2019 ജൂലൈയില്‍ 35 ശതമാനം ഇടിഞ്ഞു.

വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

2018 ജൂലൈയില്‍ 7,376 യൂണിറ്റായിരുന്ന വില്‍പ്പന. എന്നാല്‍ കഴിഞ്ഞ മാസത്തില്‍ 4,805 യൂണിറ്റ് മാത്രമാണ് നിരത്തിലെത്തിയത്. സ്വിഫ്റ്റിന്റെ വില്‍പന കഴിഞ്ഞ മാസം 37 ശതമാനം ഇടിഞ്ഞ് 12,677 യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 19,993 യൂണിറ്റ് വില്‍പന നടന്നിരുന്നെന്നാണ് റിപ്പോര്‍ട്ട്.

Maruti July-19 July-18 Diff%
1 Wagonr 15,062 14,339 5.04
2 Dzire 12,923 25,647 -49.61
3 Swift 12677 19,993 -36.59
4 Alto 11,577 23,371 -50.46
5 Baleno 10,482 17,960 -41.64
6 Eeco 9,814 7,578 29.51
7 Ertiga 9,222 5,764 59.99
8 Brezza 5,302 14,181 -62.61
9 Celerio 4,805 7,376 -34.86
10 Ciaz 2,397 48 4,893.75
11 Ignis 1,563 3,397 -53.99
12 S-Cross 654 5,308 -87.68
13 Omni - 8,213 -
14 Gypsy - 252 -

വില്‍പ്പന കുറവെങ്കിലും വിപണിയില്‍ ഒന്നാമത് മാരുതി

കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 19,993 യൂണിറ്റ് വില്‍പന നടന്നിരുന്നെന്നാണ് റിപ്പോര്‍ട്ട്. വിപണിയില്‍ നിന്ന് പിന്‍വലിച്ചതോടെ സുസുക്കി ജിപ്സിയും ഓമ്നിയും യൂണിറ്റകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2018 ജൂലൈ മാസത്തില്‍ ഓമ്നിയുടെ 8,213 യൂണിറ്റുകള്‍ നിരത്തിലെത്തി, ജിപ്സിയുടെ 252 യൂണിറ്റുകളും വിപണിയില്‍ എത്തി.

Most Read Articles

Malayalam
English summary
Maruti Brezza S-Cross suv register highest sales decline july 2019. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X