തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു തൊട്ടുപിന്നില്‍

ഹ്യുണ്ടായി വെന്യുവിന്റെ ഭീഷണി ഒരുഭാഗത്ത് ശക്തമായി മുഴങ്ങുന്നു. മെയ് മാസത്തെ കണക്കുകള്‍ കണ്ടപ്പോള്‍ മാരുതി ബ്രെസ്സയുടെ കിരീടം പുതിയ ഹ്യുണ്ടായി എസ്‌യുവി വൈകാതെ തട്ടിയെടുക്കുമെന്ന് ഏവരും കരുതി. ഇപ്പോള്‍ ജൂണിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ തലനാരിഴയ്ക്കാണ് മാരുതി ബ്രെസ്സ മുന്നില്‍ നില്‍ക്കുന്നത്.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു തൊട്ടുപിന്നില്‍

പോയമാസം 8,871 യൂണിറ്റുകളുടെ വില്‍പ്പന ബ്രെസ്സ കൈയ്യടക്കിയപ്പോള്‍ 8,334 യൂണിറ്റുകളുമായി ഹ്യുണ്ടായി വെന്യു നിഴല്‍പോലെ പിന്നിലുണ്ട്. ഈ പോക്കാണെങ്കില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ എത്തുന്ന ഹ്യുണ്ടായി വെന്യു മാരുതി ബ്രെസ്സയെ കീഴ്‌പ്പെടുത്താന്‍ വലിയ കാലതാമസമുണ്ടാവില്ല.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു തൊട്ടുപിന്നില്‍

2018 ജൂണിനെ അപേക്ഷിച്ച് പോയമാസം 17 ശതമാനം ഇടിവ് വില്‍പ്പനയില്‍ ബ്രെസ്സ നേരിടുന്നുണ്ട്. ഉത്സവകാലം വരുന്നത് പ്രമാണിച്ച് വമ്പിച്ച ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് മത്സരത്തിലേക്ക് തിരിച്ചുവരാനായിരിക്കും മാരുതി ബ്രെസ്സയുടെ ശ്രമം. ഒപ്പം ബ്രെസ്സ നിരയില്‍ പെട്രോള്‍ പതിപ്പിനെയും അവതരിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ മാരുതി പൂര്‍ത്തിയാക്കും.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു തൊട്ടുപിന്നില്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് 20 -ന് ബ്രെസ്സ പെട്രോള്‍ വിപണിയില്‍ എത്തും. മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനായിരിക്കും എസ്‌യുവിയില്‍ തുടിക്കുക. സിയാസ്, എര്‍ട്ടിഗ മോഡലുകളിലെ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനെ ബ്രെസ്സയില്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു തൊട്ടുപിന്നില്‍

കമ്പനി പുറത്തിറക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ K സീരീസ് പെട്രോള്‍ എഞ്ചിനാണ് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണ ലഭിക്കുന്നത്. എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. എര്‍ട്ടിഗയിലും സിയാസിലുമുള്ള ഹൈബ്രിഡ് പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മാരുതി സമര്‍പ്പിക്കുന്നത്.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു തൊട്ടുപിന്നില്‍

ബ്രെസ്സ പെട്രോളിലും ഇതുതന്നെ തുടരും. ശ്രേണിയില്‍ മത്സരം കണക്കിലെടുത്ത് പെട്രോള്‍, പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ക്കുള്ള സാധ്യത കമ്പനി നഷ്ടപ്പെടുത്തില്ല. നിലവില്‍ ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ബ്രെസ്സയില്‍ ഒരുങ്ങുന്നത്.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു തൊട്ടുപിന്നില്‍

എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം പരമാവധി കുറിക്കും. അഞ്ചു സ്പീഡാണ് എസ് യുവിയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനും കാറില്‍ കമ്പനി നല്‍കുന്നുണ്ട്. എതിരാളിയായ വെന്യുവിന്റെ കാര്യമെടുത്താലോ, മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ ഹ്യുണ്ടായി എസ്‌യുവില്‍ ഒരുങ്ങുന്നത് കാണാം.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു തൊട്ടുപിന്നില്‍

വെന്യുവിലെ 1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ VTVT നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 114 Nm torque -മാണ് പരമാവധി കുറിക്കുക. 89 bhp കരുത്തും 220 Nm torque ഉം സൃഷ്ടിക്കാന്‍ 1.4 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു തൊട്ടുപിന്നില്‍

120 bhp കരുത്തും 170 Nm torque ഉം രേഖപ്പെടുത്തുന്ന 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും നിരയിലുണ്ട്. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് പെട്രോള്‍ പതിപ്പില്‍ ഒരുങ്ങുമ്പോള്‍ ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ടര്‍ബ്ബോ പെട്രോള്‍ പതിപ്പില്‍ തിരഞ്ഞെടുക്കാം.

തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മാരുതി ബ്രെസ്സ, ഹ്യുണ്ടായി വെന്യു തൊട്ടുപിന്നില്‍

ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ വെന്യു ഡീസലിലുള്ളൂ. നിലവില്‍ ആറരലക്ഷം രൂപ മുതലാണ് ഹ്യുണ്ടായി വെന്യുവിന് വില.

Source: Auto Punditz

Most Read Articles

Malayalam
English summary
Maruti Brezza Leads The Compact SUV League. Read in Malayalam.
Story first published: Monday, July 8, 2019, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X