ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ — ടാറ്റ നെക്‌സോണിനും രക്ഷയില്ല

ഇന്ത്യയില്‍ മാരുതി സുസുക്കിയ്ക്ക് ഒരു ഭീഷണിയുണ്ടെങ്കില്‍ അതു ഹ്യുണ്ടായി മാത്രമാണ്. വില്‍പ്പനയില്‍ മാരുതിക്ക് തൊട്ടുപിന്നില്‍ ഈ ദക്ഷിണ കൊറിയന്‍ കാലങ്ങളായി നിലകൊള്ളുന്നു. മാരുതിയെ പിന്നിലാക്കാന്‍ ഒരവസരം കാത്തിരിക്കുകയാണ് ഹ്യുണ്ടായി. ഇപ്പോള്‍ വെന്യുവിന്റെ കടന്നുവരവോടെ ഹ്യുണ്ടായി ക്യാംപില്‍ വലിയ ആരവങ്ങള്‍ മുഴങ്ങുകയാണ്.

ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ — ടാറ്റ നെക്‌സോണിനും രക്ഷയില്ല

മാരുതിയുടെ എക്കാലത്തേയും വലിയ ബമ്പര്‍ ഹിറ്റായ വിറ്റാര ബ്രെസ്സയുടെ വിപണിയില്‍ വെന്യു വിജയകരമായി കടന്നുകയറിയിരിക്കുന്നു. ഹ്യുണ്ടായി വെന്യു വന്ന അവതരിച്ച ആദ്യമാസംതന്നെ വിറ്റാര ബ്രെസ്സയുടെ താളംതെറ്റി. കഴിഞ്ഞമാസം 8,749 യൂണിറ്റുകളുടെ വില്‍പ്പന മാരുതി ബ്രെസ്സ കുറിച്ചപ്പോള്‍ 7,049 യൂണിറ്റുകളുടെ അവിസ്മരണീയ വില്‍പ്പന ഹ്യുണ്ടായി വെന്യു കാഴ്ച്ചവെച്ചു.

ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ — ടാറ്റ നെക്‌സോണിനും രക്ഷയില്ല

2016 -ല്‍ വില്‍പ്പനയ്ക്ക് വന്ന മാരുതി ബ്രെസ്സയ്ക്ക് ഇത്രയേറെ ക്ഷീണം സംഭവിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ശ്രേണിയിലെ കിരീടമില്ലാത്ത രാജാവാണ് മാരുതി ബ്രെസ്സ. കോമ്പാക്ട് എസ്‌യുവി തരംഗത്തിന് തിരികൊളുത്തിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടില്‍ നിന്നും ബാറ്റണ്‍ കൈയ്യടക്കാന്‍ മാരുതി ബ്രെസ്സയ്ക്ക് ഏറെ സമയം വേണ്ടി വന്നില്ല.

ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ — ടാറ്റ നെക്‌സോണിനും രക്ഷയില്ല

ബ്രെസ്സയുടെ വില്‍പ്പന മോഹിച്ച് ടാറ്റ നെക്‌സോണും മഹീന്ദ്ര XUV300 -യും അവതരിച്ചെങ്കിലും ബ്രെസ്സയുടെ ഏഴയലത്തെത്താന്‍ ഇവരിലാര്‍ക്കും കഴിഞ്ഞില്ല. എന്നാല്‍ പുതിയ ഹ്യുണ്ടായി വെന്യു ഈ ചരിത്രങ്ങളെല്ലാം പഴങ്കഥയാക്കുന്ന മട്ടാണ്. വിപണിയില്‍ പ്രതിസന്ധി നേരിടുന്ന മാരുതിക്ക് ബ്രെസ്സയുടെ തകര്‍ച്ച കൂടുതല്‍ ആഘാതമായി മാറുന്നു.

ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ — ടാറ്റ നെക്‌സോണിനും രക്ഷയില്ല

2018 മെയ്യില്‍ 15,629 യൂണിറ്റുകളുടെ വിൽപ്പനയാണ് മാരുതി ബ്രെസ്സ നേടിയത്. അതായത്, ഇക്കുറി സംഭവിച്ച വില്‍പ്പനയിടിവ് 44 ശതമാനം. ഇതിനുമുന്‍പ് 2017 ജൂണിലായിരുന്നു ബ്രെസ്സാ വില്‍പ്പന 8,000 യൂണിറ്റുകളിലേക്ക് ചുരുങ്ങിയത്. ഇതേസമയം, വരുംമാസങ്ങളിലും വെന്യു വിജയക്കുതിപ്പ് തുടരുമോയെന്ന് ഉറ്റുനോക്കുകയാണ് വിപണി.

ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ — ടാറ്റ നെക്‌സോണിനും രക്ഷയില്ല

ആദ്യമാസം പുതിയ കാറുകള്‍ക്ക് പ്രചാരം ലഭിക്കാറ് പതിവാണ്. നിരയില്‍ മറ്റാര്‍ക്കുമില്ലാത്ത ഒരുപാട് വിശേഷങ്ങളുമായാണ് ഹ്യുണ്ടായി വെന്യു കടന്നുവരുന്നത്. സൗകര്യങ്ങളിലും സംവിധാനങ്ങളിലും വെന്യുവിനാണ് മേല്‍ക്കൈ. ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുന്ന ആദ്യത്തെ ഇന്റര്‍നെറ്റ് കാറെന്ന വിശേഷണം പുതിയ ഹ്യുണ്ടായി എസ്‌യുവിയുടെ മാറ്റുകൂട്ടുന്നു.

Most Read: ഹ്യുണ്ടായി വെന്യുവിനെക്കാള്‍ കേമന്‍ വിറ്റാര ബ്രെസ്സ — കാരണങ്ങള്‍ നിരത്തി മാരുതി

ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ — ടാറ്റ നെക്‌സോണിനും രക്ഷയില്ല

വെന്യുവിന്റെ കുതിച്ചുച്ചാട്ടത്തില്‍ മഹീന്ദ്ര XUV300 -യ്ക്കും തിളക്കം നഷ്ടപ്പെട്ടെന്ന് ഇവിടെ പരാമര്‍ശിക്കണം. ടാറ്റ നെക്‌സോണിനെ മറികടക്കാനായെങ്കിലും വെന്യുവിന് ബഹുദൂരം പിന്നിലാണ് XUV300. പോയമാസം 5,113 യൂണിറ്റുകളുടെ വില്‍പ്പനയാണ് XUV300 വരിച്ചത്.

Most Read: ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ — ടാറ്റ നെക്‌സോണിനും രക്ഷയില്ല

May-19

May-18

Diff

%

Maruti Brezza

8,781

15,629

-6,848

-43.82

Hyundai Venue

7,049

NA

NA

NA

Mahindra XUV300

5,113

NA

NA

NA

Tata Nexon

4,506

4,308

198

4.60

Ford Ecosport

3,604

5,003

-1,399

-27.96

Honda WR-V

1,520

1,962

-442

-22.53

Mahindra TUV300

1,393

1,939

-546

-28.16

Most Read: ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷന്‍ വിപണിയില്‍

ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ — ടാറ്റ നെക്‌സോണിനും രക്ഷയില്ല

ടാറ്റ നെക്‌സോണ്‍ 4,506 യൂണിറ്റുകളുടെ വില്‍പ്പന നേടി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നേരിയ വര്‍ധനവ് നെക്‌സോണിനുണ്ട്. പുതുതലമുറ എസ്‌യുവികളുടെ കുത്തൊഴുക്ക് ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെയാണ് ഏറ്റവും ബാധിച്ചിരിക്കുന്നത്.

ഹ്യുണ്ടായി വെന്യു തരംഗത്തില്‍ കടപുഴകി മാരുതി ബ്രെസ്സ — ടാറ്റ നെക്‌സോണിനും രക്ഷയില്ല

മെയ്യില്‍ 3,604 ഇക്കോസ്‌പോര്‍ട് യൂണിറ്റുകള്‍ മാത്രമേ ഫോര്‍ഡിന് വില്‍ക്കാനായുള്ളൂ. പുതിയ ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷന്‍ വില്‍പ്പനയ്ക്ക് പുത്തനുണര്‍വേകുമെന്ന പ്രതീക്ഷയിലാണ് ഫോര്‍ഡ്. മാത്രമല്ല, എതിരാളികള്‍ക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കാനായി ടൈറ്റാനിയം പ്ലസ് മോഡലിന്റെ വിലയും കമ്പനി കുറച്ചു.

Source: AutoPunditz

Most Read Articles

Malayalam
English summary
Maruti Brezza Sales Declined In May 2019. Read in Malayalam.
Story first published: Wednesday, June 5, 2019, 12:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X