Just In
- 59 min ago
വിറ്റാര ബ്രെസ്സയേക്കാൾ മികച്ചതാണോ ടൊയോട്ട അർബൻ ക്രൂയിസർ? റോഡ് ടെസ്റ്റ് റിവ്യൂ
- 1 hr ago
ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി
- 3 hrs ago
സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിലെ മാറ്റങ്ങള്‍ കാണാം; പരസ്യ വിഡിയോ പങ്കുവെച്ച് മാരുതി
- 3 hrs ago
പരിഷ്കരണങ്ങളോടെ 2021 ബോണവില്ലെ ശ്രേണി അവതരിപ്പിച്ച് ട്രയംഫ്
Don't Miss
- Sports
IND vs ENG: ടെസ്റ്റിലെ ഏറ്റവും 'ചീപ്പ്' സ്പിന്നര്‍, ലോക റെക്കോര്‍ഡുമായി റൂട്ട്
- Lifestyle
പല്ല് തേക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് മാത്രമല്ല; അറിയണം ഇതെല്ലാം
- Movies
ആവശ്യമില്ലാത്ത പണിക്ക് പോകുന്നത് എന്തിനെന്ന് ചോദിച്ചവരുണ്ട്, ഭക്ഷണത്തിലും അവഗണന; ജയശങ്കര്‍ പറയുന്നു
- News
'ആ വിവരം പോലും കോൺഗ്രസ് നേതാവിനില്ലേ', രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് നരേന്ദ്ര മോദി
- Finance
റിലയന്‍സ്, ഓഎന്‍ജിസി ഓഹരികളുടെ ബലത്തില്‍ സെന്‍സെക്സിന് നേട്ടം
- Travel
മഹിഷ്മതിയിലെ അല്ല, ഇത് ഉദയ്പൂരിലെ ബാഹുബലി കുന്ന്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍
2020 ഏപ്രില്‍ ഒന്നു മുതല്‍ ഭാരത് സ്റ്റേജ് 6 (ബിഎസ് VI) നിലവാരത്തിലുള്ള എഞ്ചിനിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വാഹന വിപണി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായിട്ടാണ് ബിഎസ് IV നിന്നും ബിഎസ് VI എഞ്ചിനിലേക്കുള്ള ചുവടുമാറ്റം.

മിക്ക വാഹന നിര്‍മ്മാതാക്കളും അവരുടെ ബിഎസ് VI എന്ജിന് മാനദണ്ഡത്തിലുള്ള വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ചു തുടങ്ങി. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി ഇക്കാര്യത്തില്‍ പുതിയൊരു നാഴികകല്ല പിന്നിട്ടിരിക്കുകയാണ്. പ്രാബല്യത്തില്‍ വരുന്ന ഈ നിര്‍ദേശം മാസങ്ങള്‍ക്ക് മുമ്പ് തന്നെ മാരുതി നടപ്പാക്കിയിരുന്നു.

ഇപ്പോഴിതാ ബിഎസ് VI എഞ്ചിനോടെ എത്തിയ വാഹനങ്ങളുടെ വില്‍പ്പന 2 ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെയാണ് ബിഎസ് VI മാനദണ്ഡത്തിലുള്ള കാറുകള്‍ കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് മാരുതി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ബിഎസ് VI എഞ്ചിനോടുകൂടിയ വാഹനങ്ങള്‍ തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് കമ്പനി നന്ദി പറഞ്ഞു. ഇത്തരത്തിലൊരു നാഴികകല്ല പിന്നീടാന്‍ സാധിച്ചത് ഉപഭോക്താക്കള്‍ക്ക് മാരുതിയില്‍ ഉള്ള വിശ്വാസമാണെന്നും കമ്പനി അഭിപ്രായപ്പെട്ടു.

2020 ഏപ്രില്‍ ഒന്നു മുതലാണ് ബിഎസ് VI നിര്‍ബന്ധമാക്കുന്നത്. എന്നാല്‍, 2019 ഏപ്രിലില്‍ തന്നെ മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ 800, പ്രീമിയം ഹാച്ച്ബാക്കായ ബലെനോ എന്നിവ ബിഎസ് VI എന്‍ജിനിലേക്ക് കമ്പനി മാറ്റിയിരുന്നു.

ഇതിനുപിന്നാലെ, പുതിയ വാഗണ്‍ആറിന്റെ 1.2 ലിറ്റര്‍ എന്ജിന് പതിപ്പ്, സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, XL6, എസ്സ്-പ്രെസ്സോ എന്നീ വാഹനങ്ങളും ബിഎസ് VI എഞ്ചിന് കരുത്തില്‍ കമ്പനി വിപണിയില്‍ എത്തിച്ചു. വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിരവധി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു നിര്‍മ്മാതാവും മാരുതിയാണ്.

ഉടന്‍ തന്നെ മറ്റ് വാഹനങ്ങളെയും ഈ എഞ്ചിന് നിലവാരത്തിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. അതിനൊപ്പം തന്നെ മറ്റ് മോഡലുകളുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും. അടുത്തിടെയാണ് മിനി എസ്യുവി നിരയിലേക്ക് എസ്സ്-പ്രെസ്സോ എന്നൊരു പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.
Most Read: മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

3.69 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറും വില. വിപണിയില്‍ റെനോയുടെ ക്വിഡ് തന്നെയാണ് വാഹനത്തിന്റെ മുഖ്യഎതിരാളി. മാരുതിയുടെ ആള്‍ട്ടോ K10 -നും മുകളിലാണ് ഈ മിനി എസ്യുവിയുടെ സ്ഥാനം. ചതുരാകൃതിയിലുള്ള ഡിസൈന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് എസ്സ്-പ്രെസ്സോയുടെ പ്രത്യേകതകള്‍.

ഫോഗ് ലാമ്പുകളുടെ സ്ഥാനത്ത് ബമ്പറിലായി ഡേ ടൈം റണ്ണിങ് ലാമ്പും നല്കിയിരിക്കുന്നു. മുന്നിലെ ബമ്പറില്‍ തന്നെ എയര്‍ഡാമും നല്‍കിയിട്ടുണ്ട്. വളരെ ലളിതവും മനേഹരവുമായ ഡിസൈനാണ് വശങ്ങളിലും, പിറകിലും നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന് പതിപ്പുകള്‍ക്ക് ഒപ്പം 14 ഇഞ്ചിന്റെ അലോയി വിലും മറ്റ് പതിപ്പുകളില്‍ 13 ഇഞ്ചിന്റെ സ്റ്റീല്‍ വീലുകളുമാണ് നല്‍കിയിരിക്കുന്നത്.
Most Read: ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

പിന്‍വശത്ത് C ആകൃതിയിലുള്ള ടെയില്‍ ലാമ്പുകളും, ബമ്പറുകളില്‍ റിഫ്ലക്ടറുകളും സ്ഥാപിച്ചിരിക്കുന്നു. മിനി കൂപ്പറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്ത വൃത്താകൃതിയിലുള്ള ഡൈനാമിക് സെന്‍ട്രല്‍ കണ്‍സോളാണ് അകത്തളത്തെ മനോഹരമാക്കുന്നത്. 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും വാഹനത്തില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.

പെട്രോള്‍ എഞ്ചിന് ഓപ്ഷനില്‍ മാത്രമാണ് എസ്സ്-പ്രെസ്സോ വിപണയില്‍ എത്തുന്നത്. ബിഎസ് VI നിലവാരത്തിലുള്ള 998 സിസി മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് വാഹത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന് 68 bhp കരുത്തും, 90 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, ഓപ്ഷണലായി എജിഎസ് എന്നിവയാണ് ട്രാന്സ്മിഷന് ഓപ്ഷന്‍സ്.

പെട്രോള്‍ മാനുവല്‍ പതിപ്പില്‍ 21.4 കിലോമീറ്റര്‍ മൈലേജും, പെട്രോള്‍-ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 21.7 കിലോമീറ്റര്‍ മൈലേജും ലഭിക്കും. ഇബിഡിയോട് കൂടിയ എബിഎസ്, ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ സൈഡ് എയര്‍ ബാഗ്, പെഡസ്ട്രിയന്‍ സേഫ്റ്റി, ക്രാഷ് കംപ്ലിയിന്‍സ്, സെന്‍ട്രല്‍ ലോക്കിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളും വാഹനത്തില്‍ ലഭ്യമാണ്.