ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2020 ഏപ്രില്‍ ഒന്നു മുതല്‍ ഭാരത് സ്‌റ്റേജ് 6 (ബിഎസ് VI) നിലവാരത്തിലുള്ള എഞ്ചിനിലേക്ക് ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ വാഹന വിപണി. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായിട്ടാണ് ബിഎസ് IV നിന്നും ബിഎസ് VI എഞ്ചിനിലേക്കുള്ള ചുവടുമാറ്റം.

ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

മിക്ക വാഹന നിര്‍മ്മാതാക്കളും അവരുടെ ബിഎസ് VI എന്‍ജിന്‍ മാനദണ്ഡത്തിലുള്ള വാഹനങ്ങള്‍ വിപണിയില്‍ എത്തിച്ചു തുടങ്ങി. ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതി ഇക്കാര്യത്തില്‍ പുതിയൊരു നാഴികകല്ല പിന്നിട്ടിരിക്കുകയാണ്. പ്രാബല്യത്തില്‍ വരുന്ന ഈ നിര്‍ദേശം മാസങ്ങള്‍ക്ക് മുമ്പ് തന്നെ മാരുതി നടപ്പാക്കിയിരുന്നു.

ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഇപ്പോഴിതാ ബിഎസ് VI എഞ്ചിനോടെ എത്തിയ വാഹനങ്ങളുടെ വില്‍പ്പന 2 ലക്ഷം യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെയാണ് ബിഎസ് VI മാനദണ്ഡത്തിലുള്ള കാറുകള്‍ കമ്പനി നിരത്തിലെത്തിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയിലാണ് മാരുതി ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ബിഎസ് VI എഞ്ചിനോടുകൂടിയ വാഹനങ്ങള്‍ തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് കമ്പനി നന്ദി പറഞ്ഞു. ഇത്തരത്തിലൊരു നാഴികകല്ല പിന്നീടാന്‍ സാധിച്ചത് ഉപഭോക്താക്കള്‍ക്ക് മാരുതിയില്‍ ഉള്ള വിശ്വാസമാണെന്നും കമ്പനി അഭിപ്രായപ്പെട്ടു.

ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

2020 ഏപ്രില്‍ ഒന്നു മുതലാണ് ബിഎസ് VI നിര്‍ബന്ധമാക്കുന്നത്. എന്നാല്‍, 2019 ഏപ്രിലില്‍ തന്നെ മാരുതിയുടെ ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ 800, പ്രീമിയം ഹാച്ച്ബാക്കായ ബലെനോ എന്നിവ ബിഎസ് VI എന്‍ജിനിലേക്ക് കമ്പനി മാറ്റിയിരുന്നു.

ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഇതിനുപിന്നാലെ, പുതിയ വാഗണ്‍ആറിന്റെ 1.2 ലിറ്റര്‍ എന്‍ജിന്‍ പതിപ്പ്, സ്വിഫ്റ്റ്, ഡിസയര്‍, എര്‍ട്ടിഗ, XL6, എസ്സ്-പ്രെസ്സോ എന്നീ വാഹനങ്ങളും ബിഎസ് VI എഞ്ചിന്‍ കരുത്തില്‍ കമ്പനി വിപണിയില്‍ എത്തിച്ചു. വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി നിരവധി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു നിര്‍മ്മാതാവും മാരുതിയാണ്.

ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഉടന്‍ തന്നെ മറ്റ് വാഹനങ്ങളെയും ഈ എഞ്ചിന്‍ നിലവാരത്തിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. അതിനൊപ്പം തന്നെ മറ്റ് മോഡലുകളുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിക്കും. അടുത്തിടെയാണ് മിനി എസ്‌യുവി നിരയിലേക്ക് എസ്സ്-പ്രെസ്സോ എന്നൊരു പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.

Most Read: മാരുതി സുസുക്കിയുടെ ഏഴ് ബിഎസ്-VI കാറുകൾ

ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

3.69 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ എക്സ്ഷോറും വില. വിപണിയില്‍ റെനോയുടെ ക്വിഡ് തന്നെയാണ് വാഹനത്തിന്റെ മുഖ്യഎതിരാളി. മാരുതിയുടെ ആള്‍ട്ടോ K10 -നും മുകളിലാണ് ഈ മിനി എസ്യുവിയുടെ സ്ഥാനം. ചതുരാകൃതിയിലുള്ള ഡിസൈന്‍, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയാണ് എസ്സ്-പ്രെസ്സോയുടെ പ്രത്യേകതകള്‍.

Most Read: മാരുതിയുടെ വജ്രായുധം; 10 വര്‍ഷമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സെഡാന്‍ ഡിസയര്‍

ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

ഫോഗ് ലാമ്പുകളുടെ സ്ഥാനത്ത് ബമ്പറിലായി ഡേ ടൈം റണ്ണിങ് ലാമ്പും നല്‍കിയിരിക്കുന്നു. മുന്നിലെ ബമ്പറില്‍ തന്നെ എയര്‍ഡാമും നല്‍കിയിട്ടുണ്ട്. വളരെ ലളിതവും മനേഹരവുമായ ഡിസൈനാണ് വശങ്ങളിലും, പിറകിലും നല്‍കിയിരിക്കുന്നത്. ഉയര്‍ന്ന് പതിപ്പുകള്‍ക്ക് ഒപ്പം 14 ഇഞ്ചിന്റെ അലോയി വിലും മറ്റ് പതിപ്പുകളില്‍ 13 ഇഞ്ചിന്റെ സ്റ്റീല്‍ വീലുകളുമാണ് നല്‍കിയിരിക്കുന്നത്.

Most Read: ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

പിന്‍വശത്ത് C ആകൃതിയിലുള്ള ടെയില്‍ ലാമ്പുകളും, ബമ്പറുകളില്‍ റിഫ്ലക്ടറുകളും സ്ഥാപിച്ചിരിക്കുന്നു. മിനി കൂപ്പറില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഡിസൈന്‍ ചെയ്ത വൃത്താകൃതിയിലുള്ള ഡൈനാമിക് സെന്‍ട്രല്‍ കണ്‍സോളാണ് അകത്തളത്തെ മനോഹരമാക്കുന്നത്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും വാഹനത്തില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.

ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് എസ്സ്-പ്രെസ്സോ വിപണയില്‍ എത്തുന്നത്. ബിഎസ് VI നിലവാരത്തിലുള്ള 998 സിസി മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് വാഹത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 68 bhp കരുത്തും, 90 Nm torque ഉം സൃഷ്ടിക്കും. 5 സ്പീഡ് മാനുവല്‍, ഓപ്ഷണലായി എജിഎസ് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍സ്.

ആറു മാസത്തിനിടെ മാരുതി വിറ്റത് രണ്ട് ലക്ഷം ബിഎസ് VI വാഹനങ്ങള്‍

പെട്രോള്‍ മാനുവല്‍ പതിപ്പില്‍ 21.4 കിലോമീറ്റര്‍ മൈലേജും, പെട്രോള്‍-ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് 21.7 കിലോമീറ്റര്‍ മൈലേജും ലഭിക്കും. ഇബിഡിയോട് കൂടിയ എബിഎസ്, ഡ്രൈവര്‍ ആന്‍ഡ് പാസഞ്ചര്‍ സൈഡ് എയര്‍ ബാഗ്, പെഡസ്ട്രിയന്‍ സേഫ്റ്റി, ക്രാഷ് കംപ്ലിയിന്‍സ്, സെന്‍ട്രല്‍ ലോക്കിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളും വാഹനത്തില്‍ ലഭ്യമാണ്.

Most Read Articles

Malayalam
English summary
Maruti Suzuki BS6 Car Sales In India: Achieves Two Lakh Sales Milestone In Six Months. Read more in Malayalam.
Story first published: Saturday, October 5, 2019, 13:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X