പുതിയ വാഗണ്‍ആറും ബലെനോയും തുണച്ചില്ല, ജനുവരിയില്‍ വളര്‍ച്ചയില്ലാതെ മാരുതി

പുതിയ വാഗണ്‍ആറും ബലെനോയും വന്ന സ്ഥിതിക്ക് മാരുതിയുടെ വില്‍പ്പന കുതിക്കുമെന്നാണ് വിപണി കരുതിയത്. പക്ഷെ ജനുവരി മാസത്തെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ കമ്പനിയുടെ പ്രതീക്ഷകള്‍ മുഴുവന്‍ തകിടംമറിഞ്ഞു. പോയമാസം 151,721 യൂണിറ്റ് കാറുകള്‍ വിറ്റ മാരുതി 0.2 ശതമാനം വളര്‍ച്ച മാത്രമെ കൈവരിച്ചുള്ളൂ (ആഭ്യന്തര വില്‍പ്പനയും കയറ്റുമതിയും ഉള്‍പ്പെടെ).

പുതിയ വാഗണ്‍ആറും ബലെനോയും തുണച്ചില്ല, ജനുവരിയില്‍ വളര്‍ച്ചയില്ലാതെ മാരുതി

2018 ജനുവരിയില്‍ 151,351 യൂണിറ്റുകളാണ് കമ്പനി വിറ്റത്. ആഭ്യന്തര വില്‍പ്പന മാത്രം നോക്കിയാല്‍ 142,150 കാറുകള്‍ കഴിഞ്ഞമാസം മാരുതി ഡീലര്‍ഷിപ്പുകളിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 1.1 ശതമാനം കൂടുതല്‍.

പുതിയ വാഗണ്‍ആറും ബലെനോയും തുണച്ചില്ല, ജനുവരിയില്‍ വളര്‍ച്ചയില്ലാതെ മാരുതി

9,571 കാര്‍ യൂണിറ്റുകളാണ് ജനുവരിയില്‍ കമ്പനി കയറ്റുമതി ചെയ്തത്. കാര്യമായ ഇടിവ് സംഭവിച്ചതും കയറ്റുമതിയിലാണ്. 2018 ജനുവരിയില്‍ 10,751 യൂണിറ്റുകള്‍ മാരുതി കയറ്റുമതി ചെയ്യുകയുണ്ടായി. പാസഞ്ചര്‍ കാറുകളിലാണ് അപ്രതീക്ഷിച്ച തിരിച്ചടി കമ്പനി നേരിട്ടത്.

പുതിയ വാഗണ്‍ആറും ബലെനോയും തുണച്ചില്ല, ജനുവരിയില്‍ വളര്‍ച്ചയില്ലാതെ മാരുതി

ഈ ശ്രേണിയില്‍ വില്‍പ്പന 4.1 ശതമാനം ഇടിഞ്ഞു. ചെറുകാര്‍ ഗണത്തില്‍പ്പെടുന്ന ആള്‍ട്ടോ, വാഗണ്‍ആര്‍ മോഡലുകള്‍ മാത്രമാണ് 0.3 ശതമാനം വളര്‍ച്ചയെന്ന താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. ഇരു കാറുകളും കൂടി 33,408 യൂണിറ്റുകളുടെ വില്‍പ്പന കമ്പനിക്ക് നേടിക്കൊടുത്തു.

പുതിയ വാഗണ്‍ആറും ബലെനോയും തുണച്ചില്ല, ജനുവരിയില്‍ വളര്‍ച്ചയില്ലാതെ മാരുതി

അതേസമയം സ്വിഫ്റ്റ്, സെലറിയോ, ഇഗ്നിസ്, ബലെനോ, ഡിസൈര്‍ ഉള്‍പ്പെടുന്ന കോമ്പാക്ട് കാറുകള്‍ കഴിഞ്ഞമാസം നിരാശപ്പെടുത്തി. വില്‍പ്പനയില്‍ 3.5 ശതമാനം ഇടിവാണ് കോമ്പാക്ട് മോഡലുകള്‍ സംയുക്തമായി കുറിച്ചത്.

Most Read: ടൊയോട്ട ബലെനോ ഈ വര്‍ഷംതന്നെ, കൊറോള വില്‍പ്പനയ്ക്കായി മാരുതിയും ഒരുക്കം കൂട്ടുന്നു

പുതിയ വാഗണ്‍ആറും ബലെനോയും തുണച്ചില്ല, ജനുവരിയില്‍ വളര്‍ച്ചയില്ലാതെ മാരുതി

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 67,868 യൂണിറ്റുകള്‍ വിറ്റുപോയെങ്കില്‍ ഇത്തവണ കോമ്പാക്ട് കാറുകളുടെ വില്‍പ്പന 65,523 യൂണിറ്റുകളില്‍ മാത്രമായി ഒതുങ്ങി. സിയാസിന് പുതിയ ഡീസല്‍ എഞ്ചിന്‍ കിട്ടുമെന്ന വിവരമായിരിക്കണം സെഡാന്റെ വില്‍പ്പന കുത്തനെ ഇടിയാന്‍ കാരണം.

പുതിയ വാഗണ്‍ആറും ബലെനോയും തുണച്ചില്ല, ജനുവരിയില്‍ വളര്‍ച്ചയില്ലാതെ മാരുതി

കഴിഞ്ഞമാസം 2,934 യൂണിറ്റുകളുടെ വില്‍പ്പന മാത്രമെ മാരുതി സിയാസ് കുറിച്ചുള്ളൂ. 2017 ജനുവരിയില്‍ വില്‍പ്പന 5,062 യൂണിറ്റുകളുടേതായിരുന്നു. യൂട്ടിലിറ്റി നിരയില്‍ ആശ്വസിക്കാനുള്ള വക മാരുതി നേടിയെന്നത് ശ്രദ്ധേയം.

പുതിയ വാഗണ്‍ആറും ബലെനോയും തുണച്ചില്ല, ജനുവരിയില്‍ വളര്‍ച്ചയില്ലാതെ മാരുതി

എസ്-ക്രോസ്, വിറ്റാര ബ്രെസ്സ, എര്‍ട്ടിഗ, ജിപ്‌സി എന്നിവരടങ്ങുന്ന യൂട്ടിലിറ്റി നിര 8.4 ശതമാനം വളര്‍ച്ചയാണ് കുറിച്ചത്. പോയമാസം 22,430 യൂണിറ്റുകളുടെ വില്‍പ്പന മാരുതിയുടെ യൂട്ടിലിറ്റി വാഹന നിര കുറിച്ചു.

പുതിയ വാഗണ്‍ആറും ബലെനോയും തുണച്ചില്ല, ജനുവരിയില്‍ വളര്‍ച്ചയില്ലാതെ മാരുതി

പുത്തന്‍ വാഗണ്‍ആറിന്റെയും ബലെനോയുടെയും വരവ് വില്‍പ്പനയെ സ്വാധീനിച്ചിട്ടില്ലെന്ന കാര്യം കമ്പനിയെ തെല്ലൊന്ന് ആശങ്കപ്പെടുത്തുന്നുണ്ട്. എന്തായാലും ഫെബ്രുവരിയില്‍ ചിത്രം മാറാം. പുതിയ സിയാസാണ് ഈ മാസം മാരുതി കൊണ്ടുവാരാനിരിക്കുന്ന പുതിയ മോഡല്‍. നിലവിലെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് പകരം കമ്പനി പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ സിയാസിന് പുതുമ സമര്‍പ്പിക്കും.

Most Read Articles

Malayalam
English summary
Maruti Suzuki Sales Report: January 2019. Read in Malayalam.
Story first published: Friday, February 1, 2019, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X