ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാരുതി സിയാസ്

സി സെഗ്മന്റ് സെഡാനുകളില്‍ മത്സരം ഇഞ്ചോടിഞ്ചാണ്. മാരുതി സുസുക്കി സിയാസും ഹോണ്ട സിറ്റിയും ഹ്യുണ്ടായി വേര്‍ണയും ഒരുപോലെ ശക്തര്‍. മാര്‍ച്ചിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ നേരിയ വ്യത്യാസത്തിന് സിയാസ് മുന്നില്‍ നില്‍ക്കുന്നു. പോയമാസം 3,672 സിയാസ് യൂണിറ്റുകളാണ് മാരുതി വിറ്റത്.

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാരുതി സിയാസ്

ഹോണ്ട സിറ്റി കുറിച്ചത് 3,432 യൂണിറ്റുകളുടെ വില്‍പ്പന. മൂന്നാമതുള്ള ഹ്യുണ്ടായി വേര്‍ണയും ഏറെ പിന്നിലല്ല. 3,201 യൂണിറ്റുകളുടെ വില്‍പ്പന വേര്‍ണയില്‍ ഹ്യുണ്ടായിയും നേടി. ഇതേസമയം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൂന്നു കാറുകളുടെയും വില്‍പ്പന കുത്തനെ ഇടിഞ്ഞെന്നത് ശ്രദ്ധേയം. 15 ശതമാനമാണ് സിയാസിന് സംഭവിച്ചിരിക്കുന്ന വില്‍പ്പന ഇടിവ്.

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാരുതി സിയാസ്

ഹോണ്ട സിറ്റിക്ക് 27 ശതമാനവും ഹ്യുണ്ടായി വേര്‍ണയ്ക്ക് 23 ശതമാനവും വില്‍പ്പന കുറഞ്ഞു. വില്‍പ്പന ചിത്രത്തില്‍ സിയാസ്, സിറ്റി, വേര്‍ണ മോഡലുകള്‍ക്ക് പിന്നിലാണ് സ്‌കോഡ റാപ്പിഡിന് സ്ഥാനം. പോയമാസം 729 റാപ്പിഡ് യൂണിറ്റുകള്‍ ചെക്ക് നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വിറ്റു. വില്‍പ്പന ഇടിവ് 20 ശതമാനം.

Most Read: അനാവശ്യ ഹോണ്‍ ഉപയോഗം തടയാന്‍ ആശയം, ആനന്ദ് മഹീന്ദ്രയ്ക്ക് കത്തെഴുതി പതിനൊന്നുകാരി

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാരുതി സിയാസ്

448 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഫോക്‌സ്‌വാഗണ്‍ വെന്റോയാണ് അഞ്ചാമത്. 2018 മാര്‍ച്ചുമായി താരതമ്യം ചെയ്യുമ്പോള്‍ 40 ശതമാനം ഇടിവ് വെന്റോ വില്‍പ്പനയില്‍ ജര്‍മ്മന്‍ കമ്പനിക്ക് സംഭവിച്ചു. വിപണിയില്‍ അടുത്തിടെയാണ് പുതിയ 1.5 ലിറ്റര്‍ സിയാസ് ഡീസല്‍ പതിപ്പിനെ മാരുതി അവതരിപ്പിച്ചത്. സുസുക്കി സ്വന്തമായി വികസിപ്പിച്ച ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റിന് 94 bhp കരുത്തും 225 Nm torque ഉം സൃഷ്ടിക്കാനുള്ള ശേഷിയുണ്ട്.

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാരുതി സിയാസ്

എന്നാല്‍ പുതിയ ഡീസല്‍ പതിപ്പില്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കാന്‍ മാരുതി കൂട്ടാക്കിയിട്ടില്ല. 89 bhp കരുത്തും 200 Nm torque -മാണ് പഴയ 1.3 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ സിയാസില്‍ കുറിക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഇപ്പോഴുള്ള 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ഡീസല്‍ യൂണിറ്റിനെ കമ്പനി പിന്‍വലിക്കും.

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാരുതി സിയാസ്

1.5 ലിറ്റര്‍ സിയാസ് ഡീസല്‍ മോഡലിന്റെ ബുക്കിങ് വിപണിയില്‍ തുടരുകയാണ്. ബുക്ക് ചെയ്തവര്‍ക്ക് ഏറെ വൈകാതെ ഡീലര്‍ഷിപ്പുകള്‍ കാറുകള്‍ കൈമാറും. 1.5 ലിറ്റര്‍ ഡീസല്‍, 1.3 ലിറ്റര്‍ ഡീസല്‍ പതിപ്പുകള്‍ക്ക് പുറമെ 1.5 ലിറ്റര്‍ പെട്രോള്‍ മോഡലും സിയാസില്‍ അണിനിരക്കുന്നുണ്ട്.

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാരുതി സിയാസ്

മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ 1.5 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം സിയാസിന് സമര്‍പ്പിക്കും. 1.3 ലിറ്റര്‍ സിയാസ് ഡീസല്‍ മോഡലുകളിലും മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുണ്ട്. 1.3 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പുകളില്‍ അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാരുതി സിയാസ്

പെട്രോള്‍ പതിപ്പില്‍ നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ആവശ്യമെങ്കില്‍ തിരഞ്ഞെടുക്കാം. ഇതേസമയം പുതിയ 1.5 ലിറ്റര്‍ ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് ഗിയര്‍ബോക്‌സ് എഞ്ചിനുമായി താളം കണ്ടെത്തും. ഇരട്ട എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ നിരവധി സജ്ജീകരണങ്ങള്‍ സുരക്ഷയ്ക്കായി കാറിലുണ്ട്. ഉയര്‍ന്ന വകഭേദങ്ങള്‍ പിന്‍ പാര്‍ക്കിങ് ക്യാമറ കൂടുതലായി അവകാശപ്പെടും. 8.2 ലക്ഷം രൂപ മുതലാണ് മാരുതി സുസുക്കി സിയാസിന് വിപണിയില്‍ വില.

Most Read Articles

Malayalam
English summary
Maruti Ciaz Back On Top Sales. Read in Malayalam.
Story first published: Saturday, April 6, 2019, 12:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X