Just In
- 11 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 11 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 13 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 13 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹ്യുണ്ടായി വെന്യുവിനെക്കാള്‍ കേമന്‍ വിറ്റാര ബ്രെസ്സ — കാരണങ്ങള്‍ നിരത്തി മാരുതി
കോമ്പാക്ട് എസ്യുവി ശ്രേണിയ്ക്ക് പുതിയ നിര്‍വചനങ്ങള്‍ കുറിച്ച് ഹ്യുണ്ടായി വെന്യു വിജയക്കുതിപ്പ് തുടരുകയാണ്. അവതരിച്ച് രണ്ടാഴ്ച്ച പിന്നിടും മുന്‍പേ ഇരുപതിനായിരത്തില്‍പ്പരം ബുക്കിങ് വെന്യു കരസ്ഥമാക്കിയിരിക്കുന്നു. പുതിയ ഹ്യുണ്ടായി എസ്യുവിയുടെ കടന്നുവരവില്‍ മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഫോര്‍ഡ് ഇക്കോസ്പോര്‍ട്, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300 മോഡലുകള്‍ക്ക് ഭീഷണി ഒരുപോലെ.

എന്നാല്‍ ഹ്യുണ്ടായി വെന്യുവിനെക്കാള്‍ എന്തുകൊണ്ടും കേമന്‍ വിറ്റാര ബ്രെസ്സയാണെന്നു മാരുതി പറയുന്നു. ശ്രേണിയില്‍ മത്സരം മുറുകിയ സാഹചര്യത്തില്‍ ബ്രെസ്സയും വെന്യുവും തമ്മിലുള്ള താരതമ്യം ഉയര്‍ത്തിപ്പിടിച്ച് മാരുതി രംഗത്തുവന്നിരിക്കുകയാണ്. വെന്യുവിലില്ലാത്തതും ബ്രെസ്സയിലുള്ളതുമായ സൗകര്യങ്ങളും സംവിധാനങ്ങളും മാരുതിയിവിടെ എണ്ണമിട്ടു ചൂണ്ടിക്കാട്ടുന്നു.

ആകാരയളവ്
ആകാരയളവില്‍ ബ്രെസ്സയാണ് വെന്യുവിനെക്കാള്‍ കേമന്‍. 1,640 mm ഉയരം ബ്രെസ്സ കുറിക്കുമ്പോള്‍ വെന്യുവിന് ഉയരം 1,605 mm മാത്രം. അതായത് ബ്രെസ്സയ്ക്ക് വെന്യുവിനെക്കാള്‍ 35 mm അധികം ഉയരമുണ്ട്. വീതിയുടെ കാര്യത്തിലും ബ്രെസ്സയാണ് മുന്നില്‍. വെന്യുവിന് വീതി 1,770 mm. ബ്രെസ്സയ്ക്ക് വീതി 1,790 mm.

വലിയ ആകാരയളവ് അകത്തള വിശാലതയ്ക്ക് വഴിയൊരുക്കും. ഒപ്പം മോഡലുകളുടെ റോഡ് സാന്നിധ്യം എടുത്തുകാട്ടുന്നതില്‍ ആകാരയളവ് നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സിന്റെ കാര്യത്തിലും വെന്യുവിനെ ബ്രെസ്സ കടത്തിവെട്ടും. 190 mm ഗ്രൗണ്ട് ക്ലിയറന്‍സ് വെന്യു അവകാശപ്പെടുമ്പോള്‍ 198 mm ആണ് ബ്രെസ്സയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്.

ഇന്ധനക്ഷമത
1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ മാത്രമാണ് മാരുതി വിറ്റാര ബ്രെസ്സ വിപണിയിലെത്തുന്നത്. 24.3 കിലോമീറ്റര്‍ മൈലേജ് ARAI ടെസ്റ്റില്‍ മാരുതി എസ്യുവി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മൈലേജ് സംബന്ധിച്ച് ബ്രെസ്സയുടെ ഓട്ടോമാറ്റിക്, മാനുവല്‍ പതിപ്പുകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല.

വെന്യുവിന്റെ കാര്യമെടുത്താല്‍ 23.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് കാഴ്ച്ചവെക്കുക. വെന്യുവില്‍ തുടിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന് 17.52 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടും. മാനുവല്‍ ഗിയര്‍ബോക്സുള്ള 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് പതിപ്പ് 18.27 കിലോമീറ്റും ഇരട്ട ക്ലച്ചുള്ള ഓട്ടോമാറ്റിക് പതിപ്പ് 18.15 കിലോമീറ്ററും ഇന്ധനക്ഷമത കുറിക്കുന്നു.
Most Read: ടാറ്റ സഫാരി പോരാ, മാരുതി ജിപ്സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

ദീര്‍ഘദൂരം ഓടും
ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്കൊപ്പം കൂടുതല്‍ ശേഷിയുള്ള ഇന്ധനടാങ്കും ബ്രെസ്സയ്ക്ക് മാരുതി സമര്‍പ്പിക്കുന്നുണ്ട്. 48 ലിറ്ററാണ് മാരുതി എസ്യുവിയുടെ ഇന്ധനടാങ്ക് ശേഷി. ഹ്യുണ്ടായി വെന്യുവിന്റെ ഇന്ധനടാങ്ക് ശേഷി 45 ലിറ്ററും.
Most Read: മാരുതി വില്‍പ്പന വീണ്ടും കൂപ്പുകുത്തി, നിസഹായരായി ബ്രെസ്സയും എര്‍ട്ടിഗയും

ഇരട്ട ക്ലച്ചുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്സ്
പുതിയ 1.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് പതിപ്പിനൊപ്പം ഒരുങ്ങുന്ന ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഹ്യുണ്ടായി വെന്യുവിന്റെ പ്രധാന സവിശേഷതയാണ്. ബ്രെസ്സയ്ക്ക് എഎംടി ഗിയര്‍ബോക്സ് മാത്രമേ മാരുതി നല്‍കുന്നുള്ളൂ.
Most Read: ലഡാക്കില്‍ അഭ്യാസം കാട്ടി ടാറ്റ ഹാരിയര്‍ — വീഡിയോ

എഎംടിയെക്കാളും മികവ് ഇരട്ട ക്ലച്ചുള്ള ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കാഴ്ച്ചവെക്കും. എന്നാല്‍ ഇരട്ട ക്ലച്ച് ഗിയര്‍ബോക്സിന്റെ പ്രവര്‍ത്തനം കൂടുതല്‍ സങ്കീര്‍ണ്ണമാണ്. അതുകൊണ്ട് തകരാര്‍ സംഭവിച്ചാല്‍ റിപ്പയര്‍ ചെയ്യാന്‍ വലിയൊരു തുക ഉടമയ്ക്ക് ചിലവാകും.
Source: Team-BHP