Just In
- 30 min ago ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- 1 hr ago ഇവനിങ്ങ് വന്നാൽ വിയർക്കുന്നത് ഹാരിയർ, ടെറിട്ടറി പിടിച്ചെടുക്കാൻ ഫോർഡിന്റെ ഈ എസ്യുവി
- 4 hrs ago കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
- 16 hrs ago പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
Don't Miss
- Movies ഷൂട്ടിനിടെ തമിഴ് നടന് മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക്: മാല പാര്‍വ്വതി
- Finance 485 കോടിയുടെ ഏറ്റെടുക്കൽ, ഓഹരി വിലയിൽ കുതിപ്പുമായി ഐടിസി, ഇപ്പോൾ വാങ്ങിയാൽ നേട്ടമാകുമോ...?
- Lifestyle വൃത്തിയുള്ള തലയോട്ടി, മുടി വളര്‍ച്ച ഉറപ്പ്; ഈ നാച്ചുറല്‍ സ്ക്രബ് നല്‍കും ഗുണം
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
- News ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ ശ്വാസംമുട്ടൽ; വരാപ്പുഴയിൽ 46കാരൻ മരിച്ചു
- Sports IPL 2024: അവസാന ഓവര്‍ ആര്‍ക്ക്? ഹാര്‍ദിക്കിന്റെ പ്ലാന്‍ മദ്വാളല്ല; നിര്‍ണ്ണായകമായത് രോഹിത്
- Technology ഗ്ലാമറിന് ഗ്ലാമർ, കഴിവിന് കഴിവ്... ഇതാണ് സ്മാർട്ട്ഫോൺ! സോണി ക്യാമറകളുമായി ഒരു വിവോ 5ജി ഫോൺ
നവംബറിലും കാറുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി
ഉത്സവ സീസണില്‍ ലഭിച്ച വില്‍പ്പന തുടര്‍ന്നുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് വാഹന നിര്‍മ്മാതാക്കള്‍ എല്ലാരും തന്നെ. മാന്ദ്യത്തിനിടയില്‍ ഉത്സവ സീസണിലാണ് വാഹന വിപണിക്ക് ഉണര്‍വേകി കച്ചവടം കര കയറിയത്.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി നവംബര്‍ മാസത്തിലും വാഹനങ്ങള്‍ക്ക് ആനുകൂല്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. നെക്സ വഴി വില്‍ക്കുന്ന കാറുകള്‍ക്കാണ് മാരുതി വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ച പ്രീമിയം കാറായ XL6 ഒഴികെയുള്ള നെക്സ ശ്രേണിയിലെ സിയാസ്, എസ്-ക്രോസ്സ്, ബലെനോ, ഇഗ്നിസ് എന്നീ മോഡലുകള്‍ക്കാണ് ഒരു ലക്ഷം രൂപ വരെയുള്ള ഡിസ്കൗണ്ട് മാരുതി സുസുക്കി പ്രഖ്യാപിച്ചിരിക്കുന്നത്.
മാരുതി സുസുക്കി ബലെനോ
നിരയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ബലെനോ. ആകര്‍ഷിക്കുന്ന ഡിസൈനും ഫീച്ചര്‍ സമ്പന്നതയുമാണ് വാഹനത്തെ ജനപ്രീയമാക്കിയത്. 14 വകഭേദങ്ങളിലെത്തുന്ന വാഹനം ആറ് നിറങ്ങളിലും വിപണിയില്‍ ലഭ്യമാണ്.
55,000 രൂപയുടെ ആനുകൂല്യങ്ങളാണ് ബലെനോയില്‍ മാരുതി വാഗ്ദാനം ചെയ്യുന്നത്. ബിഎസ് IV പെട്രോള്‍ എഞ്ചിനുകള്കളുള്ള ബലെനോ മോഡലുകള്‍ക്കാണ് 55,000 വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. ബിഎസ് VI പെട്രോള്‍ മോഡലുകള്‍ക്ക് 40,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
അതേസമയം ഡീസല്‍ എഞ്ചിനുള്ള ബലെനോ മോഡലുകള്‍ക്ക് 50,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് നെക്സ ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നത്. ബിഎസ് IV മാനദണ്ഡങ്ങള്‍ക്കനുസരിച്ച 1.0-ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനുള്ള ബലെനോ RS ഇപ്പോള്‍ 85,000 രൂപ വരെ അനുകൂല്യത്തിലാണ് കമ്പനി വില്‍ക്കുന്നത്.
മാരുതി സുസുക്കി ഇഗ്നിസ്
60,000 രൂപയുടെ ആനുകൂല്യമാണ് ചെറു കാര്‍ ഇഗ്നിസിന് മാരുതി വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്കൗണ്ടുകള്‍, എക്സ്ചേഞ്ച് ഓഫര്‍, വര്‍ധിപ്പിച്ച വാറന്റി പാക്കേജ് എന്നിങ്ങനെയാണ് ഇഗ്നിസ്സില്‍ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.
Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി
മാരുതി സുസുക്കി എസ്-ക്രോസ്സ്
എസ്-ക്രോസ്സില്‍ 95,000 രൂപയുടെ ആനുകൂല്യമാണ് മാരുതി ഉപഭോക്താക്കള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്. സിഗ്മ, ഡെല്‍റ്റ വകഭേദങ്ങളില്‍ 95,000 രൂപയുടെ ആനുകൂല്യവും ഏറ്റവും ഉയര്‍ന്ന വകഭേദങ്ങളായ സീറ്റ, ആല്‍ഫ മോഡലുകള്‍ക്ക് 85,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
Most Read: ചേതക്കിന്റെ ഡിസൈന്‍ വെസ്പയുടെ കോപ്പിയെന്ന് ടാറ്റ; മറുപടിയുമായി ബജാജ്
മാരുതി സുസുക്കി സിയാസ്
2014 -ലാണ് സിയാസിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം മോഡലിന് പുതിയൊരു ഫെയ്സ്ലിഫ്റ്റ് പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിനുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്.
Most Read: സിയാസിന് 1.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളുമായി മാരുതി
ഹോണ്ട സിറ്റി, ഹ്യൂണ്ടായി വെര്‍ന, ടൊയോട്ട യാരിസ് എന്നീ മോഡലുകളാണ് സിയാസിന്റെ വിപണിയിലെ എതിരാളികള്‍. പെട്രോള്‍, മാനുവല്‍ മോഡലുകളായ സിഗ്മ, ഡെല്‍റ്റ വകഭേദങ്ങളായ 70,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് നെക്സ ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നത്. ബാക്കിയുള്ള വകഭേദങ്ങള്കള്ക്ക് 60,000 രൂപവരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്.